ഒരുമയുടെ ഉത്സവത്തിൽ പങ്കാളികളാകാം

 അടൂർ പ്രകാശ്
(റവന്യു, കയർ മന്ത്രി)
കായിക കേരളത്തിന് തിലകച്ചാർത്തണിയിച്ച് 35-ാം ദേശീയ ഗെയിംസിന് സംസ്ഥാനം ആതിഥ്യമരുളുക യാണ്. കാരിരുമ്പിന്റെ കരുത്തുള്ള കരങ്ങളും മിന്നൽപ്പിണരിന്റെ വേഗതയുമുള്ള പാദങ്ങളും കൊണ്ട് ഭാരതത്തിന്റെ ചുണക്കുട്ടികൾ കളിക്കളത്തിൽ ചരിത്രം രചിക്കുമ്പോൾ ആ ആവേശത്തിരയിളക്കത്തിനു ശക്തി പകരാൻ നമ്മുടെ മലയോരവും 20ന് റൺ കേരള റൺ കൂട്ടയോട്ടത്തിൽ ചുവടു വയ്ക്കും. സംസ്ഥാ നത്തിന്റെ ആകെ കായിക ചൈതന്യവും കൂട്ടായ്മയും വിളിച്ചറിയിച്ച് ഒരേ സമയം 7,000 കേന്ദ്രങ്ങളിൽ നടക്കുന്ന കൂട്ടയോട്ടം രാജ്യം ദർശിച്ചിട്ടുള്ള അസുലഭ സുന്ദരനിമിഷങ്ങളിൽ ഒന്നാവുമെന്നു തീർച്ച. കേരളത്തിന്റെ യശസുയർത്തുന്ന ചരിത്ര മുഹൂർത്തമാക്കി ദേശീയ ഗെയിംസിനെ മാറ്റാനുള്ള തയാറെടുപ്പുകൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. ഇരുപത്തേഴു വർഷത്തിനു ശേഷം കേരളം സാക്ഷ്യം വഹിക്കുന്ന ഇൗ ദേശീയ കായിക മാമാങ്കത്തിനായി വേഴാമ്പൽ ചിറകു വിരിക്കുമ്പോൾ ഒത്തൊരുമയുടെ ഇൗ മഹോത്സവത്തിന് വീഥിയൊരുക്കാൻ റൺ കേരള റണ്ണിൽ നമുക്കും അണി ചേരാം.

എല്ലാ സ്കൂളുകളും പങ്കെടുക്കണം
പി.കെ അബ്ദുറബ്ബ്

20നു കേരളം മുഴുവൻ കൂട്ടയോട്ടത്തിൽ പങ്കെടുക്കണമെന്നാണു സംസ്ഥാന സർക്കാരിന്റെ ആഗ്രഹം. അതു നടപ്പാക്കാൻ മുഴുവനാളുകളുടെയും സഹകരണം വേണം. ഒരു വിദ്യാലയം പോലും കൂട്ടയോട്ടത്തിൽനിന്നു മാറിനിൽക്കരുത്. അധ്യാപകരും രക്ഷിതാക്കളും കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു സർവവിധ പിന്തുണയും നൽകണം. വിവാദങ്ങളുടെ പിന്നാലെ പോകാതെ പരിപാടി വിജയിപ്പിക്കാൻ നാെടാന്നായി ഓടണം.

വേറിട്ട ശ്രമം
ആര്യാടൻ മുഹമ്മദ്
ദേശീയ ഗെയിംസിന്റെ വിളംബരമായി നടത്തുന്ന റൺ കേരള റൺ വേറിട്ടൊരു ശ്രമമാണ്. മുഴുവൻ കേരളീയരും കൂട്ടയോട്ടത്തിൽ
പങ്കെടുക്കണമെന്നാണു സർക്കാരിന്റെ ആഗ്രഹം.

നിങ്ങളുണ്ടാവില്ലേ?
പി.കെ കുഞ്ഞാലിക്കുട്ടി
ഏറെ വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ദേശീയ ഗെയിംസ് വരുമ്പോഴും വിവാദങ്ങൾക്കു പഞ്ഞമില്ല. ഗെയിംസ് അതിമനോഹരമാക്കാൻ സർക്കാരും സംഘാടകരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ആരോഗ്യകരമായ വിമർശനങ്ങൾ ആവാം. എന്നാൽ, ഒരു മഹാമേളയ്ക്കു തുരങ്കംവച്ചു നാടിന് അപമാനമുണ്ടാക്കരുതെന്നാണ് എന്റെ അഭ്യർഥന. മടിച്ചുനിൽക്കാതെ എല്ലാവരും അതിൽ പങ്കെടുക്കണം. കേരളത്തിൻറെ മഹിമബോധ്യപ്പെടുത്താം മന്ത്രി എ.പി. അനിൽകുമാർ കേരളത്തിന്റെ മഹിമ ഇവിടേക്കുവരുന്ന അതിഥികളെ ബോധ്യപ്പെടുത്താനുള്ള ചുമതല സർവ മലയാളികൾക്കുമുണ്ട്. ഗെയിംസിനു മുന്നോടിയായി റൺ കേരള റൺ എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഗെയിംസിന്റെ സന്ദേശം, ഐക്യത്തിന്റെയും ഒരുമയുെടയും സന്ദേശം, ഉൾഗ്രാമങ്ങളിൽപ്പോലും എത്തിക്കാൻ റൺ കേരള റൺ കൂട്ടയോട്ടത്തിനു കഴിയും.