DILEEP

"ഞാൻ ആലുവക്കാരനാണ്. കൊച്ചി ഒരു നഗരമായി വളർന്നതോടെ ട്രാഫിക് ബ്ലോക്ക്, പാർക്കിങ് സ്‌പേസുകളുടെ അഭാവം തുടങ്ങി മാലിന്യങ്ങൾ യഥാസമയം നിർമാർജനം ചെയ്യാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ വരെ, ഞാനും ദിവസവും അനുഭവിക്കുന്നതാണ്. ഇതിനെല്ലാം ഫലപ്രദമായ ഒരു പരിഹാരം ഉണ്ടാകണം.  ചിന്തിക്കുന്ന പുതുതലമുറയിലാണ് ഇനി നമ്മുടെ പ്രതീക്ഷ. ഇതുപോലുള്ള പദ്ധതികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു കൊച്ചിക്കാരൻ എന്ന നിലയിൽ ഞാനും ഈ പദ്ധതിയിൽ അണിചേരുന്നു."

Nivin Pauly

"നാമെല്ലാവരും സ്വപ്നം കാണുന്നവരാണ്. നമ്മുടെ സ്വപ്നത്തിനൊപ്പം നാടിനു വേണ്ടിയും സ്വപ്നം കാണാൻ നമുക്ക് കഴിയണം. നിങ്ങൾ ചിന്തിച്ചു നോക്കൂ, നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി എത്ര സമയമാണ് നമുക്ക് നഷ്ടപ്പെടുന്നത്. പലയിടത്തും നടപ്പാതകളും മേൽപ്പാതകളും സിഗ്നലുകളും ഇല്ലാത്തതുമൂലം സ്‌കൂൾകുട്ടികളടക്കമുള്ള കാൽനടക്കാർ ഒരുപാട് അസൗകര്യങ്ങൾ നേരിടുന്നുണ്ട്. അതിനെല്ലാം ഒരു പരിഹാരം കാണാൻ ഈ മത്സരത്തിലൂടെ സാധിക്കും എന്നാണ് എന്റെ വിശ്വാസം."

Benyamin

"ദീർഘകാലം പ്രവാസിയായിരുന്ന ഞാൻ കേരളത്തിലെത്തി വീണ്ടും ജീവിതം തുടങ്ങിയപ്പോളാണ് നമ്മുടെ നാടിന്റെ പരിമിതികൾ മനസിലാക്കിത്തുടങ്ങിയത്.നമ്മുടെ പൊതുഗതാഗതസംവിധാനം, നടപ്പാതകൾ, മാലിന്യസംസ്കരണം, പൊതുസ്ഥലങ്ങൾ അങ്ങനെ എല്ലാം കാലത്തിനനുസരിച്ച് നവീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇനി കേരളവും അർത്ഥവത്തായ വികസനത്തിന്റെ പാതയിൽ മുന്നോട്ട് കുതിക്കട്ടെ. മനോരമ ഓൺലൈനും  സ്വപ്നകേരളം പദ്ധതിക്ക് എന്റെ എല്ലാ ആശംസകളും."

Jeethu Joseph

"കേരളത്തിൽ ജനകീയമായ വികസനപദ്ധതികൾ വരുന്നതിനു ഇത്തരം മത്സരങ്ങൾ സഹായകരമാകും. പ്രകൃതിയെയും കൂടി പരിഗണിക്കുന്നതാവണം യഥാർത്ഥ വികസനങ്ങൾ.യുവജനങ്ങൾ അടക്കം ചിന്തിക്കുന്നവർ ഒന്നടങ്കം ഇതിൽ അണി ചേരണം. സിനിമയിലായാലും സമൂഹത്തിലായാലും ചിന്തിക്കുന്നവരിലാണ് കേരളത്തിന്റെ ഭാവി. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന സ്വപ്നകേരളം പദ്ധതിക്ക് എന്റെ ആശംസകൾ."