എ എം ജി ഡ്രൈവ് മൽസരം; പി.നിഖില്‍ കുമാര്‍ ജേതാവ്

കൊച്ചി: ബ്രിഡ്ജ് വേ മോട്ടോഴ്‌സ് മനോരമ ഓണ്‍ലൈനുമായി ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച മെഴ്‌സിഡസ് ബെന്‍സ് എ എം ജി ജി.ടി.എസ് ടെസ്റ്റ് ഡ്രൈവില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.നിഖില്‍ കുമാര്‍ ജേതാവ‌ായി തിരഞ്ഞെടുക്കപ്പെട്ടു. മൽസരത്തില്‍ പങ്കെടുത്ത ആയിരത്തോളം പേരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ജേതാവിനെ കണ്ടെത്തിയത്. വെറും 2.7 സെക്കൻഡുകൾക്കുള്ളിൽ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കിയാണ് നിഖില്‍ കുമാര്‍ തന്റെ കാര്‍പ്രേമത്തിന് അടിവരയിട്ടു.

അവിശ്വസനീയമായ ഡ്രൈവിംഗ് അനുഭവമാണ് ജി ടി എസ് സമ്മാനിച്ചതെന്ന് നിഖില്‍ പറഞ്ഞു. കാറുകളിൽ ഇവനാണു താരം. ഉയർന്ന വേഗത, ഗാംഭീര്യമുള്ള ശബ്ദം, മികച്ച കരുത്ത് - എന്നിവ ഒത്തുചേർന്നു പുരുഷസൗന്ദര്യത്തിന്റെ അവസാനവാക്കായി ജി ടി എസ് മാറുന്നു. ഉയർന്ന വേഗതയും മികച്ച ക്രമീകരണവും തന്നെ അത്ഭുതപ്പെടുത്തിയെന്നും നിഖില്‍ കൂട്ടിച്ചേർക്കുന്നു.

മാനുവര്‍ ഗിയര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എക്‌സോസ്റ്റ് നോയ്‌സ് തുടങ്ങിയവ മികച്ച ഡ്രൈവിങ് അനുഭവം നല്‍കുന്നു. സ്‌പോര്‍ട്‌സ് കാര്‍ പ്രേമികള്‍ ഏറെക്കാലമായി പ്രതീക്ഷിയോടെ കാത്തിരിക്കുന്ന കാറാണ് ജിടിഎസ്. എഴുപതിലേറെ കാറോട്ട പ്രേമികളാണ് ടെസ്റ്റ് ഡ്രൈവില്‍ പങ്കെടുത്തത്. പ്രോഫാക്ടറി ഇന്റീരിയേഴ്‌സ് ആന്‍ഡ് ഹോം ഓട്ടമേഷന്‍ എന്നാ സ്ഥാപനത്തിന്റെ ഉടമയും ചീഫ് ഡിസൈനറുമായ നിഖില്‍ ഒരു തികഞ്ഞ വാഹനപ്രേമി കൂടിയാണ്.

© Copyright 2016 Manoramaonline. All rights reserved....