ഒത്തൊരുമിച്ച് ഓടാൻ..

കോട്ടയം: നാടും നഗരവും ഒന്നിക്കുന്ന റൺ കേരള റണ്ണിൽ പങ്കെടുക്കാൻ കൂടുതൽ സംഘടനകളും സ്ഥാ പനങ്ങളും റജിസ്ട്രേഷനുമായി രംഗത്തുവരുന്നു. എംജി സർവകലാശാലയിലെ മുഴുവൻ കലാലയങ്ങളും റജിസ്ട്രേഷൻ പൂർത്തിയാക്കി. കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകളും റൺ കേരള റണ്ണിന്റെ പ്രചാരണത്തിനായി രംഗത്തുവന്നു. ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലയിൽ റൺ കേരള റണ്ണിന്റെ ചുമതല യുള്ള മന്ത്രി കെ.എം. മാണി പങ്കെടുക്കുന്ന സംഘാടകയോഗം വെള്ളിയാഴ്ച കലക്ടറേറ്റിൽ ചേരും. ജില്ലയിലെ എല്ലാ എംഎൽഎമാരും മുതിർന്ന ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

നഗരസഭ സംഘാടകസമിതി രൂപീകരിച്ചു
കോട്ടയം: റൺ കേരള റൺ പരിപാടി നഗരസഭാ പ്രദേശത്തു നടത്തുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ കലാ കായിക കമ്മിറ്റി ചെയർമാൻ ടി.സി. റോയി അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ അധ്യക്ഷൻ സണ്ണി കല്ലൂർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ കമ്മിറ്റി ചെയർമാൻ എൻ.എസ്. ഹരിശ്ചന്ദ്രൻ, മരാമത്ത് കമ്മിറ്റി ചെയർപഴ്സൻ ജാൻസി ജേക്കബ്, നഗരസഭാംഗങ്ങളായ വി.കെ അനിൽകുമാർ, ദേവസ്യാച്ചൻ ആറ്റുപുറം, ആർ.കെ കർത്ത, ടി.ജി. പ്രസന്നൻ, ജൂലിയസ് ചാക്കോ, എലിസബത്ത് ജോമോൻ, ജയശ്രീ പ്രസന്ന കുമാർ, ഷൈനി ജേക്കബ്, മായക്കുട്ടി ജോൺ, അനീഷാ തങ്കപ്പൻ, ഈസ്റ്റ് സിഐ: എ.ജെ.തോമസ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. ഹരികുമാർ, കോട്ടയം ഈസ്റ്റ് എഇഒ: എ.കെ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാന അധ്യാപകരും വിവിധ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളും സ്പോർട്സ് കൗൺസിൽ ഭാരവാഹികളും വൈഎംസിഎ, റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.

ഓടാൻ ബോധിനിലയം സ്പെഷൽ സ്കൂൾ
കോട്ടയം: കേരളത്തിൽ ഓട്ടം ഉത്സവമാകുമ്പോൾ കൂടെ ഓടാൻ വൈഎംസിഎ ബോധിനിലയം സ്പെഷൽ സ്കൂളിലെ കുട്ടികളും. മാനസികമായി നേരിടുന്ന വെല്ലുവിളികളെ വിജയമാക്കി മാറ്റിയ 25 കുട്ടികളാണു റൺ കേരള റണ്ണിന്റെ ഭാഗമാകുന്നത്. ഓസ്ട്രേലിയയിൽ നടന്ന ന്യൂകാസിൽസ്പെഷൽ ഒളിംപിക്സിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ എ.എച്ച്. ഹസീനയും 2007ൽ ചൈനയിലെ ഷാങ്ഹായിൽ നടന്ന സ്പെഷൽ ഒളിംപിക്സിൽ നീന്തലിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇ.ബി. ഷൈബണുമാണ് കൂട്ടയോട്ടം നയിക്കുക. വൈഎംസിഎ മുതൽ തിരുനക്കര മൈതാനം വരെയുള്ള ഓട്ടത്തിലാണ് ഇവർ പങ്കാളികളാകുന്നത്.

ഒന്നായി അണിനിരക്കും: എക്യുമെനിക്കൽ ക്രിസ്ത്യ്രൻ കൗൺസിൽ
കോട്ടയം: ദേശീയ ഗെയിംസിന് കേരളമൊരുങ്ങുന്നതിന്റെ ഭാഗമായി 20ന് നടക്കുന്ന ‘റൺ കേരള റൺ’ എന്ന കൂട്ട ഓട്ടത്തിൽ സമൂഹം ഒറ്റക്കെട്ടായി അണി നിരക്കുമെന്ന് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോസഫ് ഇലവും മൂട്, വൈസ് പ്രസിഡന്റ് ഡോ.രാജൻ ഇടിക്കുള, ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് എന്നിവർ അറിയിച്ചു. 12ന് ചേരുന്ന സംസ്ഥാന സമിതിയിൽ ഇതുസംബന്ധിച്ചു തീരുമാനമെടുക്കും.

റൺ കേരള റണ്ണിൽ മണർകാട് പള്ളിയും
മണർകാട് : ദേശീയ ഗെയിംസിന്റെ ഭാഗമായ റൺ കേരള റണ്ണിൽ പങ്കാളിയാകാൻ ആഗോള മരിയൻ തീർഥാടന കേന്ദ്രേമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലും.വികാരി റവ. ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കാപ്പേ ഇട്യാടത്ത്, സഹവികാരിമാർ, ട്രസ്റ്റിമാർ, സെകട്ട്രറി, ഇടവകയിലെ വിവിധ ഭക്തസംഘടനകൾ, ഇടവകാംഗങ്ങൾ എന്നിവരും 20നു കൂട്ടയോട്ടത്തിൽ അണിനിരക്കുമെന്നു ഭാരവാഹിμൾ അറിയിച്ചു.

ഓടിയെത്തും കുട്ടി ഡോക്ടർമാരും അധ്യാപകരും
കോട്ടയം: റൺ കേരള റണ്ണിൽ മെഡിക്കൽ കോളേജും അനുബന്ധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കുചേരും. മെഡിക്കൽ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ അണിചേരുക. എംബിബിഎസ് വിദ്യാർഥികളെ കൂടാതെ ഡന്റൽ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലും ഗവ.നഴ്സിങ് കോളജിന്റെ ആഭിമുഖ്യത്തിലും വിദ്യാർഥികൾ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് ജംക്ഷൻ മുതൽ കുട്ടികളുടെ ആശുപത്രി-അമലഗിരി റോഡിലും, മെഡിക്കൽ കോളേജ് -ഗാന്ധിനഗർ റോഡിലേക്കുമാണ് മെഡിക്കൽ അനുബന്ധ വിദ്യാർഥികളുടെ കൂട്ടയോട്ടം നടത്തുന്നത്. മെഡിക്കൽ കോളേജ് ഹൃദ്രോഗശസ്ത്രകിയ്ര വിഭാഗത്തിന്റെ നേതൃത്വത്തിലും ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടുന്ന സംഘം റൺ കേരള റണ്ണിൽ പങ്കെടുക്കുന്നുണ്ട്.