മീർ മുഹമ്മദലിയുടെ കോളജ് പര്യടനം

തൃശൂർ : അന്യനാട്ടിൽനിന്നു വന്നു തൃശൂർ പൂരം കണ്ടപ്പോൾ തന്നെ അമ്പരപ്പിച്ചതു തെക്കോട്ടിറക്ക ത്തിന്റെ സമയത്തു കണ്ട ജനസാഗരമാണെന്നും ദേശീയ ഗെയിംസിന്റെ പ്രചാരണ പരിപാടികളിൽ ഈ ജനക്കൂട്ടമുണ്ടാവണമെന്നും സബ് കലക്ടർ മീർ മുഹമ്മദലി. 15നു മൂന്നിനു സ്വരാജ് റൗണ്ടിൽ നടത്തുന്ന ദേശീയ ഗെയിംസ് ബലൂൺ പറത്തലിനും 20നു കേരളമൊട്ടാകെ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ട ത്തിനും ആവേശത്തോടെ പങ്കെടുക്കാൻ വിദ്യാർഥികളെ ആഹ്വാനം ചെയ്യാൻ അദ്ദേഹം നടത്തുന്ന കോളജ് പര്യടനത്തിനിടെ പാറമേക്കാവ് ദേവസ്വം കോളജിൽ പ്രസംഗിക്കുകയായിരുന്നു അലി. രണ്ടു ദിവസമായി നഗരപരിസരത്തെ കോളേജുകളിൽ മീർ മുഹമ്മദലി എത്തുകയാണ്. ഇനിയുമൊരു മൂന്നു പതിറ്റാണ്ടിനുശേഷം ദേശീയ ഗെയിംസ് വരുമ്പോൾ അടുത്ത തലമുറയോടു നിങ്ങൾക്കു പറയാൻ കഴിയണം:‘ഞാൻ കഴിഞ്ഞ ഗെയിം സിന്റെ റൺ കേരള റൺ ഓട്ടത്തിലും ബലൂൺ പറത്തലിലും പങ്കെടുത്തിരുന്നു..’ കുട്ടികളുടെ ചിരിയും കയ്യടിയും. പിന്നാലെ മീർേചാദിച്ചു നിങ്ങൾ ഈ പരിപാടികൾക്കു രണ്ടു സുഹൃത്തുക്കളെയും കൂട്ടി എത്തുമോ? എത്തുമെന്ന് ഒരേ ശബ്ദത്തിൽ മറുപടി. എല്ലാവരും ഗെയിംസിന്റെ ആവേശത്തിൽ കൈ ഉയർത്തുന്നതിന്റെ ചിത്രവും മൊബൈലിൽ പകർത്തി അടുത്ത കോളജിലേക്ക്. സെന്റ് തോമസ് കോളജ്, കുട്ടനെല്ലൂർ ഗവ. കോളജ്, ഗവ. എൻജിനീയറിങ് കോളജ്, എൽത്തുരുത്ത് സെന്റ് അലോഷ്യസ്, ശക്തൻ തമ്പുരാൻ കോളജ്, തൃശൂർ സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലും സബ് കലക്ടർ സന്ദർശനം നടത്തി.

യോഗ അംഗങ്ങൾ ഓടും
തൃശൂർ ∙ റൺ കേരള റണ്ണിൽ പങ്കെടുക്കാൻ ജില്ല യോഗ അസോസിയേഷൻ അംഗങ്ങളും. ദേശീയ പ്രാധാന്യമുള്ള കായിക മേളകൾക്ക് ആതിഥേയ ത്വമരുളുന്നതോടെ സംസ്ഥാനത്ത് ജനങ്ങളുെട ആരോഗ്യ അവബോധം മെച്ചപ്പെടും. റൺ കേരള റൺ ഇതിന്റെ തുടക്കമാകും. ഇതേ ലക്ഷ്യം മുൻനിർ ത്തി അസോസിയേഷൻ 11നു വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ 500 പേർ പങ്കെടുക്കുന്ന സൂര്യനമസ്കാരം നടത്തുമെന്നും ഭാരവാഹികളായ ഗോപിനാഥ് ഇടക്കുന്നി, ബാലകൃഷ്ണൻ പള്ളത്ത് എന്നിവർ അറിയിച്ചു.

വ്യാപാരികൾ പങ്കെടുക്കും
എൻ.ആർ. വിനോദ് കുമാർ(വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി)
ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം കേരളത്തിലേക്ക് എത്തുന്ന ദേശീയ ഗെയിംസിന്റെ പ്രചാരണാർഥം നടത്തുന്നറൺ കേരള റൺ കൂട്ടയോട്ടം വൻ വിജയമാക്കാൻ വ്യാപാരികളുടെ പിന്തുണയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ പറഞ്ഞു. കായിക രംഗത്തേക്കു പുതുതലമുറയെ എത്തിക്കാനും നമ്മുടെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാനും റൺ കേരള റൺ പദ്ധതിക്കു കഴിയും. വിവിധ കേന്ദ്രങ്ങളിലെ കൂട്ടയോട്ടത്തിൽ വ്യാപാരികൾ പങ്കെടുക്കാൻ നിർദേശം നൽകുമെന്നും വിനോദ് കുമാർ പറഞ്ഞു.

കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ട്
തൃശൂർ ∙ ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ േചംബർ ഓഫ് കൊമേഴ്സ് പങ്കുചേരുമെന്ന് പ്രസിഡന്റ് ടി.എസ് പട്ടാഭിരാമൻ, സെക്രട്ട ടി.ആർ. വിജയകുമാർ എന്നിവർ അറിയിച്ചു. കേരളത്തിന്റെ കായികരംഗത്തിന് ആവേശം സൃഷ്ടിക്കാൻ ഗെയിംസിനും കൂട്ടയോട്ടത്തിനും കഴിയുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്നു കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ഭാരവാഹികളായ ഗഫൂർ ടി മുഹമ്മദ്, ഇ.എസ്.ശ്രീജിത് എന്നിവർ അറിയിച്ചു.

പങ്കെടുക്കുന്ന സംഘടനകൾ:
> പുന്നയൂർക്കുളം പ്രതിഭാ കോളജ്
> കുരിയച്ചിറ യുണൈറ്റഡ് ഡവലപ്മെന്റ് അസോസിയേഷൻ
> പാടൂർ മാസ് റിക്രിയേഷൻ ക്ളബ്
> പെരുവല്ലൂർ ക്ളബ്
> വ്യാപാരി വ്യവസായി ഏകാപേനസമിതി, അഷ്ടമിച്ചിറ
> കേരള സോൾവന്റ് എക്സ്ട്രാക്ട്സ് ലിമിറ്റഡ്, ഇരിങ്ങാലക്കുട
> കെ എൽഎഫ് ഇരിങ്ങാലക്കുട
> മണ്ണുത്തി ആസ്ഥാനമായ ഇസാഫ്

പ്രതിഫലിക്കട്ടെ, കായിക മുന്നേറ്റം-
ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ
രാജ്യത്തിന്റെ കായികമുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഓരോ ദേശീയ ഗെയിംസും. ദീർഘകാലത്തിനു ശേഷം ഗെയിംസിതാ നമ്മുടെ നാട്ടിൽ വിരുന്നെത്തിയിരിക്കുന്നു. ഗെയിംസിന്റെ ഭാഗമായുള്ള റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ താൽപര്യവും ആഗ്രഹവുമുണ്ട്. മറ്റു തിരക്കുകൾ മാറ്റി വച്ച് 20ന് ഞാൻ തൃശൂരിലുണ്ടാകും, കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ.

റൺ കേരള റൺ: ഇരിങ്ങാലക്കുടയിൽ വൻ വിജയമാക്കുമെന്നു തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട ∙ ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റൺകേരള റൺ കൂട്ടയോട്ടം മേഖലയിൽ വൻ വിജയമാക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളെയും പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും തോമസ് ഉണ്ണിയാടൻ എംഎൽഎ. റൺ കേരള റൺന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ടൗൺഹാളിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിൽ മെഗാ കൂട്ടയോട്ടം നടത്താനും എല്ലാ പഞ്ചായത്തിലെയും ഓരോ സെന്ററിനും ചുമതലക്കാരായി പഞ്ചായത്ത് അംഗങ്ങളെ നിർദേശിക്കാനും തീരുമാനമായി.പൊലീസ് ഉദ്യോഗസ്ഥരെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാവുമെന്നും എസ്ഐ എം.ജെ. ജിേജാ യോഗത്തിൽ അറിയിച്ചു. സ്കൂളുകളിലും കോളജുകളിലും പരിപാടിക്കു നേതൃത്വം നൽകാൻ കമ്മിറ്റികൾ രൂപീകരിക്കും.

നഗരസഭ അധ്യക്ഷ മേരിക്കുട്ടി േജായ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു സുനിൽ, തഹസിൽദാർ കെ ലതിക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ശങ്കരനാരായണൻ, ആലീസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ജി. ശശിധരൻ, ശ്രീരേഖ ഷാജി, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സജി ടി. റാഫേൽ തുടങ്ങിയവർ പ്രസംഗിച്ചു.ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ ഇരിങ്ങാലക്കുട മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നടത്തിയ യോഗം തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കെഎസ്ഇ ജീവനക്കാരും ഓടും
ഇരിങ്ങാലക്കുട : റൺ കേരള റൺ കൂട്ടയോട്ടത്തിൽ പ്രമുഖ കാലിത്തീറ്റ നിർമാതാക്കളായ കെഎസ്ഇ ലിമിറ്റഡ് പങ്കെടുക്കും. കൂട്ടയോ
ട്ടത്തിൽ പങ്കെടുക്കുന്ന കമ്പനിയിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും കെ എസ് ഇ ടീഷർട്ടുകളും തൊപ്പികളും നൽകുമെന്നു ചീഫ്
ജനറൽ മാനേജർ ആനന്ദ് മേനോൻ അറിയിച്ചു.

കൂട്ടയോട്ടത്തിന് സെവൻത് ഡേയും
തൃശൂർ∙ ദേശീയ ഗെയിംസിനോടനുബന്ധിച്ച് 20നു 10.30നു കേരളമൊട്ടാകെ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ സെ
വൻത് ഡേ അഡ്വന്റിസ്റ്റ് സഭ. കൂട്ടയോട്ടത്തിൽ സഭയ്ക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അണിനിരക്കുമെന്ന് കമ്യൂണിക്കേഷൻവ
കുപ്പ് ഡയറക്ടർ ജോസ് പ്രകാശ് അറിയിച്ചു.