സാംസ്കാരിക സമ്പന്നതയ്ക്ക് ഒരു പൊൻതൂവൽ

ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്(ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ)
മതമൈത്രിയും മാനവികതയും ഉയർത്തിക്കാട്ടുന്ന റൺ കേരള റൺ കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് ഒരു പൊൻതൂവൽ കൂടി സമ്മാനിക്കുകയാണ്. സമൂഹത്തെ വികലമായ കാഴ്ചപ്പാടുകൾ കീഴ്പ്പെടുത്തുമ്പോൾ ഇത്തരം ജനമുന്നേറ്റങ്ങൾ ലോകത്തിനു തന്നെ മാതൃകയാകുകയാണ്.ദേശിയ ഗെയിംസിന്റെ പ്രധാന ആകർഷകത്വം റൺ കേരള റൺ ആയിരിക്കുമെന്നതിൽ സംശയമില്ല. ഇവിടെ ആരും പ്രത്യേക ക്ഷണിതാക്കളല്ല, ആരെയും മാറ്റിനിർത്തുന്നുമില്ല.എല്ലാവിഭാഗം ജനങ്ങളും ഒരുപോലെ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഒന്നായി കൂട്ടയോട്ടം മാറുന്നു എന്നതിൽ കേരളത്തിനും അഭിമാനിക്കാം.ശാരീരികവും മാനസികവുമായ ഉണർവ് ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ കായിക സംസ്കാരത്തിന് പുത്തൻ പച്ചപ്പുകൾ വിരിക്കാൻ റൺ കേരള റണ്ണിനും കഴിയും. ഒളിപിംക്സിനുപോലുംഅവകാശപ്പൊടനാവാത്ത വലിയ ജനപങ്കാളിത്തമാണ് റൺ കേരള റണ്ണിലൂടെ ഇൗ ദേശീയ ഗെയിംസിനു ലഭിക്കുന്നത്. ഒരുപക്ഷേ,ലോക കായിക ചരിത്രത്തിലാദ്യമാകാം ഇത്തരം ഒരു കൂട്ടയോട്ടം.റൺ കേരള റണ്ണും അതു വഴി ദേശീയ ഗെയിംസും വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.