2:11 AM

മുഖ്യമന്ത്രി പിണറായി വിജയൻ 28 നു ഡൽഹിയിലേക്കു പോകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ചുമതലയുളള മന്ത്രി എന്നിവരെ കാണും.

2:08 AM

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളുടെ എണ്ണം മുപ്പതിൽ നിന്ന് 25 ആക്കും. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുതൽ മുകളിലോട്ടുളള ജീവനക്കാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമായിരിക്കും. 60 വയസിനു മേൽ പ്രായമുളളവരു പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തില്ലെന്ന് സിപിഎം തീരുമാനം. സിപിഐ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ പ്രായപരിധി 58 ആയിരിക്കും.

1:34 AM

16 മന്ത്രിമാരുടെയും ഓഫിസുകൾ സെക്രട്ടേറിയറ്റിലെ പ്രധാന ബ്ലോക്കിൽ. കെ.ടി.ജലീൽ, കെ.രാജു, സി.രവീന്ദ്രനാഥ് എന്നിവരുടെ ഓഫിസുകൾ സെക്രട്ടേറിയറ്റ് അനക്സിൽ പ്രവർത്തിക്കും.

1:00 AM

മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിക്കുന്നതു വൈകും. മുൻമന്ത്രിമാർ വീട് ഒഴിയുന്നത് വൈകുന്നതിനാലാണിത്. നേരത്തെ രാജിവച്ച കെ.എം.മാണിയെക്കൂടാതെ അടൂർ പ്രകാശ് മാത്രമാണ് ഇന്നലെ ഉച്ചവരെ പൊതുഭരണവകുപ്പിന് താക്കോൽ കൈമാറിയിട്ടുളളു. അതേസമയം സ്ഥാനമേറ്റ മന്ത്രിമാർക്ക് മുൻമന്ത്രിമാർ നേരത്തെ ഉപയോഗിച്ചുവന്ന ഓഫിസുകൾ അനുവദിച്ചു.

11:25 PM

പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ ആർക്കും വേണ്ട. ഒന്നു മുതൽ 20 വരെയുള്ള കാർ നമ്പരുകൾ 19 മന്ത്രിമാർ പങ്കിട്ടപ്പോഴാണ് 13 നെ ഒഴിവാക്കിയത്. കഴിഞ്ഞ ഇടതു മന്ത്രിസഭയിൽ അംഗമായിരുന്ന എം.എ.ബേബി കാറിനും മുറിക്കും നമ്പർ 13 ചോദിച്ചു വാങ്ങി നിർഭാഗ്യങ്ങളുടെ നമ്പർ എന്ന അന്ധവിശ്വാസത്തെ തോൽപ്പിച്ചിരുന്നു.

10:55 PM

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ചുമതലയേൽക്കും.

9:50 PM

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നിയമിക്കും.

9:24 PM

മന്ത്രിമാരുടെ സ്വീകരണപരിപാടികളിൽ സ്ത്രീകളുടെയും കുട്ടികളുടെയും താലപ്പൊലിയും കുട്ടികളെ അണിയിച്ചൊരുക്കി നിർത്തുന്നതും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

9:22 PM

സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ പത്തു ദിവസത്തിനകം പിഎസ്‌സിക്കു റിപ്പോർട്ടു ചെയ്യണമെന്നും മന്ത്രിസഭ തീരുമാനിച്ചു.

9:15 PM

ക്ഷേമപെൻഷൻ തുക 1000 രൂപയായി ഉയർത്തും. നിലവിലെ കുടിശിക പൂർണമായും കൊടുത്തുതീർക്കും. ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു കൊടുക്കാൻ നടപടി സ്വീകരിക്കും.

8:58 PM

അവശ്യസാധന വില പിടിച്ചുനിർത്താൻ സപ്ലൈകോയ്ക്ക് കഴിഞ്ഞ സർക്കാർ ബജറ്റിൽ വകയിരുത്തിയ 75 കോടി രൂപ 150 കോടിയായി ഉയർത്തും.

8:52 PM

എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാവും ജിഷ വധക്കേസ് അന്വേഷിക്കുക.

8:49 PM

കഴിഞ്ഞ സർക്കാർ കൊണ്ടു വന്ന ജനോപകാരപ്രദമായ ഒരു പരിപാടിയും ഈ സർക്കാർ തടസപ്പെടുത്തില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

8:45 PM

കഴിഞ്ഞ സർക്കാരിന്റെ വിവാദ തീരുമാനങ്ങൾ പരിശോധിച്ച് പ്രശ്നമുള്ളവ കണ്ടെത്തുന്നതിന് മന്ത്രി എ.കെ.ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

8:38 PM

8:14 PM

ജിഷ വധക്കേസ് അന്വേഷണം വനിതാ എഡിജിപിക്ക്; പിണറായി മന്ത്രിസഭയുടെ ആദ്യ തീരുമാനം

8:12 PM

മന്ത്രിസഭായോഗം അവസാനിച്ചു

6:28 PM

ആദ്യ മന്ത്രിസഭായോഗം ചേരുന്നു

6:20 PM

5:59 PM

ആദ്യ മന്ത്രിസഭായോഗം അൽപസമയത്തിനകം

5:57 PM

മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയറ്റിലെത്തി

5:17 PM

4:48 PM

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി

4:47 PM

4:47 PM

ധനകാര്യവകുപ്പ് മന്ത്രിയായി തോമസ് ഐസക് സത്യപ്രതിജ്ഞ ചെയ്തു

4:46 PM

4:46 PM

ഭക്ഷ്യം, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായി പി.തിലോത്തമൻ സത്യപ്രതിജ്ഞ ചെയ്തു

