നാടിന്റെ നന്മയ്ക്ക് നമുക്ക് ഓടാം

ആർച്ച് ബിഷപ് മാർ അപ്രേം
റൺ കേരള റണ്ണിനെക്കുറിച്ചു കേട്ടപ്പോൾ മുതൽ ഞാൻ ആവേശഭരിതനാണ്. കായികമികവിനു പേരുകേട്ട നാടാണു കേരളം. നല്ല താരങ്ങൾ നമുക്കുണ്ട്. എന്നാൽ അവർക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിലും വേണ്ട പിന്തുണ നൽകുന്നതിലും നമ്മുടെ പൊതുസമൂഹം എത്രമാത്രം ജാഗ്രത പുലർത്തുന്നു എന്നതു സംശയമാണ്. ദേശീയ ഗെയിംസിന് കേരളം ആതിഥേയത്വമരുളുമ്പോൾ അതുവഴി ഉണ്ടാകുന്ന പശ്ചാത്തല വികസനം കായിക ഭാവിക്കു ഗുണം ചെയ്യും. അതോടൊപ്പം പ്രധാനമാണു നമ്മുടെ സമൂഹം നൽകേണ്ട പിന്തുണ. റൺ കേരള റൺ ഓട്ടത്തെക്കുറിച്ചു കേട്ടപ്പോൾതന്നെ ഞാൻ ആവേശഭരിതനായത് അതിനാലാണ്. എന്റെ സഭാ വിശ്വാസികളെ യും പൊതുസമൂഹത്തെയും ഇതിനായി രംഗത്തിറങ്ങാൻ ഞാൻ ആഹ്വാനം ചെയ്യുന്നു.

കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും അടയാളം
ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ (വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്)
കേരളത്തിന്റ മണ്ണിൽ ദേശീയ ഗെയിംസ് അരങ്ങേറുമ്പോൾ എല്ലാ കേരളീയർക്കും അത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നല്ല നിമി
ഷങ്ങളാണു സമ്മാനിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കായിക താരങ്ങളും പരിശീലകരും മുൻതാരങ്ങളുമെല്ലാം എത്തുമ്പോൾവി
വിധ സംസ്കാരങ്ങളെ ഒരുമിപ്പിക്കുന്നതായി മേള മാറും. ഇന്ത്യൻ കായിക വേദിയിലെ പ്രതിഭകളെ കണ്ടെത്താൻ മേള സഹായിക്കും. ഭാവിയിൽ ലോക കായികവേദിയുടെ നെറുകയിൽ ത്രിവർണ പതാക പാറിക്കാൻ കഴിയുന്ന വിധത്തിൽ അവരെ ഒരുക്കാനുള്ള ഏറ്റവും നല്ല അവസരങ്ങളിലൊ ന്നാണ് ദേശീയ െഗയിസെന്നു ഞാൻ കരുതുന്നു. റൺ കേരള റൺ ഈ മേളയുടെ മുന്നൊലിയാണ്. അത് ആവേശകരമായി തീരുമെന്നു പ്രതീക്ഷിക്കു ന്നു. ഇതൊരു കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും അടയാളമായി തീരുമെന്നതിൽ സംശയമില്ല.

നമ്മൾ മിന്നണം!
മാർട്ടിൻ മാത്യു
(മുൻ സന്തോഷ് ട്രോഫി താരം) മൂന്നു ദേശീയ ചാംപ്യൻഷിപ്പുകൾ കളിക്കാൻ പോയിട്ടുണ്ടു ഞാൻ. മുംബൈ, ബെംഗളൂരു, മണിപ്പൂർ എന്നിവിട
ങ്ങളിൽ. എല്ലായിടത്തും ഒരു ഉൽസവംപോലെയായിരുന്നു. ഇപ്പോൾ നമ്മുടെ നാട്ടിൽ ദേശീയ ഗെയിംസ് വന്നിരിക്കുന്നു. ഉൽസവത്തിന്റെ കാര്യത്തിൽ നമ്മൾ മലയാളികളെ തോൽപിക്കാൻ ആരാണുള്ളത്. അതിനാൽ നമ്മൾ മിന്നണം. ആ ഉൽസവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് റൺ കേരള റൺ. 20നു 10.30ന് നമുക്ക് ഓടണം. ഒരുമിച്ച് കായിക സ്വപ്നങ്ങളുടെ ഒരേ ലക്ഷ്യത്തിലേക്ക്. ഞാനുമുണ്ടാകും ഓടാൻ...

ബലൂൺ പറത്താനെത്തും,15,000 വിദ്യാർഥികൾ
തൃശൂർ ∙ നഗരഹൃദയത്തെ ബലൂണുകളിൽ പൊതിയാൻ 15നു തേക്കിൻകാട് മൈതാനത്തെത്തുന്നത് 15,000 വിദ്യാർഥികൾ. ദേശീയ ഗെയിംസിനോ
ടനുബന്ധിച്ചു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിനു മുന്നോടിയായാണ് 15ന് ഉച്ചയ്ക്ക് 1.45നും മൂന്നിനുമിടയിൽ മെഗാ ബലൂൺ പറത്തൽ അരങ്ങേറുന്നത്. നഗര പരിധിയിലെ സ്കൂളുകളും ജില്ലയിലാകമാനമുള്ള കോളജുകളും അടക്കം 175 വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു വിദ്യാർ
ഥികൾ തേക്കിൻകാട് മൈതാനത്ത് ഒഴുകിയെത്തും. ബലൂൺ പറത്തലിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ കലക്ടർ എം.എസ്. ജയ, സബ് കലക്ടർ മീർമുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ േചർന്ന യോഗത്തിലാണു തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങ
ളുടെ ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും യോഗത്തിൽ പങ്കെടുത്തു. മുപ്പത്തഞ്ചാം ദേശീയ ഗെയിംസിന്റെ സന്ദേശം പകർന്ന് 35,000 കൈകളിൽനിന്ന് 35,000 ബലൂണുകൾ ആകാശത്തേക്കു പറത്തുകയാണു പരിപാടി. ബലൂണുകളിൽ ദേശീയ െഗയിംസിന്റെ ലോഗോ പതിപ്പി
ച്ചിരിക്കും. വിദ്യാർഥികൾക്കു പുറമെ ട്രേഡ് യൂണിയനുകൾ, കുടുംബശ്രീ, സർവീസ് സംഘടനകൾ, രാഷ്ട്രീയ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ, സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, നെഹ്റുയുവകേന്ദ്ര എന്നിവയുടെ സന്നദ്ധ
പ്രവർത്തകരും ബലൂൺ പറത്താനെത്തും.

ദേശീയ ഗെയിംസിന്റെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന ബലൂൺ പറത്തൽ പരിപാടിക്കായിസ്കൂൾ, കോളജ് പ്രധാന അധ്യാപകരും പ്രിൻസിപ്പൽമാരുടെയും കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കലക്ടർ എം.എസ്. ജയ, സബ് കലക്ടർ മീർ മുഹമ്മദലി എന്നിവർ പ്രസംഗിക്കുന്നു.