നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ ഒരുക്കങ്ങൾ തുടങ്ങി

കാട്ടാക്കട∙ ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിനു നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ പ്രധാനകേന്ദ്രങ്ങൾ ഒരുങ്ങി. വിവിധ സ്ഥാപനങ്ങളും സംഘടനകളും കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളും അവരുെട കീഴിലെ വിവിധ സംഘടനകളും പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് ഇതിനകം മുന്നോട്ടു വന്നുകഴിഞ്ഞു. സംസ്ഥാന അതിർത്തിയായ തെക്കു കളിയിക്കാവിള മുതൽ തെക്കൻ മലയോര മേഖലയിൽ അൻപതോളം പ്രധാന കേന്ദ്രങ്ങളിൽ കൂട്ടയോട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിനുപുറമെ താലൂക്കിലെ വിവിധ വിദ്യാലയങ്ങളുടെ മുന്നിൽനിന്നും കൂട്ടയോട്ടമുണ്ടാകും. സന്നദ്ധ സംഘടനകൾ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്വുകൾ, ഗ്രന്ഥശാലകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കൂട്ടയോട്ടത്തിൽപങ്കെടുക്കാൻ താൽപര്യമറിയിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. കൂട്ടയോട്ടം നടക്കുന്ന പ്രധാന പോയിന്റുകൾ:

നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട്, നിംസ്, നെയ്യാറ്റിൻകര, ഓലത്താന്നി, അരുവിപുറം, മാരായമുട്ടം, അമരവിള,
പാറശാല: കളിയിക്കാവിള, പാറശാല, കൊറ്റാമം, ഉദിയൻകുളങ്ങര, അമരവിള, പൊഴിയൂർ, കൊല്ലംകോട്, ഉച്ചക്കട, പ്ലാമൂട്ടുകട.
ബാലരാമപുരം: വഴിമുക്ക്, ബാലരാമപുരം, ഐത്തിയൂർ,
വെള്ളറട: പൊന്നമ്പി, വെള്ളറട, ധനുവച്ചപുരം, കാരക്കോണം, അമ്പൂരി.
കാട്ടാക്കട: പൂവച്ചൽ, കാട്ടാക്കട, കുറ്റിച്ചൽ, മാറനല്ലൂർ, കള്ളിക്കാട്.
മലയിൻകീഴ്: അന്തിയൂർക്കോണം,മലയം, മലയിൻകീഴ്.

കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വ്യക്തികളും സംഘടനകളും കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം:
നെയ്യാറ്റിൻകര—9497005453, പാറശാല—9388001720, ബാലരാമപുരം-9447658241, വെള്ളറട—9446613575, കാട്ടാക്കട—9747544330, മലയിൻകീഴ്—
8606782827.

യുവജനക്ഷേമബോർഡ് തയാർ
തിരുവനന്തപുരം: ദേശീയ െഗയിംസിന്റെ പ്രചാരണാർഥം 20നു നടത്തുന്ന റൺ കേരള റൺപരിപാടിയിൽ യുവജനക്ഷേമബോർഡും അണിനിരക്കുമെന്നുവൈസ് ചെയർമാൻ പി.എസ്. പ്രശാന്ത് അറിയിച്ചു. സംസ്ഥാനത്തുടനീളം ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അയ്യായിരത്തോളം യൂത്ത് ക്ലബ്ബുകളിലേയും സാംസ്കാരിക സംഘടനകളിലെയും പ്രവർത്തകരാണു പരിപാടിയിൽ പങ്കെടുക്കുക. ഇതിനുമു
ന്നോടിയായി ജില്ലാതലത്തിൽയൂത്ത് ക്ലബ് കോ ഓർഡിനേറ്റർമാരുടെയും സാംസ്കാരിക സംഘടനാ ഭാരവാഹികളുടെയും യോഗം വിളിക്കും.

പഞ്ചായത്തിൽ കോ ഓർഡിനേറ്റർമാരും ജില്ലകളിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർമാരും ജില്ലാ കോ ഓർഡിനേറ്റർമാരും പരിപാടികൾക്കു നേതൃത്വം നൽകുമെന്നു പ്രശാന്ത് അറിയിച്ചു.

നാവായിക്കുളത്തെ യൂത്ത് കോൺഗ്രസ് ഒന്നടങ്കം രംഗത്ത്
കല്ലമ്പലം: ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള റൺ കേരള റൺ വിജയിപ്പിക്കുന്നതിനായി യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റ് യുവജന, സന്നദ്ധസംഘടനകളെയും പങ്കെടുപ്പിച്ചു പരിപാടി വിജയിപ്പിക്കുമെന്നു ബ്ലോക്ക് പ്രസിഡന്റ് ശ്രീകുമാറും മണ്ഡലം പ്രസിഡന്റ് എ.ജെ. ജിഹാദും അറിയിച്ചു. ഇതിനായി പ്രത്യേക യോഗം ചേരുമെന്നും എല്ലാ പേരും ഒരേ മനസോടെ കൂട്ടയോട്ടത്തിൽ പങ്കുേചരുന്നതിനു കുടുംബശ്രീ യൂണിറ്റുകൾ, ആശാവർക്കേഴ്സ്,തൊഴിലുറപ്പു തൊഴിലാളികൾ, അംഗൻവാടി ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ഒറ്റക്കെട്ടായി പങ്കെടുപ്പിച്ചു റൺ കേരള റൺ വിജയിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കൂട്ടയോട്ടത്തിന് ഡെയിൽവ്യൂവും.
വെള്ളനാട്: ദേശീയ ഗെയിംസിനു മുന്നോടിയായി സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ ഡെയിൽവ്യൂ സ്ഥാപനങ്ങളും. ഡെയിൽവ്യൂ കോളജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്റർ, ഡെയിൽ വ്യൂ കോളജ് ഓഫ് പാരാമെഡിക്കൽ ആൻഡ് സയൻസ്, ഡെയിൽ
വ്യൂ സ്കൂൾ എന്നിവയിലെ ജീവനക്കാരും കുട്ടികളും അധ്യാപകരും ഉൾപ്പെടെ ആയിരത്തോളം പേർ കൂട്ടയോട്ടത്തിൽ പങ്കാളികളാകുമെന്നു സാമൂഹിക പ്രവർത്തകനും ഡെയിൽവ്യൂവിന്റെ സ്ഥാപകനുമായ ക്രിസ്തുദാസ് പറഞ്ഞു. ഓരോ സ്ഥാപനങ്ങളുടെ മുന്നിൽ നിന്നുള്ള പോയിന്റിൽ നി
ന്നായിരിക്കും ഇവർ കൂട്ടയോട്ടത്തിൽ അണിചേരുക.