രണ്ടാം ഘട്ട റജിസ്ട്രേഷനുകൾ തുടങ്ങി

കോട്ടയം : നാടുമുഴുവൻ പങ്കെടുക്കുന്ന റൺ കേരള റണ്ണിനു രണ്ടാംഘട്ട റജിസ്ട്രേഷൻ തുടങ്ങി. ഒപ്പം നേരത്തേ റജിസ്റ്റർെചയ്ത സ്കൂളുകളുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേശീയ െഗയിംസ് വൊളന്റിയർമാർ സ്കൂളുകളിലെത്തും. തദ്ദേശസ്ഥാപനങ്ങളുമായി ഏകോനത്തിലൂടെ ഓടുന്നപോയിന്റുകൾ ഏഴിനു മുൻപ് തന്നെ നിശ്ചയിക്കാൻ കലക്ടർ അജിത്കുമാർ ജില്ലയിലെ എല്ലാസ്കൂളകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നിർദേശം നൽകി.

ഇതു സംബന്ധിച്ച സന്ദേശം എല്ലാ സ്കൂളുകൾക്കും ൈകമാറി. ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ വെള്ളിയാഴ്ച 2.30ന് ജില്ലയിൽ റൺ കേരള റണ്ണിന്റെ ചുമതലയുള്ള കെ.എം. മാണിവിപുലമായ യോഗം വിളിച്ചു േചർത്തു.

കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ എംഎൽഎമാർ, മുതിർന്ന ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാധ്യഷൻമാർ, ക്ലബ് ഭാരവാഹികൾ, സംഘടനാപ്രതിനിധികൾ, എല്ലാവകുപ്പുകളുടെയും ജില്ലാതല മേധാവികൾ എന്നിവരാണു പങ്കെടുക്കുന്നത്.