ജോസുക്കുട്ടിക്കൊരു മിസ്ഡ് കോള്‍

മിഡ്ഡ് കോള്‍ നല്‍കി സ്വന്തം കാര്യങ്ങള്‍ നടത്തിയെടുക്കുന്നവരുടെ കഥയാണ് ജോസുക്കുട്ടിക്കൊരു മിസ്ഡ് കോളിലൂടെ പറയാൻ ശ്രമിച്ചത്. മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. മിസ്ഡ് കോള്‍ എന്ന തീം തമാശയിലൂടെയാണ് അവതരിപ്പിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. നാലായിരം രൂപയോളം ചെലവായി. സനൂപാണ് മുഖ്യ കഥാപാത്രമായ ജോസുക്കുട്ടിയെ അവതരിപ്പിച്ചത്.
സംവിധാനം : എബിന്‍ പീറ്റര്‍
തിരക്കഥ: ജെറി ചെറിയാന്‍
ഛായാഗ്രാഹകന്‍ : മനു. എം
കോളജ് : മായാ അക്കാദമി ഒാഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക്സ്(മാക്ക്), കോട്ടയം

ദൈവം

ദൈവത്തിനു മൊബൈല്‍ നമ്പറുണ്ടെങ്കില്‍ എന്തെല്ലാം സംഭവിക്കാമെന്ന കുസൃതി ചോദ്യത്തില്‍ നിന്നുമാണ് ദൈവം എന്ന ഷോര്‍ട്ട് ഫിലിമുണ്ടാവുന്നത്. ആദ്യമായാണ് മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. തൃശൂര്‍ പുത്തന്‍പളളിയും ചാവക്കാട് ബീച്ചുമാണ് ലൊക്കേഷനുകള്‍. ആയിരം രൂപയാണ് സിനിമയ്ക്ക് ചെലവായത്.

സംവിധാനം : മൈക്കിള്‍ ജോസഫ്
തിരക്കഥ: ജോസ്ഫ് കിരണ്‍ ജോര്‍ജ്
ഛായാഗ്രാഹകന്‍ : ബിജു. പി. ഫ്രാന്‍സിസ്
കോളജ് : സെന്റ് തോമസ് കോളജ്, തൃശൂര്‍

കേള്‍ക്കാത്ത ശബ്ദങ്ങള്‍

മിസ്ഡ് കോള്‍ എന്ന് കേള്‍ക്കുമ്പോള്‍ മൊബൈല്‍ ഫോണും എടുക്കാതെ പോയ കോളുകളുമാണ് മനസിലേയ്ക്ക് വരിക. അത്തരമൊരു കഥ പറയാതെ സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കുന്ന ചിത്രം വേണമെന്നാണ് ആഗ്രഹിച്ചത്. ചിത്രം കണ്ടാല്‍ ഫീല്‍ ഗുഡ് ഫാക്ടര്‍ സിനിമയില്‍ കാണിക്കാന്‍ ശ്രമിച്ചു. ഒറ്റ ദിവസം കൊണ്ട് പുതുവൈപ്പിനും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി. അയ്യായിരം രൂപയാണ് സിനിമയ്ക്ക് ചെലവായത്. ഒന്നാം സീസണ്‍ മുതല്‍ മാഹാരാജാസ് കോളജില്‍ നിന്നും മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണയും ഞങ്ങള്‍ പതിവ് തെറ്റിക്കുന്നില്ല.

സംവിധാനം : രോഹിത്ത് രാജ്
തിരക്കഥ: രോഹിത്ത് രാജ്
ഛായാഗ്രാഹകന്‍ : സജീദ് നാസര്‍
കോളജ് : മഹാരാജാസ് കോളജ്, എറണാകുളം‍

മാത്ര

കാലം മനുഷ്യബന്ധങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണ് മാത്ര എന്ന ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചത്. ആദ്യമായാണ് മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. പഞ്ചാബിലെ മൊഹാലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂറ്റ് ഒാഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ക്യാംപസിലാണ് മൂന്ന് ദിവസം കൊണ്ട് ചിത്രീകരിച്ചത്. മലയാളികള്‍ കുറവായ ക്യാംപസില്‍ ചിത്രത്തിന് അഭിനേതാക്കളെ കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഡയലോഗ് ഇംഗ്ലിഷില്‍ എഴുതിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന് ആയിരം രുപ ചെലവായി.

സംവിധാനം : അഖില്‍ രാജ്. കെ
തിരക്കഥ: അഖില്‍ രാജ്. കെ, അരുള്‍ഘോഷ്. എസ്. എസ്
ഛായാഗ്രാഹണം : അന്‍ങ്കിത്ത് കൌര്‍, തേജന്ദര്‍ സിങ് ചേച്ചി, തരുണ്‍ ഈശ്വര്‍ യുംനാം
കോളജ് : ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂറ്റ് ഒാഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, മൊഹാലി

മിസ്ഡ് കോള്‍

ഹൊറര്‍ ചിത്രമൊരുക്കിയാണ് മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. മിസ്ഡ് കോള്‍ എന്ന വിഷയം കേള്‍ക്കുമ്പോള്‍ മനസിലേയ്ക്ക് വരുന്ന ചില ഫ്രെയിമുകളുണ്ട്. കമിതാക്കളുടെ പ്രണയ സല്ലാപം മുതല്‍ പരിഭവത്തോടെയുള്ള മിസ്ഡ് കോള്‍ വരെ. അധികമാരും പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്ത ഹൊറര്‍ ശൈലിയില്‍ ചിത്രമെടുക്കാനാണ് ശ്രമിച്ചത്. സുഹൃത്തിന്റെ എസ്എല്‍ ആര്‍ ക്യാമറ കടമെടുത്താണ് ചിത്രീകരിച്ചത്. ഹോസ്റ്റല്‍ മുറി ലൊക്കേഷനാക്കി ഒരുക്കിയ ചിത്രത്തിന് ആയിരം രൂപയാണ് ചെലവായത്.

സംവിധാനം : ഇജാസ്ഖാന്‍. എസ്
തിരക്കഥ: ഇജാസ്ഖാന്‍. എസ്
ഛായാഗ്രാഹണം : അജയ് സോമന്‍
കോളജ് : ഗവണ്‍മെന്റ് എന്‍ജിനീയറിങ്ങ് കോളജ്, ഇടുക്കി

നിര്‍ണ്ണയം

മിസ്ഡ് കോളിനും ഒരാളുടെ ജീവിതത്തെ മാറ്റി മറിക്കാന്‍ കഴിയുമെന്നാണ് നിര്‍ണ്ണയം എന്ന ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ആദ്യമായാണ് മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. പാലാ ബൈപാസും ആലപ്പുഴ ആര്‍ത്തുങ്കല്‍ ബീച്ചിലുമായി രണ്ടു ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ അപകട രംഗം ചിത്രീകരണമാണ് വെല്ലുവിളിയായി തോന്നിയത്. പതിനായിരം രുപയാണ് ചിത്രത്തിന് ചെലവായത്. ഒരാള്‍ രണ്ടായിരം രൂപ പിരിവെടുത്താണ് ചിത്രത്തിനുള്ള പണം കണ്ടെത്തിയത്.

സംവിധാനം : സുബിന്‍ കെ. ജോര്‍ജ്
തിരക്കഥ: സുബിന്‍ കെ. ജോര്‍ജ്
ഛായാഗ്രാഹണം : സന്ദീപ് അരുണ്‍
കോളജ് : ബ്രൈറ്റ് ഇന്‍സ്റ്റിട്ട്യൂട്ട്, പാലാ

ദ് ഹോണ്ട് കോള്‍

ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ഒരുകാലത്ത് തലയെടുപ്പോടെ നിന്ന പബ്ലിക്ക് ടെലിഫോണ്‍ ബൂത്തുകള്‍ മൊബൈല്‍ ഫോണിന്റെ വരവോടെ ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. പബ്ലിക്ക് ടെലിഫോണ്‍ ബൂത്തുകള്‍ക്ക് സംസാരിക്കാന്‍ കഴുമായിരുന്നെങ്കില്‍ അവര്‍ അവഗണയുടെ കഥ നമ്മോട് പറയുമായിരുന്നു. പബ്ലിക്ക് ബൂത്തുകളുടെ വിലാപമാണ് ദ് ഹോണ്ട് കോള്‍ എന്ന ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചത്. പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും കെഎസ് ആര്‍ടിസി സ്റ്റാന്‍ഡിലുമായി മൂന്ന് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. രണ്ടായിരം രൂപയാണ് ചിത്രത്തിനു ചെലവായത്.

സംവിധാനം : ജോണ്‍ ജെയിംസ് മെനാഞ്ചേരി
തിരക്കഥ: ആല്‍വിന്‍ മാത്യൂ തോപ്പന്‍
ഛായാഗ്രാഹണം : സമോദ് അലക്സ്
കോളജ് : സെന്റ് ജോസ്ഫ് കോളജ് ഒാഫ് കമ്മ്യൂണിക്കേഷന്‍, ചങ്ങനാശ്ശേരി

ദ് മിസ്ഡ് കോള്‍

കഥാപാത്രങ്ങള്‍ സംസാരിക്കാതെ ബസ് സ്റ്റോപ്പിന്റെ പശ്ചാലത്തില് കഥ പറയുന്നതാണ് ദ് മിസ്ഡ് കോള്‍. ബസ് കാത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയും അവളെ നിരീക്ഷിക്കുന്ന ഒരു സംഘം യുവാക്കളുടെ ആത്മഗതം മൊബൈല്‍ ഫോണുകളില്‍ കേള്‍ക്കുന്ന സന്ദേശങ്ങളുമായി കോര്‍ത്തിണക്കിയാണ് ചിത്രമൊരുക്കിയത്. നാട്ടിന്‍പുറത്തെ ബസ് സ്റ്റോപ്പില്‍ ചിത്രീകരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഞങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മലപ്പുറം രാമനാട്ടുകര ബസ് സ്റ്റോപ്പ് ലെക്കേഷനായി ചിത്രം പൂര്‍ത്തിയാക്കാന്‍ ആയിരം രൂപ ചെലവായി. ആദ്യമായാണ് മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

സംവിധാനം : കെ. ഹരിപ്രസാദ്
തിരക്കഥ: കെ. ഹരിപ്രസാദ്
ഛായാഗ്രാഹണം : സിബിന്‍ സാബു
കോളജ് : ദേവകി അമ്മാസ് ഗുരുവായൂരപ്പന്‍ കോളജ് ഒാഫ് ആര്‍ക്കിടെക്ച്ചര്‍, മലപ്പുറം

ദ് മിസ്ഡ് കോള്‍ മുറിഞ്ഞു പോയ ആ വിളി

കഴിഞ്ഞ ജന്മത്തില്‍ അറ്റ് പോയ രണ്ടു വ്യക്തികള്‍ ഈ ജന്മത്തില്‍ കണ്ടുമുട്ടാന്‍ സാധിക്കുമോ? മുറിഞ്ഞ് പോയ ആ വിളി അവരെ വീണ്ടും കൂട്ടിയിണക്കുമോ? ഇരുവരുടെയും വെറും തോന്നലാണോ? ഇത്തരം ചോദ്യങ്ങള്‍ക്ക് മന: ശാസ്ത്രപരമായി ഉത്തരം കണ്ടെത്താന്‍ സാധിക്കുമോ? ഇതൊക്കെയാണ് ദ് മിസ്ഡ് കോള്‍ മുറിഞ്ഞു പോയ ആ വിളിയിലൂടെ പറയുന്നത്. തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ പരീക്ഷയെത്തിയത് ചിത്രീകരണത്തെ ബാധിച്ചു. കോളജും പരിസരവുമായി മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആദ്യമായാണ് മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ എണ്ണായിരം രൂപ ചെലവായി. എട്ടു പേര്‍ ആയിരം രൂപ വീതം പിരിവിട്ടാണ് ചിത്രത്തിനുള്ള പണം കണ്ടെത്തിയത്.

സംവിധാനം : അര്‍ജുന്‍ എ. അജയ്
തിരക്കഥ: അര്‍ജുന്‍ എ. അജയ്
ഛായാഗ്രാഹണം : ആസിഫ് റഷീദ്
കോളജ് : ഗവണ്‍മെന്റ് എന്‍ജീനിയറിങ്ങ് കോളജ്, തൃശൂര്‍

വേദന

ഏപ്രില്‍ ഫൂളിനു സുഹൃത്തിനിട്ട് കൊടുത്ത പണി തിരികെ അടിയായി വന്നാല്‍. ഒരോ ഏപ്രില്‍ ഒന്നിനും ഒാര്‍ത്തെടുക്കാന്‍ പാകത്തിനൊരു അടി. അങ്ങനെ ഫൂളാക്കി സ്വയം ഫൂളായ കഥയാണ് വേദനയിലൂടെ പറയുന്നത്. കോളജ് തിരഞ്ഞെടുപ്പിന്റെ ചൂടില്‍ ചിത്രീകരിച്ച വേദനയിലേക്ക് സ്ത്രീ കഥാപാത്രങ്ങളെ കണ്ടെത്താനാണ് സമയം എടുത്തത്. കോളജും സുഹൃത്തിന്റെ വീട്ടിലുമായി രണ്ടു ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. നാലായിരത്തി അഞ്ഞൂറ് രൂപയാണ് ചിത്രത്തിനു വേണ്ടി ചെലവാക്കിയത്. ആദ്യമായാണ് മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

സംവിധാനം : അനില്‍ കുമാര്‍ കെ. എല്‍
തിരക്കഥ: അനില്‍ കുമാര്‍ കെ. എല്‍
ഛായാഗ്രാഹണം : ഷെബിന്‍ രാജ്
കോളജ് : ഗവണ്‍മെന്റ് ലോ കോളജ്, എറണാകുളം

ദൈവം

ദൈവത്തിനു മൊബൈല്‍ നമ്പറുണ്ടെങ്കില്‍ എന്തെല്ലാം സംഭവിക്കാമെന്ന കുസൃതി ചോദ്യത്തില്‍ നിന്നുമാണ് ദൈവം എന്ന ഷോര്‍ട്ട് ഫിലിമുണ്ടാവുന്നത്. ആദ്യമായാണ് മനോരമ ഒാണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. തൃശൂര്‍ പുത്തന്‍പളളിയും ചാവക്കാട് ബീച്ചുമാണ് ലൊക്കേഷനുകള്‍. ആയിരം രൂപയാണ് സിനിമയ്ക്ക് ചെലവായത്.

സംവിധാനം : മൈക്കിള്‍ ജോസഫ്
തിരക്കഥ: ജോസ്ഫ് കിരണ്‍ ജോര്‍ജ്
ഛായാഗ്രാഹകന്‍ : ബിജു. പി. ഫ്രാന്‍സിസ്
കോളജ് : സെന്റ് തോമസ് കോളജ്, തൃശൂര്‍