കൂട്ടയോട്ടത്തിന് തയാറെടുത്ത് ഇംഗ്ലിഷുകാരും

കോവളം∙ ദേശീയ ഗെയിംസ് പ്രചാരണാർഥം നടത്തുന്ന റൺ കേരള റണ്ണിനു രാജ്യാന്തര വിനോദസഞ്ചാര കന്ദ്രേമായ കോവളത്തും പരിസരത്തുംനിന്ന് ആവേശതിരകളുയർന്നു തുടങ്ങി. ആയിരങ്ങൾ അണിചേരുന്ന കൂട്ടയോട്ടത്തിൽ കോവളത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സെബാസ്റ്റ്യൻ ഇന്ത്യൻ സോഷ്യൽപ്രോജക ്ടും(സിസ്പ്) പങ്കാളികളാകുമെന്നു സ്ഥാപക പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ പാൾവാൻ ഗൾഡർ അറിയിച്ചു.സിസ്പിലെ ജീവനക്കാർ, സാക്ഷരതാ പഠന ക്ലാസ് വിദ്യാർഥികൾ,ഗുണഭോക്താക്കൾ, സർഫ്സ്കാറ്റർ ക്ലബുകളിലെ വിദേശികളുൾപ്പെടെയുള്ളവർ റൺ കരേള റണ്ണിന്റെ ഭാഗമാകും.

കോവളത്തെ മറ്റൊരു പ്രമുഖസംഘടനയായ കരേള ടൂറിസം പ്രൊട്ടക്ഷൻ ആൻഡ് ഡവലപ്മെന്റ് കൗൺസിൽ നേതൃത്വത്തിൽ ബീച്ചിൽ അണിനിരക്കുന്നറൺ കരേള റൺ പരമാവധി നിറപ്പകിട്ടാക്കാനുള്ള ശ്രമത്തിലാണു സംഘടനയുടെ അമരക്കാർ. ഭൂരിപക്ഷവും വിദേശ സഞ്ചാരികളെ പങ്കാളികളാക്കി ബീച്ചിലൊരുങ്ങുന്ന റൺ കേരള റണ്ണിൽ അണിചേരാൻ ദിവസങ്ങൾ എണ്ണിനീക്കുകയാണ് ഇംഗ്ലണ്ടിൽ നിന്നെത്തിയ ജംയിസ് ബ്ലാക്ക്(39), ഹന്നാ മൈബർഗ്(36), മകൾ ആംബർ മൈബർഗ്(12) എന്നിവരും കൂട്ടുകാരിയും സന്നദ്ധസംഘടനാ പ്രവർത്തകയുമായ മേരി മസ്കാഫ്റ്റേും(46).

കോവളത്ത് ഇതു രണ്ടാം തവണയെത്തുന്ന ജയിംസിനും ഒപ്പമുള്ളവർക്കും ദേശീയ ഗെയിംസ് തുടങ്ങുന്ന ഈ സമയത്ത് വീണ്ടും എത്താനായല്ലോ എന്ന സന്തോഷമാണ്. കൂട്ടയോട്ടത്തിലൂടെ ഇതിന്റെ ഭാഗമാകാൻ കഴിയുന്നത് ഇവരുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു. കോവളത്തു സജീവ സാന്നിധ്യമായ മേരിക്കു മലയാളവും മലയാളികളും എന്നും പരിചിതർ. കൂട്ടയോട്ടമായ റൺ കേരള റൺ ദിവസം വന്നെത്താൻ ആവേശപൂർവം കാത്തിരിക്കുകയാണു നല്ലൊരു ഗായികകൂടിയായ മേരി. മേരിയെയും ഹന്നയെ
യും ജയിംസിനെയും പോലെ ബീച്ചിലും പരിസരങ്ങളിലും നൂറുകണക്കിനു വിദേശി-സ്വദേശികളാണു കൂട്ടയോട്ടത്തിന്റെ ആവേശത്തിലേക്ക് അണിചേരാനെത്തുകയെന്നു കൗൺസിൽ ഭാരവാഹികൾ പറയുന്നു. ലൈറ്റ് ഹൗസ് ബീച്ച് മുതൽ ഹമ്പഞ്ഞാ ബീച്ചുവരെയുള്ള ദൂരത്താകും തങ്ങൾ കൂട്ടയോട്ടത്തിന്റെ ഭാഗമാകാൻ ചേരുകയെന്നു കൗൺസിൽ ഭാരവാഹികളായ ടി.എൻ. സുരേഷ്, എം.എസ്. ഷിബുലാൽ എന്നിവർ അറിയിച്ചു.ശ്യം.