റൺ കേരേള റൺ വിജയിപ്പിക്കണം

മേനക

ഭാരതത്തിന്റെ കായിക മാമാങ്കമായ ദേശീയ ഗെയിംസ് നമ്മുടെ നാട്ടിൽ അരങ്ങേറുന്നതുകേരളത്തിന്റെ കായികരംഗത്തിന് ഉണർവേകുമെന്ന് ഉറപ്പാണ്. മികവുറ്റ കായിക പ്രകടനങ്ങൾ നേരിട്ടു കാണാനുള്ള സുവർണാവസരം കൂടിയാണ് ഇത്.

കേരേളമൊട്ടാകെ ദേശീയ ഗെയിംസിന്റെ ആവേശത്തിലേക്കു നീങ്ങുമ്പോൾ അതിനു മുന്നോടിയായി 20നു റൺ കേരേള റൺ കൂട്ടയോട്ടം അരങ്ങേറുകയാണ്. കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഞാനും സുരേഷേട്ടനും (ഭർത്താവ് ജി. സുരേഷ്കുമാർ) ഉണ്ടാകും. നിങ്ങൾ ഓരോരുത്തരും പങ്കെടുത്തു റൺ കേരള റൺ വിജയിപ്പിക്കണം.