4:45 PM

4:42 PM

കൃഷിവകുപ്പ് മന്ത്രിയായി വി.എസ്.സുനിൽ കുമാർ സത്യപ്രതിജ്ഞ ചെയ്തു

4:41 PM

4:41 PM

പൊതുമരാമത്ത്, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി ജി.സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

4:35 PM

ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായി കെ.കെ. ശൈലജ സത്യപ്രതിജ്ഞ ചെയ്തു

4:35 PM

4:33 PM

വിദ്യാഭ്യാസമന്ത്രിയായി സി.രവീന്ദ്രനാഥ് സത്യപ്രതിജ്ഞ ചെയ്തു

4:33 PM

4:32 PM

തൊഴിൽ, എക്സൈസ് മന്ത്രിയായി ടി.പി. രാമകൃഷ്ൺ സത്യപ്രതിജ്ഞ ചെയ്തു

4:32 PM

4:27 PM

വനംവകുപ്പ് മന്ത്രിയായി കെ.രാജു സത്യപ്രതിജ്ഞ ചെയ്തു

4:27 PM

4:26 PM

ടൂറിസം, സഹകരണവകുപ്പ് മന്ത്രിയായി എ.സി.മൊയ്തീൻ സത്യപ്രതിജ്ഞ ചെയ്തു

4:26 PM

4:23 PM

ഫിഷറീസ്, പരമ്പരാഗതവ്യവസായ മന്ത്രിയായി ജെ.മേഴ്സിക്കുട്ടിയമ്മ സത്യപ്രതിജ്ഞ ചെയ്തു

4:23 PM

4:20 PM

വൈദ്യുതി, ദേവസ്വം മന്ത്രിയായി കടകംപള്ളി സുരേന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

4:20 PM

4:18 PM

വ്യവസായ, കായിക മന്ത്രിയായി ഇ.പി.ജയരാജൻ സത്യപ്രതിജ്ഞ ചെയ്തു

4:18 PM

4:17 PM

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായി കെ.ടി.ജലീൽ സത്യപ്രതിജ്ഞ ചെയ്തു

4:17 PM

4:15 PM

പിന്നാക്കക്ഷേമവകുപ്പ്, നിയമ-സാംസ്കാരിക മന്ത്രിയായി എ.കെ.ബാലൻ സത്യപ്രതിജ്ഞ ചെയ്തു

4:15 PM

4:12 PM

തുറമുഖ വകുപ്പ് മന്ത്രിയായി രാമചന്ദ്രൻ കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു

4:12 PM

4:08 PM

ഗതാഗതമന്ത്രിയായി എൻസിപിയുടെ എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയുടെ കേരളത്തിലെ ആദ്യമന്ത്രിയാണ്.

4:08 PM

4:05 PM

ജലവിഭവവകുപ്പുമന്ത്രിയായി ജനതാദൾ എസിന്റെ മാത്യു ടി.തോമസ് സത്യപ്രതിജ്ഞ ചെയ്തു

4:05 PM

4:01 PM

സിപിഐയുടെ ഇ.ചന്ദ്രശേഖരൻ സത്യപ്രതിജ്ഞ ചെയ്തു

4:00 PM

3:59 PM

കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

3:55 PM

ഗവർണർ ജസ്റ്റിസ് പി.സദാശിവം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലെത്തി

3:53 PM

3:49 PM

കെ.ആർ.ഗൗരിയമ്മ വേദിയിലെത്തി

3:49 PM

3:46 PM

വി.എസ്.അച്യുതാനന്ദൻ സത്യപ്രതിജ്ഞ ചടങ്ങ് വേദിയിലെത്തി

3:43 PM

3:41 PM

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ വേദിയിലെത്തി

3:38 PM

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ അൽപസമയത്തിനകം

3:33 PM

3:32 PM

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാനെത്തി

3:30 PM

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചടങ്ങ് വേദിയിലെത്തി

നടൻ മമ്മൂട്ടിയും ദിലീപും സത്യപ്രതിജ്ഞ ചടങ്ങ് വേദിയിലേക്കെത്തുന്നു

3:28 PM

3:22 PM

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം യാത്ര തിരിക്കുന്നു

3:22 PM

3:17 PM

3:16 PM

ചലച്ചിത്രരംഗത്തെ പ്രമുഖരായ ഷാജി കൈലാസ്, രൺജി പണിക്കർ, രഞ്ജിത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാനായി എത്തി

3:09 PM

സത്യപ്രതിജ്ഞ ചടങ്ങ് കാണാനായി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

2:23 PM

സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 3.50 നു പിണറായിയും മന്ത്രിമാരും വേദിയിലെത്തും

12:55 PM

എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പാർട്ടി പ്രവർത്തകർ

12:55 PM

12:54 PM

എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പാർട്ടി പ്രവർത്തകർ

12:54 PM

11:25 PM

തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർ പി. സദാശിവത്തിനു കൈമാറിയശേഷം തിരിച്ചുവരുന്ന നിയുക്തമുഖ്യന്ത്രി പിണറായി വിജയൻ

11:25 PM

11:02 PM

തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർ പി. സദാശിവത്തിനു കൈമാറുന്ന നിയുക്തമുഖ്യന്ത്രി പിണറായി വിജയൻ

11:02 AM