നേതൃത്വത്തിന് ഹെഡ്മാസ്റ്റേഴ്സ് ഫോറവും

വെഞ്ഞാറമൂട്∙ നിലവിലെ കേരളത്തിലെ വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദേശീയ ഗെയിംസിനെ വരവേൽ
ക്കാൻ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണു കേരളത്തിൽ സംജാതമായിരിക്കുന്നതെന്നും ഈ അവസരം പൂർണമായും
വിനിയോഗിക്കണമെന്നും സംസ്ഥാന അധ്യാപക അവാർഡു ജേതാവും ഹെഡ്മാസ്റ്റേഴ്സ് ഫോറം പാലോട് സബ്ജില്ലാ സെ
ക്രട്ടറിയുമായ വി.എസ്.അശോക് പറഞ്ഞു. സബ്ജില്ലയിലെ പ്രധാനാധ്യാപകർ റൺകേരള റണ്ണിനു നേതൃത്വം നൽകുമെ
ന്നും അദ്ദേഹം പറഞ്ഞു. ആഹ്ലാദപൂർവവും ആവേശത്തോടെയും പങ്കെടുത്തു ചരിത്രത്തിന്റെ ഭാഗമായി മാറുന്നതോടൊപ്പം വിദ്യാർ
ഥികളുടെ ജീവിതത്തിലെ തിളക്കമാർ ഓർമയായി സൂക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വെഞ്ഞാറമൂട്ടിൽ ട്രയൽ റൺ ഇന്ന്
വെഞ്ഞാറമൂട്∙ ദേശീയ ഗെയിംസിന്റെ വരവറിയിച്ച് 20നു നടക്കുന്ന റൺകേരള റൺ കൂട്ടയോട്ടത്തിന്റെ പ്രചരണാർഥം ഇന്നുവൈ
കിട്ട് 3.30നു വെഞ്ഞാറമൂട്ടിൽ ട്രയൽ റണ്ണും കലാപരിപാടികളും നടക്കും. പുരുഷാ—വനിതാ മോഡൽ താരങ്ങളാണു കലാപരിപാ
ടികളിൽ പങ്കെടുക്കുന്നത്. ബാൻഡു മേളത്തിന്റെയും കലാപരിപാടികളുടെയും അകമ്പടിയോടെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാം
സ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കലാപരിപാടികളുടെ പ്രധാന സ്ഥലം വെഞ്ഞാറമൂട് കെ എസ് ആർ ടിസി ഡിപ്പോയായി
രിക്കുമെന്ന് അധികൃതർ അറിയിച്ചു.