റൺ കേരളയിൽ അണിചേരാൻ തീരദേശത്ത് വൻ ആവേശം

കോവളം∙ ആയിരങ്ങൾ ആവേശപൂർവം കാത്തിരിക്കുന്ന റൺ കേരള റണ്ണിൽ അണിചേരാൻ വിഴിഞ്ഞം തീരദേശം,കോവളം വിനോദസഞ്ചാര മേഖല എന്നിവിടങ്ങളിൽനിന്നു സംഘടനകളുെടയും സ്ഥാപനങ്ങളുടെയും ഒഴുക്കു തുടരുന്നു. വിഴിഞ്ഞത്തെ മൽസ്യബന്ധന മേഖലയിൽനിന്നു മൽസ്യ ലേലത്തൊഴിലാളി യൂണിയൻ അണി ചേരുമെന്നു ഭാരവാഹി വിഴിഞ്ഞം എഫ്.അരുൾദാസ് അറിയിച്ചു. മുല്ലൂർ വേദതാന്ത്രിക ജ്യോതിഷ പഠനകേന്ദ്രവും ഓട്ടത്തിന്റെ ഭാഗമാകാനെത്തുമെന്നു ഡയറക്ടർ മുല്ലൂർ ശശിധരൻ അറിയിച്ചു. കോവളം ഉദയ്സമുദ്ര ലഷർ ബീച്ച് ഹോട്ടലിലെ പരിസ്ഥിതി സംഘടനയായ ഗ്രീൻ യുഡിഎസ്, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കോവളം യൂണിറ്റ് എന്നിവയുടെ നൂറുകണക്കിനു പ്രവർത്തകർ റൺ കേരള റണ്ണിന്റെ ആവേശത്തിൽ അണികളാകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് േകറ്ററിങ് ടെക്നോളജിയിൽനിന്നുള്ള അധ്യാപകരും വിദ്യാർഥികളുമടക്കമുള്ളവർ ഓട്ടത്തിൽ അണികളാകാനെത്തുമെന്ന് അധികൃതർ അറിയിച്ചു. വെള്ളായണി കാർഷിക കോളജിലെ അധ്യാപകർ, വിദ്യാർഥികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഇവിടത്തെ ഫാം തൊഴിലാളികളും റൺ കേരള റണ്ണിൽ ആവേശപൂർവം പങ്കെടുക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

സമീപത്തെ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസി. സ്പോർട്സ് സ്കൂളിലെ വിദ്യാർഥികളും കൂട്ടയോട്ടത്തിൽ പങ്കുചേരും. പൂങ്കുളത്തെ സെ
ഞ്ചുറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പ്രദേശത്തെ സ്കൂളുകൾ എന്നിവയും റൺ കേരള റണ്ണിന്റെ അണികളാകാൻ തയാറായിക്കഴിഞ്ഞു. എഐടിയുസി നേതൃത്വത്തിലുള്ള ജില്ലാ കൺസ്ട്രക്ഷൻ ആൻഡ് റോഡ് വർക്കേഴ്സ് യൂണിയൻ, തിരുവല്ലം പാച്ചല്ലൂർ തോപ്പടി ന്യൂസ്റ്റാർ ആർട്സ് ക്ലബ് എന്നിവയും ഓട്ടത്തിന്റെ ഭാഗമാകും. ദേശീയ ഗെയിംസ് നടത്തിപ്പു സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കായിക കേരളത്തിന്റെ ആവേശം പരിഗണിച്ചു പ്രചാരണ പരിപാടിയായ റൺ കേര റണ്ണിൽ പങ്കെടുക്കുമെന്നു സിപിഎം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ അറിയിച്ചു.

കഴക്കൂട്ടം കടലോര ജാഗ്രത സമിതി, സെന്റ് ഡൊമിനിക് വെട്ടുകാട് ഇടവക, തുമ്പ സെന്റ് ജോൺസ് ഇടവക, സെന്റ് ആൻഡ്രൂസ് ഇടവക ഇവരുടെ നേതൃത്വത്തിൽ ആറാട്ടുവഴി തുമ്പ ജംക് ഷനിൽ എത്തി ചേർന്ന്, മേനംകുളം പോയിന്റിൽ ചേരും. െകസിവൈഎമ്മിന്റെ നേതൃത്വത്തിൽ റൺ കേരള വിളംബരജാഥ ഇന്ന് അഞ്ചുമണിക്ക് വെട്ടുകാട് സെന്റ് ഡൊമിനിക് ചർച്ചിന് സമീപം നിന്ന് തുടങ്ങി പൗണ്ട് കടവ് ജംക് ഷനിൽ എത്തും