പങ്കെടുക്കാൻ വെള്ളൂർ സ്പെഷൽ സ്കൂളും

പാമ്പാടി : ഭിന്നശേഷി മറന്നു റൺകേരള റണ്ണിന്റെ മുൻ നിരയിൽ ഈ 250 അംഗ സംഘവുമുണ്ടാകും. കേരളത്തിന്റെ കായിക കരുത്ത് വിളിച്ചോതുന്ന റൺ കേരള റണ്ണിൽ പങ്കെടുക്കാൻ വെള്ളൂർ സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷൽ സ്കൂൾ ഒരുക്കങ്ങൾ തുടങ്ങി. സ്കൂൾമുതൽ മാലം ജംക് ഷൻവരെയാണ് റൺ കേരള റണ്ണിൽ ഇവർ പങ്കാളികളാകുന്നത്.

ഭിന്നശേഷിയുള്ളവരുെട സ്കൂളും പരിശീലന കേന്ദ്രവുമായ ഇവിടെ 235 വിദ്യാർഥികളാണുള്ളത്. സ്പെഷൽ ഫുട്ബോൾ ടീമിലെ അംഗങ്ങളും സ്പെഷൽ ഒളിംപിക്സിൽ പങ്കെടുത്തിട്ടുള്ള അഞ്ചു പേരും കൂട്ടയോട്ടത്തിനുനേതൃത്വം നൽകുമെന്ന് സ്കൂൾ ഡയറക്ടർ ബ്രദർ അഗസ്റ്റിൻ പോളപ്രയിൽ പറഞ്ഞു. ഇവർക്കൊപ്പം സ്പെഷൽ ബി.എഡ്, ഡിഎഡ് കോളജിലെ വിദ്യാർഥികളും സ്കൂളിലെ അധ്യാപക അനധ്യാപക സംഘവും റൺ കേരള റണ്ണിൽ പങ്കെടുക്കും.