ഇനി രണ്ടാഴ്ച...

തിരുവനന്തപുരം : ദേശീയ കായികമേളയ്ക്കു മുന്നോടിയായി നടക്കുന്ന റൺ കേരള റണ്ണിന് ഇനി രണ്ടാഴ്ച മാത്രം. ജനുവരി 20നു നടക്കുന്ന കൂട്ടയോട്ടത്തിന്റെ ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാകുന്നു. റൺ കേരള റണ്ണിന്റെ ജില്ലാ ആസൂത്രണ യോഗം നാളെ രാവിലെ 11നു ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ മുഴുവൻ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ., ഹൈസ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, ഹയർസെക്കൻഡറി സ്കൂളുകളിലെയുംകോളജുകളിലെയും പ്രിൻസിപ്പൽമാർ, എൻഎസ്എസ്പ്രോഗ്രാം ഓഫിസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് യൂത്ത് കോ-ഓർഡേിനേറ്റർമാർ, യൂത്ത്ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്നു കലക്ടർ ബിജു പ്രഭാകർ അറിയിച്ചു. സംസ്ഥാനത്തങ്ങോളമിങ്ങോളം ഏഴായിരം കേന്ദ്രങ്ങളിലാണു കൂട്ടയോട്ടം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിൽ മാത്രം അഞ്ഞൂറോളം കേന്ദ്രങ്ങളുണ്ടാകും. തിരുവനന്തപുരത്തു കൂട്ടയോട്ടത്തി ൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻതെൻഡുൽക്കറും പങ്കെടുക്കും. കൂട്ടയോട്ടത്തിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ തുടരുകയാണ്. പങ്കെടുക്കാൻ താൽപര്യമുള്ള റസിഡൻസ് അസോസിയേഷനുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, സ്കൂളുകൾ, കോളജുകൾ, ക്ലബ്ബുകൾ എന്നിവയ്ക്കു 0471 -2165355 എന്നീ നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ വിളിച്ചു റജിസ്റ്റർ െചയ്യാം.

സ്വകാര്യസ്ഥാപനങ്ങളും
ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന റൺ കേരള റണ്ണിൽ പങ്കെടുക്കാൻ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളും രംഗത്തുവരുന്നു. മെഡിക്കൽ കോളജിനു സമീപം പ്രവർത്തിക്കുന്ന മെട്രോ സ്കാനിന്റെ നേതൃത്വത്തിൽ 350 പേർ റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു. പ്രത്യേക ജഴ്സിയുമണിഞ്ഞാണു കൂട്ടയോട്ടത്തിൽ പങ്കെടുക്കുക.

തിരുവനന്തപുരം മാനേജ്മെന്റ ് അസോസിയേഷനും
റൺ കേരള റണ്ണിന്റെ ആവേശത്തിൽ പങ്കുചേരാൻ തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷനും. ടിഎംഎയുടെ കീഴിലുള്ള മൂന്നൂറിലേറെ അംഗങ്ങൾക്കു പുറമെ സംഘടനയുടെ വിദ്യാർഥി വിഭാഗവും റൺ കേരള റണ്ണിൽ പങ്കെടുക്കും. കോളജ് ഓഫ് എൻജിനിയറിങ് സ്കൂൾ ഓഫ് മാനേജ്മെന്റ്, ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ഏഷ്യൻസ്കൂൾ ഓഫ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളിലാണ് ടിഎംഎയുടെ വിദ്യാർഥി വിഭാഗം പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ വിദ്യാർഥികളും റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്നു സെക്രട്ടറി ബി.എസ്. ബസന്ത് കുമാർ അറിയിച്ചു.

മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : വെള്ളായണി കാർഷിക കോളജിലെ ദേശീയ കായികമേള വേദിയായ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം ഇന്നുവൈ
കീട്ട് നാലിന് മുഖ്യമന്ത്രിഉമ്മൻ ചാണ്ട ി ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തോടനുബന്ധിച്ചുളള ഇൻഡോർ സ്ക്വാഷ് കോർട്ട് നാളെ വൈകീട്ട് മൂന്നിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.