കൊടുങ്ങല്ലൂരിന്റെ പാരമ്പര്യം ഉയർത്തി റൺ കേരള റൺ വിജയമാക്കും

കൊടുങ്ങല്ലൂർ : ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റൺ കരേള റൺ കൂട്ടയോട്ടം കൊടുങ്ങല്ലൂ രിന്റെ മതേതര, സാംസ്കാരിക പാരമ്പര്യത്തിനു അനുയോജ്യമായി രീതിയിലാക്കും. മിനി സിവിൽ സ്റ്റേ ഷൻ കോൺഫറൻസ് ഹാളിൽ ടി.എൻ.പ്രതാപൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തി ൽ റൺ കേരള റൺ കൂട്ടയോട്ടം വൻ വിജയമാക്കാൻ തീരുമാനിച്ചു. വലിയതമ്പുരാൻ രാമവർമരാജ, കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, ചേരമാൻ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ദ് എന്നിവരുടെ അനുഗ്രഹാശിസുകളോടെയാണു കൂട്ടയോട്ടം തുടങ്ങുക. നഗരസഭ പഞ്ചായത്ത് പ്രദേശത്തെ സ്കൂളുകൾ, കോളജുകൾ, പാരലൽ കോളജുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരിസംഘടനകൾ, ജനമൈത്രിപൊലീസ്, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, ജനശ്രീ, ഉദ്യോഗസ്ഥ സംഘം എന്നിവരുടെ കൂട്ടായ്മയിൽ വിവിധ കേന്ദ്രങ്ങളിൽ കൂട്ടയോട്ടം നടത്തും. ഓരോ സെന്ററുകളിലും കൂട്ടയോട്ടം നിയന്ത്രിക്കാനും ക്രമീകരിക്കാനും കമ്മിറ്റികൾ രൂപീകരിച്ചു. മെഗാ കൂട്ടയോട്ടം വിജയിപ്പിക്കുന്നതിനായി നഗരസഭ അധ്യക്ഷ കെ.ബി.മഹേശ്വരി ചെയർമാനും തഹസിൽദാർ കെ കെ.സിദ്ധാർഥൻ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. പൊലീസ് മൈതാനം കേന്ദ്രീകരിച്ചു മെഗാ കൂട്ടയോട്ടം നടത്താനും യോഗത്തിൽ തീരുമാനമായി.

എംഎൽഎയെ പ്രതിനിധീകരിച്ചു നഗരസഭ കൗൺസിലർ കെ.പി.സുനിൽ കുമാർ പട്ടണത്തിലെ കൂട്ടയോട്ടം ക്രോഡീകരിക്കും. കലാ - കായിക സാംസ്കാരിക സംഘടനകളെ കൂട്ടയോട്ടത്തിൽ പങ്കെടുപ്പിക്കുന്നതിനും ക്രമീകരണം നടത്തുന്നതിനും ശ്രീനഗർ അഷ്ടപദി തിയറ്റേഴ്സ് പ്രസിഡന്റ് ഇ.ആർ.രാജേഷിനെ കോ ഓർഡിനേറ്ററായി തിരഞ്ഞെടുത്തു. ഇ.കെ.സോമൻ, സി.സി.വിപിൻചന്ദ്രൻ,ഇ.എസ്.സാബു, ടി.സുന്ദരേശൻ, വി.ഇ.ധർമപാലൻ, റിട്ട സ്പോർട്സ് ഡവലപ്പ്മെന്റ് ഓഫിസർമാരായ ഒ.എസ്.ചന്ദ്രമോഹൻ,സി.സി.അന്നമ്മ ടൈറ്റസ്, സിഐ െക.ജെ.പീറ്റർ, കെ സി.രഞ്ജിത്ത്, പ്രഫ. വി.എ.ഷഫീക്ക് എന്നിവർ സംഘാടക സമിതിക്കു നേതൃത്വം നൽകും. താലൂക്ക് ആശുപത്രി, കരുണ ചാരിറ്റബിൾ ട്രസ്റ്റ്, അലർട്ട് എന്നീ സംഘടനകളുടെ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. തഹസിൽദാർ കെ കെ.സിദ്ധാർഥൻ,ഇ.ക.സോമൻ എന്നിവർ പ്രസംഗിച്ചു. മെഗാ കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നവർക്കു വ്യാപാരികളുടെ വക ബിസ്കറ്റും പഴവും നൽകും. ശ്രീനഗർ അഷ്ടപദി തിയറ്റേഴ്സ് നാരങ്ങാ വെള്ളവും നൽകും. പൊലീസ് മൈതാനിയിൽ നിന്ന് തുടങ്ങുന്ന മെഗാ കൂട്ടയോട്ടത്തിൽ സംഘടനകളുടെ പ്രതിനിധികൾ അതതു സംഘടനകളുടെ യൂണിഫോമിലായിരിക്കും അണിനിരക്കും

റണ്ണിന് കൂടുതൽ സംഘടനകൾ

തൃശൂർ ∙ ദേശീയ ഗെയിംസിന്റെ പ്രചരണാർഥം 20നു 10.30ന് ജില്ലയിൽ 700 കേന്ദ്രങ്ങളിൽ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ
പങ്കെടുക്കാൻ കൂടുതൽ സംഘടനകൾ മുന്നോട്ട്. ജവാഹർ ബാലഭവനിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ പി.ആർ. ജേക്കബ് അറിയിച്ചു. റൺ കേരള റണ്ണിൽ പങ്കെടുക്കാൻ പ്രത്യേക വേഷത്തിൽ അണിനിരക്കുമെന്ന് ജോസ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു.

നാടിന്റെ കായികപ്പെരുമ ഉയരട്ടെ
ആദിത്യവർമ
തിരുവനന്തപുരം ∙ റൺ കേരള റണ്ണിൽ പങ്കാളിയാകാൻ കായിക കേരളത്തിന്റെ പിതാവ് കേണൽ ഗോദവർമരാജയുടെ ദൗഹിത്രനും തിരുവിതാംകൂർ രാജകുടുംബാംഗവുമായ ആദിത്യ വർമയും. കവടിയാർ കൊട്ടാരത്തിനു മുന്നിലെ റൺ കേരള റൺ പോയിന്റിൽ താനും പങ്കുചേരുമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന കൂട്ടയോട്ടം കേരളത്തിന്റെ കായികപ്പെരുമ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.