മലയാളസിനിമക്കാര്‍ കുറേക്കൂടി പ്രഫഷണലാകണം: ജീത്തു ജോസഫ്

പ്രഫഷനലിസത്തിന്റെ അഭാവമാണ് മലയാള സിനിമ നേരിടുന്ന പ്രധാന പ്രശ്നമെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. മനോരമ ഓണ്‍ലൈനും യുവയും കരിക്കിനേത്ത് സില്‍ക് വില്ലാജിയോയുമായി ചേര്‍ന്നു നടത്തുന്ന ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ നാലാം പതിപ്പ് ഉദ്ഘാടനവും ലോഗോ പ്രകാശനവും കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും ലോക്കേഷനിലിരുന്ന് തിരക്കഥ എഴുതുന്നവരുണ്ട്. അത്തരം രീതികളാണ് മാറ്റപ്പെടേണ്ടത്. സിനിമയോടുള്ള പാഷനാണ് ഫിലിം മേക്കര്‍ക്ക് ആദ്യം ഉണ്ടാവേണ്ടത്. മറ്റുസിനിമകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നത് തെറ്റല്ല. അത്തരം ആശയങ്ങളെ നമ്മുടേതായ അന്തരീക്ഷത്തിലും ജീവിത പശ്ചാത്തലത്തിലും ഉപയോഗിക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു.

 

മലയാള മനോരമ സീനിയര്‍ ഓണ്‍ലൈന്‍ കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, മലയാള മനോരമ കോട്ടയം ന്യൂസ് എഡിറ്റര്‍ വിനോദ് നായര്‍, കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ പാര്‍ട്ണര്‍ റിനു തോമസ്, കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ ജനറല്‍ മാനേജര്‍ കോശി സാമുവല്‍, വിദ്യാര്‍ഥി പ്രതിനിധി ലിന്റ എന്നിവര്‍ പ്രസംഗിച്ചു.