ട്രൽ സ്റ്റേഡിയത്തിലെ േകാർട്ടിലേക്ക് വരൂ; നാളെ ഉച്ച മുതൽ

തിരുവനന്തപുരം∙ കേരളത്തിന്റെ കായിക ആവേശത്തിന്റെ ബ്രാൻഡ് അംബാസഡറായി 20നു തലസ്ഥാനത്ത് റൺ കേരള റൺ കൂട്ടയോട്ടത്തിനെത്തുന്ന ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർക്കായി ഒരു കാഴ്ച വിസ്മയം ഒരുങ്ങുകയാണ്. സച്ചിന്റെ കളി ജീവിതത്തിലെ അവിസ്മരണീയമായ നേർക്കാഴ്ചകളുടെ ഫോട്ടോ പ്രദർശനം. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ആർ.എസ്. ഗോപൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പകർത്തിയ ആയിരക്കണക്കിനു സച്ചിൻ ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദർശനം- സച്ചിൻ; എ ലെൻസ് സ്റ്റോറി- സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോൾ േകാർട്ടിൽ 20 മുതൽ 24 വരെ നടക്കും. പ്രമുഖ വ്യക്തികൾ പങ്കെടുക്കും. സച്ചിന്റെ കിക്ക്രറ്റ് ജീവിതത്തിലെ രണ്ടു സുപ്രധാന മുഹുർത്തങ്ങളായ 2011 ലോകകപ്പ് വിജയം, വിരമിക്കൽ എന്നിവയെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണു പ്രദർശനത്തിലേറെയും. കളിക്കളത്തിനു പുറത്തെ സച്ചിന്റെ രസകരമായ കാഴ്ചകളും കാണാം.കേരള ക്രിക്കറ്റ് അസോസിയേഷന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചുങ്കത്ത് ജ്വല്ലേഴ്സാണ്. പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ പ്രമുഖ ജ്വല്ലറി ഗൂപ്പായ ചുങ്കത്ത് ജ്വല്ലേഴ്സാണ്. പ്രദർശനത്തിന്റെ ഭാഗമായി എം.ജി. റോഡ് ആയൂർവേദ കോളജ് ജംക് ഷനു സമീപമുള്ള ചുങ്കത്ത് ജ്വല്ലേഴ്സിന്റെ ഷോറുമിൽ നാളെ മുതൽ 24 വരെ വനിതകൾക്കായി വ്യത്യസ്തമായ മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്. ഷോറൂമിലെത്തുന്ന വനിതകൾ ഓരോ ദിവസവും അവിടെ പ്രദർശിപ്പി ച്ചിരിക്കുന്ന ഒരു ആഭരണത്തിന്റെ തൂക്കം കൃത്യമായി പ്രവചിക്കുകയാണു മൽസരം. കൂപ്പണിൽ സ്വന്തം പേരിനും വിലാസത്തിനു മൊപ്പം തൂക്കവും രേഖപ്പെടുത്തിയിടണം. കൃത്യമായി തൂക്കം പ്രവചിച്ചാൽ അതിൽ നിന്നു നറുക്കിട്ടെടുക്കുന്നയാൾക്കാവും സ മ്മാനം. വിജയിയുടെ പേര് അടുത്ത ദിവസത്തെ മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കും. ഓരോ ദിവസത്തെയും വിജയിക്കു തിരിച്ചറിയൽ കാർഡും കൂപ്പണിന്റെ കൗണ്ടർ ഫോയിലുമായി ചുങ്കത്ത്ഷോറൂമിലെത്തി സമ്മാനം വാങ്ങാം. നാളെ മുതൽ 24 വരെയാണു മൽസരം..