സോഷ്യൽ മീഡിയയിലും മറ്റും നമ്മുടെ വികാരങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ. ട്വിറ്റർ, ഫെയ്സ്ബുക്ക്, ഗൂഗിൾ എന്നിങ്ങനെയുള്ള നിരവധി ടെക് ഭീമന്മാർ സമ്മാനിച്ചതാണ് ഈ ഇമോജികൾ.

എന്നാൽ സ്ഥലവും സംസ്കാരവും മാറുന്നതിന് അനുസരിച്ചുള്ള പ്രാദേശികത എന്തുകൊണ്ട് ഇമോജികൾക്കും വന്നു കൂടാ... ഉദാഹരണത്തിന്, മലയാളക്കരയിൽ പരക്കെ ഉപയോഗിക്കുന്ന "കുന്തം" എന്ന വാക്ക് ഇമോജി വഴി പ്രകടിപ്പിക്കാൻ നമുക്ക് കഴിയുമോ?

ഇതാ അത്തരം പ്രാദേശികമായ പ്രയോഗങ്ങൾക്കായി ഇമോജികൾ ഉണ്ടാക്കാൻ നിങ്ങൾക്കൊരു അവസരം. പ്രാദേശികമായ പ്രയോഗങ്ങളുടെ ഇമോജികൾ വരച്ച് ഞങ്ങൾക്ക് അയയ്ക്കൂ. മികച്ച ഇമോജികൾക്ക് സമ്മാനം നേടൂ.

മലയാളിത്തതോടെ വികാരം പ്രകടിപ്പിക്കാനുള്ള അവസരം!

കൂടുതൽ വിവരങ്ങൾക്ക് കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.

customersupport@mm.co.in

© Copyright 2016 Manoramaonline. All rights reserved.