നിങ്ങൾ ചെയ്യേണ്ടത്

  • രുചിക്കൊപ്പം ആരോഗ്യവും നിറഞ്ഞതായിരിക്കണം ഭക്ഷണം എന്ന പക്ഷക്കാരിയോണോ നിങ്ങൾ? വീട്ടിലെ മുഴുവൻ അംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്ന രീതിയിലാണോ നിങ്ങൾ പാചകം െചയ്യുന്നത്? എങ്കിൽ പിന്നെ നിങ്ങളുടെ കൈപ്പുണ്യം അറബിനാടു മുഴുവൻ അറിയട്ടെ.. പങ്കെടുക്കൂ നൂർ വനിത ഇന്റർനാഷണൽ പാചകറാണി 2017 മത്സരത്തിൽ.
  • മത്സരത്തിൽ പങ്കെടുക്കാനായി മൂന്നു പാചകക്കുറിപ്പുകളാണ് നിങ്ങൾ അപ്‌ലോഡ് െചയ്യേണ്ടത്. റൈസ്/ചപ്പാത്തി, നാൻ തുടങ്ങിയ ബ്രെഡ് ഐറ്റവും–കറിയും ഉൾപ്പെടുന്ന ഒരു കോമ്പിനേഷൻ, ഒരു ഹെൽതി സാലഡ്, ഒരു ഹെൽതി ഡിസേർട്ട്. പാചകക്കുറിപ്പ് നേരിട്ട് ടൈപ്പുചെയ്യാം അല്ലെങ്കിൽ pdf/jpeg ഫയലായി അപ്‌ലോഡും ചെയ്യാം.
  • 'നിങ്ങളുടെ ഭക്ഷണം ഹെൽത്തിയാകുന്നതെങ്ങനെ'? എന്ന് Method of Preparation കോളത്തിൽ അവസാനമായി നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
  • അപ്‌ലോഡ് ചെയ്യുന്ന പാചകക്കുറിപ്പുകളിൽ‌ നിന്ന് 50 പേരെ വീതം മൂന്നു കേന്ദ്രങ്ങളിലായി നടത്തുന്ന പ്രാഥമിക മത്സരത്തിലേക്കു തിരഞ്ഞെടുക്കും.
  • നിങ്ങൾ അയച്ചു തന്ന പാചകക്കുറിപ്പുകളിൽ നിന്നുള്ള ഹെൽതി കോമ്പിനേഷൻ (കറിയും റൈസ്/ബ്രെഡ്) ആണ് പ്രാഥമിക റൗണ്ടിൽ തയാറാക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ഓരോരുത്തരും അവരവർ അയച്ചു തന്ന അതേ കോമ്പിനേഷൻ സെറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കി മത്സരവേദിയിലേക്കു കൊണ്ടു വരണം.
  • വിദഗ്ധ ജഡ്ജുമാർ ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കും. ഓരോ കേന്ദ്രത്തിൽ നിന്നും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർ ഫൈനലിനു യോഗ്യരാകും.
  • ഫൈനൽ റൗണ്ടിൽ നിങ്ങൾ അയച്ചു തന്ന മൂന്നു പാചകക്കുറിപ്പുകളും അതാതു വ്യക്തി തന്നെ മത്സരവേദിയിൽ തയാറാക്കണം. സ്റ്റൗവും വർക്ക്ടേബിളും മത്സരവേദിയിൽ ഉണ്ടായിരിക്കും. പാചകത്തിന് ആവശ്യമായ ചേരുവകളും പാകം െചയ്യാനുള്ള പാത്രങ്ങളും മത്സരാർത്ഥികൾ തന്നെ കൊണ്ടു വരേണ്ടതാണ്.
  • ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
  • മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, എന്നിവിടങ്ങളിലെയും സ്പോൺസേഴ്സിന്റെയും ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഈ പാചകമത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല.
  • പാചകക്കുറിപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 22. 2017.
© Copyright 2017 Manoramaonline. All rights reserved....