റൺ കേരള റണ്ണിൽ അണിചേരാം

 സംവിധായകൻ രഞ്ജിത്
വീണ്ടുമൊരു ദേശീയ ഗെയിംസിനു കേരളം ആതിഥ്യമരുളുമ്പോൾ അതിന്റെ ആവേശച്ചിറകിലേറാനായി ഈ മാസം 20 നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ നമുക്കേവർക്കും അണിചേരാം. 27 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദേശീയ ഗെയിംസ് കേരളത്തിലെത്തുന്നത്. റൺ കേരള റൺ കൂട്ടയോട്ടത്തോടെ ദേശീയ ഗെയിംസിന്റെ ആവേശം അതിന്റെ പാരമ്യത്തിലെത്തുകയായി.

ഈ ആവേശത്തിന്റെ ഭാഗമാകാൻ പ്രായഭേദമെന്യേ എല്ലാവരും കൂട്ടയോട്ടത്തിൽ പങ്കാളികളാകണം. 20 നു മിക്കവാറും എറണാകുളത്തുണ്ടാകുന്ന ഞാൻ അവിടെയായിരിക്കും കൂട്ടയോട്ടത്തിന്റെ ഭാഗമാകുക. പുതിയ വേഗവും പുതിയ ദൂരവും പുതിയ കരുത്തും തെളിയി
ക്കാനായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കായികതാരങ്ങൾക്ക് മുൻപിൽ നമുക്ക് നല്ല ആതിഥേയരാ
കാം.