റൺ കേരള റൺ: വിളംബര റാലി നടത്തി

കൊട്ടിയം ∙ റൺ കേരള റൺ വർണാഭമാക്കാൻ കൊട്ടിയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുങ്ങി. 20നു നടക്കുന്ന റൺ കേരള റണ്ണിന്റെ വിളംബര ഭാഗമായി വിവിധ സ്കൂൾ വിദ്യാർഥികൾ സൈക്കിൾ റാലികൾ നടത്തി. വർണക്കൊടികൾ ഉയർത്തി റൺ കേരള റണ്ണിന്റെ വരവ് അറിയിച്ചു നടത്തിയ സൈക്കിൾ റാലി വർണാഭമായി. കൊട്ടിയം എൻഎസ്എം ഗേൾസ് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച റാലി പ്രഥമാധ്യാപിക ഡയനീഷ്യ എം. റജീസ് ഫ്ലാഗ് ഓഫ് ചെയ്തു.

100 വിദ്യാർഥിനികൾ പങ്കെടുത്ത സൈക്കിൾ റാലി ഒറ്റപ്ലാമൂട് റോഡിലൂടെ കൊട്ടിയം ജംക്ഷനിൽ എത്തിയ ശേഷം തിരികെ സ്കൂളിൽ സമാപിച്ചു. ഒക്സിലിയം സ്കൂൾ നടത്തിയ സൈക്കിൾ റാലിയിൽ അൻപതോളം വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ സോഫി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. സിഎഫ്എച്ച്എസിലെ നൂറോളം വിദ്യാർഥികൾ നടത്തിയ സൈക്കിൾ റാലി കൊട്ടിയം ജംക്ഷൻ ചുറ്റി സ്കൂളിൽ സമാപിച്ചു. പ്രഥമാധ്യാപിക വി. സൂസമ്മ, അധ്യാപകർ, അനധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.