ഓടാം, ഒരൊറ്റ മനസ്സായ്

അടൂർ ഗോപാലകൃഷ്ണൻ

കേരളത്തിന്റെ മണ്ണിൽ ദേശീയ ഗെയിംസ് വിരുന്നെത്തുന്നത് 27 വർഷത്തിനു ശേഷമാണെന്ന് അറിയുന്നു. ഇത് ഒരു കായിക മേള മാത്രമല്ല, ഇന്ത്യൻ യുവത്വത്തിന്റെ ഉൽസവം കൂടിയാണ്.

ഇന്ത്യൻ കായിക ലോകത്തിന്റെ കുതിപ്പുകൾ നേരിട്ടു കാണാനും അകം നിറഞ്ഞ് ആസ്വദിക്കാനും ഉള്ളു തുറന്ന കയ്യടികളോടെ പ്രോൽസാഹിപ്പിക്കാനും മലയാളികൾക്കു ലഭിക്കുന്ന അപൂർവ അവസരം കൂടിയാണിത്.

വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളും ഭാഷകളും തമ്മിലുള്ള ആശയ വിനിമയം കൂടിയാണ് ഇത്തരം മേളകളിൽ നടക്കുക. ദേശീയ ഗെയിംസിനു മുന്നോടിയായി 20നു സംസ്ഥാനത്തൊട്ടാക റൺ കേരള റൺ കൂട്ടയോട്ടം നടക്കുകയാണ്. ഈ പരിപാടിയോടെ കേരളം ദേശീയ ഗെയിംസിന്റെ ലഹരിയിലാകും.