ദേശീയ ഗെയിംസിന്റെ ആവേശത്തിലേക്ക് നാടും; റൺ കേരള റണ്ണിന് ഒരുങ്ങി സംഘടനകൾ

കോട്ടയം ∙ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ അയ്യായിരം അംഗങ്ങൾ യൂണിഫോം ധരിച്ചു കൂട്ടയോട്ടത്തിൽ പങ്കെടുക്കും.ആസാദ് ഓപ്പൺ റോവർ ഗ്രൂപ്പിലെ അംഗങ്ങൾ തിരുവഞ്ചൂരിലും പങ്കെടുക്കുമെന്നു ജില്ലാകോ -ഓർഡിനേറ്റർ റോയി പി.ജോർജ് അറിയിച്ചു.എല്ലാ റസിഡന്റ്സ് അസോസിയേഷനുകളെയും റൺകേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുപ്പിക്കാൻ റസിഡന്റ്സ് അസോസിയേഷൻ സ്റ്റേറ്റ് കോ-ഓർഡേിനേഷൻ കമ്മിറ്റി തീരുമാനിച്ചു.ഇതിനായി യൂണിറ്റ്, മേഖലാ,താലൂക്ക്, ജില്ലാതലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു.

സ്റ്റേറ്റ് കോ-ഓർഡേിനേഷൻ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കൺവീനർ െക.എം. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർമാരായ പട്ടം ശശിധരൻനായർ, എം.ടി. വർഗീസ്, ജോൺസി നോബിൾ, പ്രഫ.ആനന്ദക്കുട്ടൻ, ലക്ഷ്മണൻ, ഒ.സി. ചാക്കോ, പ്രഫ. വില്ല്യം സക്കറിയാസ്, ഷൈനി ഫിലിപ്, ഷേർലി തര്യൻ, മുരളീധരൻനായർ,ഡോ. സുകുമാരൻനായർ എന്നിവർ പ്രസംഗിച്ചു. വൈഡബ്ള്യുസിഎയും പങ്കാളികളാകുമെന്നു പ്രസിഡന്റ് ഷേർലി ജോർജ് അറിയിച്ചു.

കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ഭാഗമായനിർമാതാക്കളും വിതരണക്കാരും പങ്കെടുക്കുമെന്നു പ്രസിഡന്റ് സജി നന്ത്യാട്ട് അറിയിച്ചു.