കൊച്ചി മെട്രോയ്ക്കു യാത്രക്കാരെ കയറ്റി സർവീസ് ആരംഭിക്കാനുള്ള അന്തിമ അനുമതി ലഭിച്ചു.
മുട്ടം മുതൽ പാലാരിവട്ടം വരെ കൊച്ചി മെട്രോ നടത്തിയ ട്രയൽ റൺ വിജയം.
കൊച്ചി മെട്രോ റയിലിന്റെ ആദ്യ സ്‌റ്റേഷന്റെ നിർമാണം ആലുവയിൽ ആരംഭിച്ചു. (മെട്രോ സ്‌റ്റേഷനുകൾക്കായി ആലുവ മുതൽ എംജി റോഡ് വരെയുള്ള പല ഭാഗത്തും പൈലിങ് നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് സ്‌റ്റേഷനു വേണ്ടി വെർട്ടിക്കൽ പോർട്ടൽ ബീമുകളിൽ ഇരുമ്പു ഗർഡർ സ്‌ഥാപിച്ചത്. പുളിഞ്ചോടിലാണ് ആദ്യ സ്‌റ്റേഷൻ നിർമാണം തുടങ്ങിയത്)
കൊച്ചി മെട്രോ റെയിലിന്റെ ആദ്യ ട്രയൽ റൺ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
കൊച്ചി മെട്രോയുടെ പാളങ്ങൾക്കുള്ള കരാർ റയിൽവേ ഉപകമ്പനിയായ ഇർകോണിന്.
കൊച്ചി മെട്രോ റയിലിനു വേണ്ടി 1170 കോടി രൂപയുടെ വായ്‌പയ്‌ക്കു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആർഎൽ) കാനറാ ബാങ്കും കരാർ ഒപ്പുവച്ചു.
മെട്രോയുടെ വലുപ്പമേറിയ ആദ്യ ഗിർഡർ പുളിഞ്ചോടിനും ആലുവയ്ക്കുമിടയിൽ സ്ഥാപിച്ചു.
മെട്രോ റെയിൽ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ 462.17 കോടി രൂപ.
മെട്രോയുടെ കോച്ചുകൾ വാങ്ങാൻ വീണ്ടും ടെൻഡർ ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഒന്നാം ഘട്ടത്തിൽ തന്നെ കൊച്ചി മെട്രോ റെയിൽ തൃപ്പൂണിത്തുറയിലേക്കു നീട്ടാൻ കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം അനുമതി നൽകി.
കൊച്ചി മെട്രോയുടെ തയാറെടുപ്പുകൾക്കായി 158.68 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നത് 242.47 കോടിയായി ഉയർത്താൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
കൊച്ചി മെട്രോ റെയിൽ നിർമാണത്തിനു സൗത്ത് റയിൽവേ സ്‌റ്റേഷനിൽ സ്‌ഥലം വിട്ടുകൊടുക്കുന്നതിനു ധാരണയായി. സൗത്ത് റയിൽവേ സ്‌റ്റേഷനിലെ ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റാനും സ്‌ഥലം വിട്ടുകൊടുക്കാനുമാണു ധാരണയായത്.
മെട്രോ റെയിൽ പദ്ധതിക്ക് 5537.25 കോടി രൂപയുടെ ബജറ്റ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെഎംആർഎൽ) ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം അംഗീകരിച്ചു.
ഔദ്യോഗികമായി പൈലിങ് പണികൾ ചങ്ങമ്പുഴ പാർക്കിനു സമീപം ആരംഭിച്ചു.
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ശിലാസ്‌ഥാപനം പ്രധാനമന്ത്രി ഡോ. മൻമോഹൻ മോഹൻ സിങ് കൊച്ചിയിൽ നിർവഹിച്ചു.
കൊച്ചി മെട്രോ റെയിൽ കമ്പനി എംഡിയായി ഏലിയാസ് ജോർജ് ചുമതലയേറ്റു.
കൊച്ചി മെട്രോ റയിലിനു ‘കോമറ്റ്’ (KOMET) എന്ന പേരിടാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു.
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ പൂർണ ചുമതല ഇ. ശ്രീധരനു നൽകി. ഡൽഹി മെട്രോ റെയിൽ കമ്പനിക്കു (ഡിഎംആർസി) രാജ്യാന്തര ടെൻഡറില്ലാതെ തന്നെ മെട്രോ കരാർ നൽകുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. കൊച്ചി മെട്രോയുടെ പ്രോജക്‌ട് ഡയറക്‌ടറായി ചീഫ് എൻജിനീയർ പി. ശ്രീറാമിനെ ഡിഎംആർസി നിയമിച്ചു.
കൊച്ചി മെട്രോ റെയിൽ പദ്ധതിക്കു സംസ്‌ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്‌പെഷൽ ഓഫിസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിച്ചു.
ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ സ്‌ഥാപിക്കുന്ന നിർദിഷ്‌ട മെട്രോ റെയിലിന്റെ പദ്ധതി റിപ്പോർട്ട് ഡൽഹി മെട്രോ റയിൽ കോർപറേഷൻ (ഡിഎംആർസി) സംസ്‌ഥാന സർക്കാരിന് സമർപ്പിച്ചു.