കരുണാകരൻ കൾച്ചറൽ ക്ലബ് റൺ കേരള സ്വാഗതസംഘം തുറന്നു

 കല്ലമ്പലം∙ കെ കരുണാകരൻ കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കല്ലമ്പലത്തുനിന്നു രണ്ടായിരത്തോളം പേർ റൺ കേരള റണ്ണിൽ പങ്കെടുക്കാനൊരുങ്ങുന്നു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്വാഗതസംഘം ഓഫിസിന്റെ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം അഡ്വ. ഇ. റിഹാസ് നിർവഹിച്ചു. കല്ലിടാന്തി ബാബു,ജഹാംഗീർ, ഹരിശങ്കർ, ബാലകൃഷ്ണനുണ്ണിത്താൻ, എ.എ.കലാം, മിഷ്ഹാബ്, നബീൽ നൗഷാദ്, ശ്രീകുമാർ, ദിലീപ്, മണികണ്ഠൻ, ഹരിലാൽ, ജിഹാദ്, റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന്റെ കായിക ഭാവിക്ക് ഉൗർജം പകരുന്ന ചരിത്ര മുഹൂർത്തത്തിൽ കൂടുതൽപേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണിതിന്റെ സംഘാടകർ. കരുണാകരൻ കൾച്ചറൽ സൊസൈറ്റിയുടെയും പ്രിയദർശിനി ആൻഡ് ആദർശ് ലൈവ് ലി മൂവ്മെന്റിന്റെയും നേതൃത്വത്തിലാണ് ഇവിെട കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.വ്യാപാരി വ്യവസായികൾ,ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ, കുടുംബശ്രീ, ജനശ്രീ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങി വിവിധ തലത്തിലുള്ള ജനങ്ങളെയും പങ്കെടുപ്പിക്കുമെന്നു സംഘാടകസമിതി പ്രവർത്തകർ അറിയിച്ചു.

കല്ലമ്പലത്തെ ഐഎൻടിയുസി ഓഫിസിനു സമീപത്താണ് ഇതിന്റെ സ്വാഗതസംഘം ഓഫിസ് പ്രവർത്തിക്കുന്നത്. ഇനിയും കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർക്കു പ്രസ്തുത ഓഫിസുമായി ബന്ധപ്പെടാം.ഫോൺ: 9446052189.