മെഗാ റണ്ണിന് പ്രതീക്ഷിച്ചതിലും ഏറെ ആളുകളുടെ പങ്കാളിത്തം

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മെഗാ റണ്ണിന് പ്രതീക്ഷിച്ചതിലും ഏറെ ആളുകളുടെ പങ്കാളിത്തം. ചടങ്ങു തീർന്നപ്പോഴും കൂട്ടയോട്ടങ്ങൾ സ്റ്റേഡിയത്തിൽ എത്തിക്കൊണ്ടിരുന്നു. ആറായിരംപേരെ പ്രതീക്ഷിച്ച മെഗാ റണ്ണിൽ അതിലും വളരെ കൂടുതൽ ആളുകൾ പങ്കെടുത്തു.
ഫ്ലാഗ് ഓഫ് ചെയ്ത രാജ്യസഭാ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, മന്ത്രി അടൂർ പ്രകാശ്, ആന്റോ ആന്റണി എംപി, കെ. ശിവദാസൻ നായർ എംഎൽഎ, ജില്ലാ കലക്ടർ എസ്. ഹരികിഷോർ, ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, നഗരസഭാധ്യക്ഷൻ എ. സുരേഷ്കുമാർ തുടങ്ങിയവരെല്ലാം മെഗാ റണ്ണിൽ ഓടി. മറ്റുള്ളവർ ട്രാക്ക് സ്യൂട്ട് അണിഞ്ഞ് ഓടിയപ്പോൾ കുര്യൻ ഖദർ മുണ്ട് മാടിക്കുത്തിയാണ് 400 മീറ്റർ ട്രാക്കിലൂടെ ഓടിയത്. ചലച്ചിത്ര നടി കൃഷ്ണപ്രഭയും പങ്കെടുത്തു.