റൺ കേരള റണ്ണിന് ഗവർണറും

സെക്രട്ടേറിയറ്റിന്റെ തെക്കേ നടയിൽ ഗവർണർ പി. സദാശിവം ഫ്ലാഗ് ഓഫ് ചെയ്യുംതിരുവനന്തപുരം∙ കേരള കായികരംഗത്തു ചരിത്രം കുറിക്കാനൊരുങ്ങുന്ന റൺ കേരള റണ്ണിന്റെ ഭാഗമാകാൻ ഗവർണർ പി. സദാശിവവും. പ്രമുഖ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ എന്നിവരുൾപ്പെടുന്ന കൂട്ടയോട്ടം സെക്രട്ടേറിയറ്റിന്റെ തെക്കേ നടയിൽ ഗവർണർ ഫ്ളാഗ് ഓഫ് ചെയ്യും. കൂട്ടയോട്ടത്തിൽ താനും കുറച്ച
ു ദൂരം പങ്കെടുക്കുമെന്നു ഗവർണർ അറിയിച്ചതായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ പരിപാടിയായി മാറുകയാണു റൺ കേരള റൺ.

ഇന്ത്യയിലെ മികച്ച കായികതാരങ്ങളും സിനിമാ താരങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുെട പട്ടിക രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകും. രാവിലെ പത്തരയ്ക്കു ഗവർണർ ഫ്ളാഗ് ഓഫ് ചെയ്യുന്ന ഓട്ടം കന്റോൺമെന്റ് ഗേറ്റ് വഴി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തി പൊതുയോഗത്തോടെ സമാപിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഈ സംരംഭത്തിൽ പങ്കാളിയാകാൻ താൻ നേരിട്ടു ക്ഷണി
ക്കുന്നുണ്ടെന്നു തിരുവഞ്ചൂർ വ്യക്തമാക്കി. ഇപ്പോഴത്തെ നിലയിൽ പ്രതീക്ഷയ്ക്കും അപ്പുറത്തേക്കു വളരുകയാണു റൺ കേരള റൺ.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും വ്യക്തികളും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. തനിക്കു വ്യക്തിപരമായി പരിചയമുള്ള 95 വയസ്സുള്ള കോട്ടയം സ്വദേശിനി ഏലിയാമ്മ ടീച്ചറുെട ഉത്സാഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നു തിരുവഞ്ചൂർ പറഞ്ഞു. പഠിച്ച സെന്റ് ആന്റണീസ് സ്കൂളിൽനിന്നു തന്നെ ഓടണമെന്ന ആഗ്രഹമാണു ടീച്ചർ പ്രകടിപ്പിച്ചിട്ടുള്ളത്. ജില്ലാ തലത്തിൽകലക്ടർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾക്കു പുറമെ, പഞ്ചായത്തു തലത്തിൽവരെ സംഘാടക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഒട്ടേറെ സംഘടനകൾ ടീ ഷർട്ടുകളും മറ്റും നൽകി മുന്നോട്ടു വരുന്നു. മത സാഹോദര്യത്തിന്റെ വേദി കൂടിയായി റൺ കേ
രള റൺ മാറുമെന്നു മന്ത്രി വ്യക്തമാക്കി.