
രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം
അരുവിക്കര ശ്രീകണ്ഠന്‍നായര്‍
മകരംരാശി(Capricorn )
ഈ രാശി ഭാരത്തിന്റെ രാശിയാണ്. കന്നിരാശി ഒമ്പതാംഭാവമായി വരികയും കേരളത്തിന്റെ രാശിയായി (കന്നി) വരികയും ചെയ്യുന്നു. രാശിചക്രം യഥാര്‍ഥത്തില്‍ ഒരു താമരയവിടര്‍ന്നു നില്‍ക്കുന്നതുപോലെയാണ്. ഗജേന്ദ്രമോക്ഷം ലഭിച്ച രാശിയാണിത്. ഈ വര്‍ഷത്തെ പ്രത്യേകത ശനി സ്വന്തം നക്ഷത്രത്തില്‍ 30 വര്‍ഷത്തിലൊരിക്കല്‍ വരുന്നു എന്നതാണ്. അതിന്റേതായ വ്യത്യാസങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്. ചൊവ്വായുടെ ഉച്ചരാശിയുമാണ്. സെപ്റ്റംബര്‍ 24 ന്യൂമറോളജി പ്രകാരം ശുക്രന്റെ സംഖ്യയാണ്. അനിഴം നക്ഷത്രക്കാരനായ ഉമ്മന്‍ചാണ്ടി കേരളം ഭരിക്കുന്നു. 8 സംഖ്യയായ ശനിയുടെ വര്‍ഷമായിരുന്നു 2015. അങ്ങനെ കലിയുഗമായ 2015ല്‍ ശനി നമ്മെ ഭരിക്കുന്നു. എല്ലാം കൊണ്ടും എസ്കര്‍ഷന്‍ നടത്തിയാലും ലോക രാഷ്ട്രങ്ങളുടെ അംഗീകാരം കിട്ടിക്കൊണ്ടിരിക്കുന്ന ഭാരതത്തിന് വിദേശ സഹായങ്ങളോടുകൂടി നമ്മുടെ രാജ്യത്തിന് പുതിയ പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ സാധിക്കും. കേരളത്തില്‍ രാഹു സഞ്ചരിക്കുന്നു. വിഷത്തെക്കുറിച്ചുള്ള സംഭവ വികാസങ്ങള്‍ ജൂലൈ 15 മുതല്‍ നടന്നുകൊണ്ടിരിക്കുന്നു. ചിങ്ങമാസത്തിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഷദുരന്തങ്ങളും കൂട്ടമരണങ്ങളും ഉണ്ടാകുന്നതാണ്. തിരഞ്ഞെടുപ്പില്‍ ചില അത്ഭുതങ്ങള്‍ നടക്കും.
ആരോഗ്യം: താങ്കള്‍ക്ക് 6,8,12 ഭാവസ്ഥിതി അനുസരിച്ച് രോഗചിന്ത ഇത് മോശമായാണ് കാണുന്നത്. ജീവാപായവും അപകടങ്ങളും ആശുപത്രി വാസവും ബന്ധനത്തിലാകാനുള്ള അവസ്ഥയും കാണുന്നു. വ്യായാമവും ഈശ്വരചിന്തയും ശാരീരികമായ വിശ്രമവും ഭക്ഷണ ക്രമീകരണവും ഔഷധ സേവയും യോഗാഭ്യാസവും കൊണ്ട് പരിഹരിക്കേണ്ടതാണ്. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷ്മത പുലര്‍ത്തണം. ഭക്ഷണം സമയത്തിന് കഴിക്കാന്‍ സാധിക്കാതെ വരാം. സ്പൈനല്‍കോഡിന് ക്ഷീണവും അസുഖവും വരാം. വ്യാഴം കുജം, ശനി പ്രീതി സമ്പാദിക്കുക.
കുടുംബജീവിതം 3,12,10,9,1,5,7 എന്നീ ഭാവം കൊണ്ടാണ് ചിന്തിക്കേണ്ടത്. രാജ്യസ്നേഹികളായ നിങ്ങള്‍ക്ക് പട്ടുനൂല്‍ പുഴുക്കളെപോലെയാണ് ജീവിതം. കുടുംബംനോക്കുന്ന കാര്യത്തില്‍ കുപ്പയിലെ മാണിക്യമായ ഇവരെ കണ്ട് പഠിക്കേണ്ടതാണ്. പക്ഷേ ഇപ്പോള്‍ ആവശ്യമില്ലാത്ത പ്രണയത്തിലേര്‍പ്പെടാനും അതുവഴി ദുരിതങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാലും പ്രത്യേകം ശ്രദ്ധിക്കണം. വീട് മോടിപിടിപ്പിക്കാന്‍ അവസരം വന്നു ചേരും. ഗൃഹം വില്‍ക്കുന്നതിനും, വസ്തുക്കള്‍ അന്യര്‍ കയ്യേറാനും സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേകം ജാഗ്രത വേണം. വിവാഹം നല്ലരീതിയില്‍ നടക്കും. വിവാഹമോചനത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്.
തൊഴിലും ധനവും: 2,6,11,10 എന്നിവയും 1,5,9,8,12,5 ഇവയെക്കൊണ്ടാണ് ചിന്തിക്കേണ്ടത്. രാജ്യ സ്നേഹികളായ താങ്കള്‍ രാജ്യപുരോഗതിക്ക് വേണ്ടി നല്ല പദ്ധതികള്‍ കൊണ്ടു വരുമെങ്കിലും അവയെല്ലാം ചില ചാരാത്മാക്കളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയില്ല. തൊഴില്‍ മേഖല പുഷ്ടിപ്പെടാനും സാധ്യതയുണ്ട്. വിദേശ സഹായം കൊണ്ട് പുതിയ പ്രോജക്ടുകള്‍ നടപ്പിലാകും. ഒക്ടോബര്‍ മുതല്‍ കാലം അനുകൂലം.പുതുവര്‍ഷം താങ്കള്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ചാം ഭാവവും 10-ാം ഭാവവും കലയുടേതാണ്. ലോകം സ്ത്രീകളെ ബഹുമാനിക്കുകയും ആദരവുകള്‍ നല്‍കുകയും ഇന്ദിരാഗാന്ധിയെപോലെ പ്രശംസനീയരായിതീരാനും ചില സ്ത്രീകള്‍ക്കു കഴിയും. കുട്ടികള്‍ക്കും നല്ല കാലമാണ്. അനാഥാലയങ്ങള്‍ക്കും മറ്റും നല്ലകാലമാണ്.
മുന്‍ഡേന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും: ഏറ്റവും പ്രധാന രാശിയാണിത് രാജ്യത്തിന്റെ രാഷ്ട്രീയ ഉറവിടം, പൊതുവായ സ്ഥിതി, സ്റ്റേറ്റിന്റെ ആഭ്യന്തരം, കുടുംബ പ്രശ്നങ്ങള്‍, പബ്ളിക് ഹെല്‍ത്ത്, രാജ്യത്തെ ജനങ്ങള്‍, ജനങ്ങളുടെ മതപരവും, സ്വരാജ്യസ്നേഹവും, അടിയന്തിരാവസ്ഥ സമയത്തെ സ്വഭാവം, പ്രകൃതി ഭരണം, ക്യാബിനറ്റിന്റെ സ്ഥിതി, അസുഖങ്ങളുടെ സ്വഭാവം, ജോലിക്കാരുടെ പൊതുവായ സ്ഥിതി, ശത്രുക്കള്‍, സേനകള്‍, റെഡ്ക്രോസ് സിവില്‍ സര്‍വീസ്, പൊലീസ്, ആരാധനാലയങ്ങള്‍, സിവില്‍വാര്‍, ഇന്‍ഡസ്ട്രീസ്, ലേബര്‍ക്ളാസ്, തൊഴില്‍ യൂണിയന്‍, വീട്ടു ജോലിക്കാര്‍, സാധാരണക്കാര്‍, മരുന്നുശാലകള്‍,. കമ്പ്യൂട്ടര്‍, ഈ പറയുന്ന വകുപ്പുകളില്‍ വളരെയധികം പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടമാണ്. ഭൂമികുലുക്കം, അപകടങ്ങള്‍ എന്നിവയ്ക്ക് സാധ്യത. ഖനികളിലെ പൊട്ടിത്തെറിയും, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്തംഭനാവസ്ഥ, കൃഷി നാശം എഃ്നിവയും ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തവിധം പ്രതിപക്ഷപാര്‍ട്ടികളും ഭരണ കക്ഷിയുടെ ചില വ്യക്തികളും പണം വാങ്ങികൂറുമാറി പ്രവര്‍ത്തിക്കുന്നതാണ്. മാര്‍ച്ച 23 മുതല്‍ മെയ് 2 വരെ തീര്‍ഥാടന സംബന്ധമായി പോകുന്നവര്‍ക്ക് മരണങ്ങളും, വാഹനാപകടത്തിനും സാധ്യത. മത്സ്യബന്ധനം നല്ല രീതിയില്‍ നടക്കുകയും നല്ല അത്ഭുതകരമായ വിവാഹങ്ങള്‍ നടക്കുകയും വിവാഹമോചനങ്ങള്‍കുറയുകയും ചെയ്യും, വിമാനം, തീവണ്ടി, കപ്പല്‍ ദുരന്തങ്ങള്‍ ഉണ്ടാകും. നികുതി ഭാരവും, വില വര്‍ധനയും അനുഭവപ്പെടും. ശാസ്ത്രരംഗത്ത് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കും. ലോക ജനതയുടെ അംഗീകാരം ലഭിക്കും. 12 ഭാവങ്ങളുടെ മുന്‍ മുന്‍ഡേന്‍ ആസ്ട്രോളജി കൂടി വായിക്കേണ്ടതാണ്. അതാത് ഭാവങ്ങളില്‍ ജനിച്ചവര്‍ കടം അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫലങ്ങള്‍ ബാധകമാണ്. വിദേശ സഹായം ലഭിക്കുക വഴി നല്ല നല്ല പദ്ധതികള്‍ നടപ്പില്‍ വരും. ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, രവി എന്നിവരുടെ സ്ഥിതി അനുസരിച്ച് ഗുണഫലങ്ങള്‍ വര്‍ധിക്കും. ഒരു വീടു നന്നായാല്‍ രാജ്യം നന്നാകും. എല്ലാ ഐശ്വര്യത്തിനും ഈശ്വരനോടു പ്രാര്‍ഥിക്കാം. ദുരിതങ്ങളില്‍ നിന്ന് മുക്തിക്ക്.