ആവേശത്തോടെ അണിചേരുക

മന്ത്രി എ.പി. അനിൽkകുമാർ
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ദേശീയ ഗെയിംസ് വീണ്ടും വിരുന്നു വരുകയാണ്. നീണ്ട 27 വർഷങ്ങ ൾക്കു ശേഷമാണ് ഇൗ കായിക മേളയ്ക്കു ആതിഥ്യം വഹിക്കാനുള്ള അവസരം കേരളത്തിനു ലഭിക്കുന്ന ത്. മലയാളികളായ നമുക്കെല്ലാം അങ്ങേയറ്റം അഭിമാനകരമായ ഒരു സന്ദർഭമാണിത്. ഇത് കേവലം കായിക മാമാങ്കം മാത്രമല്ല. ടൂറിസം വികസന രംഗത്ത് കേരളത്തിന്റെ സവിശേഷതകൾ പരിചയപ്പെ ടുത്താനും പങ്കുവയ്ക്കാനുമുള്ള അവസരം കൂടിയാണ്. ഇത് വൻ വിജയമാക്കുകയെന്ന ദൗത്യം ഓരോ മലയാളിയും സ്വന്തം അഭിമാന പ്രശ്നമായിത്തന്നെ ഏറ്റെടുക്കണം.

ഗെയിംസിന്റെ കാഹളം മുഴക്കിക്കൊണ്ടു കേരള ജനത ഒന്നാകെ ഇൗ മാസം 20ന് നിരത്തിലിറങ്ങുകയാണ്. റൺ കേരള റൺ കൂട്ടയോട്ടത്തിലൂടെയാ ണു 27 വർഷത്തിനു ശേഷം കേരളത്തിന്റെ മണ്ണിൽ വിരുന്നുവരുന്ന കായിക വിരുന്നിനെ നാം വരവേൽക്കുന്നത്. അതിൽ മന്ത്രി എന്ന നിലയിൽ ഞാനും അണിചേരും. കേരളത്തെയും അതിന്റെ കായിക സംസ്കാരത്തെയും സ്നേഹിക്കുന്ന ഒരാൾക്കും അതിൽനിന്നു വിട്ടുനിൽക്കാനാവില്ലെ ന്നാണ് എന്റെ പ്രതീക്ഷ. ദേശീയ ഗയിംസ് വൻ വിജയമാക്കാനും അതുവഴി കായിക കേരളത്തിന്റെ ഭാവിക്ക് അടിത്തറയിടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിൽ മുഴുവൻ പേരുടെയും സഹകരണം അഭ്യർഥിക്കുകയാണ്. നമുക്ക് ഓരോരുത്തർക്കും റൺ കേരള റൺ കൂട്ടയോട്ടത്തിൽ ആവേശത്തോടെ അണിചേരാം.

ലോേകാത്തരമായ ഒരു കായിക സംസ്കാരവും പൈതൃμവും കേരളത്തിന് സ്വന്തമായുണ്ട്. രാജ്യാന്തര മൽസരങ്ങളിൽ അഭിമാനകരമായ നേട്ടങ്ങ ൾ ൈകരിച്ച ഒട്ടേറെ കയിക താരങ്ങളെ സംഭാവന ചെയ്ത നാടാണിത്. ഇതിനെ ഒരു മൽസരം മാത്രമായിട്ടല്ല കാണേണ്ടത്. ഇവിടത്തെ കായിക രംഗം ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനം ഇതിലെ പ്രധാനപ്പെട്ട ഘടകമാണ്. അതിലൂടെ ഇൗ രംഗത്ത് വളർന്നു വരുന്ന തലമുറയ്ക്ക് രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നമുക്ക് ഒരുക്കാനാകും. ലോക കായിക ഭൂപടത്തിൽ സ്വന്തം താര പദവി ഉറപ്പിക്കാനും നമുക്കാവും.