വരൂ, കൂട്ടയോട്ടത്തിൽ പങ്കെടുക്കാം

ദേശീയ ഗെയിംസിനെ വരവേൽക്കാൻ സംസ്ഥാന സർക്കാരും ദേശീയ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റിയും ചേർന്ന് 20നു സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം ആരംഭിക്കുന്ന കേന്ദ്രങ്ങളുടെ (സ്റ്റാർട്ടിങ് പോയിന്റ്) പട്ടിക 14-ാം പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഏറ്റവുമടുത്തുള്ള കേന്ദ്രത്തിൽ എത്തി ആർക്കും ഓട്ടത്തിൽ പങ്കുചേരാം.ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10.30നു കൂട്ടയോട്ടം തുടങ്ങും. ഓടുന്നവർ രാവിലെ പത്തുമണിക്കു മുൻപുതന്നെ ഓട്ടം തുടങ്ങുന്ന കേന്ദ്രങ്ങളിൽ എത്തണം.
ഇരുനൂറു മീറ്റർ മുതൽ പരമാവധി ഒരു കിലോമീറ്റർ വരെയാണ് കൂട്ടയോട്ടം. അതതു സ്ഥലത്തെ സൗകര്യമനുസരിച്ച് ഇതിനു
ള്ളിൽ ദൂരം ക്രമീകരിക്കാം. ക്ലബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തകർക്കു സ്വന്തം ജഴ്സി ധരിച്ചും ബാനറുകൾ പിടിച്ചും ഓട്ടത്തിൽ പങ്കെടുക്കാം. എന്നാൽ ഒരു റൺ പോയിന്റിലെ ഓട്ടത്തിന്റെ ഏറ്റവും മുന്നിൽ റൺ കേരള റൺ ഔദ്യോഗിക ബാനർ തന്നെ ആയിരിക്കണം. റൺ പോയിന്റ് വിദ്യാഭ്യാസ സ്ഥാപനം ആണെങ്കിൽ അവിടത്തെ വിദ്യാർഥികൾക്ക് ഓട്ടത്തിന്റെ മുന്നിൽത്തന്നെ സ്ഥാനം നൽകണം.

> ഒൗദ്യോഗിക ബാനർ പിടിക്കുന്നവർ റൺ കേരള റൺ ടീഷർട്ടും തൊപ്പിയും ധരിക്കണം.
> 10.20ന് തീംസോങ് പാടണം.
> 10.25ന് പ്രതിജ്ഞ ചൊല്ലണം.
> 10.30ന് ഫ്ലാഗ് ഓഫ്. ടീഷർട്ട്, ഒൗദ്യോഗിക ബാനർ,ഫ്ലാഗ്, തീംസോങ്, പ്രതിജ്ഞ തുടങ്ങിയവ റണ്ണിങ് കേന്ദ്രങ്ങളിൽ എത്തിച്ചു തുടങ്ങി. തിങ്കളാഴ്ചയോടെ എല്ലാ കേന്ദ്രങ്ങളിലുംഎത്തിക്കും