വർക്കലയിൽ ഓടാൻ കാൽലക്ഷം പേർ

വർക്കല: പതിനഞ്ചാമതു ദേശീയ ഗെയിംസിന്റെ ഭാഗമായി ഇരുപതിനു നടക്കുന്ന റൺ കേരള റൺ വിജയിപ്പിക്കുന്നതിനു വർക്കല ഗ
വ. മോഡൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന വർക്കല മേഖല സ്വാഗതസംഘം രൂപീകരണ സമ്മേളനം ശിവഗിരി ശ്രീനാരാ
യ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. വർക്കല കഹാർ എംഎൽഎ അധ്യക്ഷനായി.
വർക്കല മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർക്കല സജീവ്, കൗൺസിലർമാരായ എ.എ. റവൂഫ്,
എൻ.അശോകൻ, കോവിലകം മണികണ്ഠൻ, രമണി, രാഗശ്രീ, വർക്കല സിഐ വിനോദ്, മോഹനചന്ദ്രൻ നായർ, അഡ്വ. എസ്.കൃഷ്ണകുമാർ, അഡ്വ. അഫ്സൽ,ശരണ്യസുരേഷ്, രാജൻ കുരയ്ക്കണ്ണി എന്നിവർ സംസാരിച്ചു.വർക്കല റയിൽവേ സ്റ്റേഷൻമു തൽ അണ്ടർപാസേജ് വരെ 25,000 പേരെ പങ്കെടുപ്പിച്ചു റൺ കേരള റൺ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സംഘടനകൾ, റസിഡന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സംഘടനകൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണു റൺ കേരള വർക്കലയിൽ സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം രക്ഷാധികാരികളായി ഡോ. എ. സമ്പത്ത് എംപിയെയും സ്വാമി ഋതംഭരാനന്ദയെയും തിരഞ്ഞെടുത്തു.ചെയർമാനായി വർക്കല കഹാർ, ജനറൽ കൺവീനറായി അഡ്വ. എസ്.കൃഷ്ണകുമാറിനെയും ഉൾപ്പെടെ 201 പേരടങ്ങിയ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

റൺ കേരള റൺ:സ്വാഗതസംഘം രൂപീകരണം
മംഗലപുരം∙ ദേശീയ ഗെയിംസിനെ വരവേറ്റ് 20നു നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ മംഗലപുരം മേഖലാതല സ്വാഗതസംഘ രൂപീകരണയോഗം ഇന്നു 11നു മംഗലപുരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും.