നാടുണർത്തി വിളംബര റാലികൾ

കൊല്ലം ∙ ദേശീയ ഗെയിംസിനു മുന്നോടിയായുള്ള കൂട്ടയോട്ടം റൺ കേരള റണ്ണിന്റെ ഭാഗമായി നാടുണർത്തി വിളംബര റാലികൾ. ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ സൈക്കിൾ റാലി നടത്തി. ഹെഡ്മാസ്റ്റർ എം.സി. പയസ് ഫ്ലാഗ് ഓഫ് ചെയ്തു. ശക്തികുളങ്ങര സെന്റ് ജോസഫ്സ് എച്ച്എസിൽ സൈക്കിൾ റാലി നടത്തി. ശക്തികുളങ്ങര എസ്ഐ എസ്.ടി. ബിജു ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ ആന്റണി റോബിൻ, സ്റ്റാഫ് സെക്രട്ടറി ക്ലിഫോർഡ് മോറിസ്, സീനിയർ അസിസ്റ്റന്റ് നെൽസൺ എന്നിവർ പ്രസംഗിച്ചു.

രാജീവ് ഗാന്ധി ജനനന്മ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പള്ളിമുക്കിൽ ബൈക്ക് റാലി നടത്തി. ഡിവിഷൻ കൗൺസിലർ എൻ. നൗഷാദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം.എസ്. സജീവ്, ഷാജി ഷാഹുൽ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് എം.കെ. ജഹാംഗീർ നേതൃത്വം നൽകി.ഇരവിപുരം ബിലീവേഴ്സ് ചർച്ച് മഹാത്മ സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 9.30നു വിളംബര റാലി നടത്തും.

കപ്പലണ്ടി മുക്കിൽ നിന്ന് ആരംഭിക്കുന്ന റാലി ക്യുഎസി, ക്യാംപ്, പോളയത്തോട്, മാടൻനട, ഭരണിക്കാവ് വഴി ഇരവിപുരത്തു സ്കൂളിൽ സമാപിക്കും. 20നു രാവിലെ പള്ളിമുക്കിലെ കൂട്ടയോട്ടത്തിൽ ഉദയതാര നഗർ റസിഡന്റ്സ് അസോസിയേഷൻ പങ്കെടുക്കുമെന്നു സെക്രട്ടറി വൈ. സലിം അറിയിച്ചു. കൂട്ടയോട്ടത്തിൽ പേരൂർ അമൃത വിദ്യാലയം പങ്കെടുക്കുമെന്നു പ്രധാനാധ്യാപിക സിന്ധു അറിയിച്ചു.