
രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം
അരുവിക്കര ശ്രീകണ്ഠന്‍നായര്‍
ഇടവം രാശി(Tauras)
30 വര്‍ഷത്തെ ദുരിതങ്ങള്‍ക്ക് മോചനവുമായി ശനി സ്വന്തം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു. യുറാനസ് 12ാം ഭാവത്തില്‍ സഞ്ചരിക്കുകയാണ്. മാനസിക ശാരീരിക പ്രയാസങ്ങളുണ്ടാകും. നല്ല അവസരത്തിന് സാധ്യത. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുകളുണ്ടാകാം. പ്രവൃത്തിവിജയം, മനഃശാന്തികുറവ്, നൂതനതൊഴില്‍ ലഭ്യത, കര്‍മ്മരംഗത്ത് പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിവാക്കി ജീവിക്കുക. കുടുംബജീവിതം നയിക്കുന്നതില്‍ കുപ്പയിലെ മാണിക്യമായ താങ്കള്‍ അതീവപ്രഗത്ഭയാണ്. ഈ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് കണ്ടാല്‍ ബഹുമാനിക്കും വിധത്തിലുമാണ്. ആരുടെ മുന്നിലും അഭിനയിച്ച് കാര്യസാധ്യം നടത്താന്‍ അപാരസൂത്രശാലികളാണ്. ഈശ്വരവിശ്വാസവും മതാചാരപ്രവൃത്തികളും ഉണ്ട്. വീട്ടിലും കുടുംബത്തിലും സല്‍ക്കാരങ്ങള്‍ക്കും സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കും മതപരമായ പ്രവൃത്തികള്‍ക്കും ഉന്നത വിദ്യാഭ്യാസം, വിദേശയാത്രകള്‍, പുതിയ കൂട്ടുകെട്ടുകള്‍, സംഘം ചേര്‍ന്നുള്ള പ്രവൃത്തികള്‍ എന്നിവയ്ക്ക് സാധ്യത കൂടുതല്‍ കാണുന്നു.
ആരോഗ്യം: ആരോഗ്യനില 6, 8, 12 ഭാവങ്ങളിലെ ആശ്രയിച്ചിരിക്കുന്നു. ഇത് മോശമാണ്. ജീവാപായവും അപകടങ്ങളും ആശുപത്രിവാസവും വ്യായാമവും ഈശ്വരചിന്തയും ഭക്ഷണക്രമീകരണവും ഔഷധസേവയും യോഗാഭ്യാസവും പുതിയ ചികിത്സാരീതിയും കൊണ്ട് പരിഹരിക്കുക. സ്പൈനല്‍ കോഡിന് കേടുപാടുകള്‍ സംഭവിക്കാം. രോഗമുണ്ടാകുന്ന ഭാഗം തടവി ദൈവത്തെ പ്രാര്‍ത്ഥിച്ച് പ്രശ്നപരിഹാരമുണ്ടാക്കണം. കുടുംബാംഗങ്ങള്‍ക്ക് ആയുസിന് മോശമായി കാണുന്നതിനാല്‍ ജലയാത്രകള്‍, അഗ്നി സംബന്ധമായവ സൂക്ഷിക്കേണ്ടതാണ്. ഹൃദയം, കിഡ്നി സംബന്ധമായ അസുഖങ്ങള്‍, ടെന്‍ഷന്‍ കുറയ്ക്കുക, കുടുംബബന്ധത്തിന് ഉലച്ചിലിന് സാധ്യത ഉള്ളതിനാല്‍ ശനി, ശുക്ര, കുജ പ്രീതി വരുത്തുകയും അപഖ്യാതികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയും വേണം.
ഗാര്‍ഹികം: 3, 12, 10, 9, 1, 5, 7 ഇവയെക്കൊണ്ട് ചിന്തിക്കുന്നു. ഗൃഹാന്തരീക്ഷം മോശമായിരിക്കും. ഒരു വ്യക്തിസാന്നിദ്ധ്യം കുടുംബത്തിന് ഐശ്വര്യവും മേന്മയും ഉണ്ടാക്കും. അച്ഛനില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ആനുകൂല്യങ്ങളും ഇഷ്ടവിഷയത്തില്‍ ഉപരിപഠനവും ലഭിക്കും. കാര്യങ്ങള്‍ 3 പേരുടെ അഭിപ്രായം ആരാഞ്ഞുമാത്രം തീരുമാനിക്കുക.
തൊഴിലും സാമ്പത്തികവും: 2, 6, 10, 11, 1, 5, 9, 8, 12, 5 ഇവയെക്കൊണ്ടു ചിന്തിക്കുന്നു. ധനപരമായി ഒരു ഓട്ടക്കുടമാണ് നിങ്ങള്‍. വലിയ ഗുണമൊന്നും പ്രതീക്ഷിക്കണ്ട. വാഹനവും ഗൃഹവും മാറ്റിവാങ്ങാന്‍ യോഗവും സെയില്‍സ്, മാര്‍ക്കറ്റിംഗ്, പരസ്യം, റ്റീച്ചിംഗ്, എഴുത്തുകാര്‍ സമയം നന്ന്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് മോശവും.
പ്രണയവും സാമൂഹികജീവിതവും: 2, 5, 11, 7, 6, 10, 1 (5, 11, 6, 12 പാര്‍ട്ട്ണര്‍ഷിപ്പ് വിജയപരാജയം) ദുരിതജീവിതത്തിന് മാറ്റമുണ്ടാകാം. കുടുംബജീവിതം പ്രതീക്ഷിക്കാം. പാര്‍ട്ട്ണര്‍ഷിപ്പ് ബിസ്സിനസ്സില്‍ പങ്കാളിയെ ഒഴിവാക്കുക. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സസൂക്ഷ്മം സൂക്ഷിക്കുക. പ്രണയത്തില്‍ വിട്ടു നില്‍ക്കണം. ചാരാത്മാക്കള്‍ ചതിക്കുഴിയിലകപ്പെടുത്തും. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം.സ്വയംപര്യാപ്തത: ഇഷ്ടജനങ്ങളുമായുള്ള ബന്ധങ്ങള്‍ മോശമാണ്. താങ്കളുടെ പോരായ്മകള്‍ ചൂഷണം ചെയ്ത് മുതലെടുക്കുകയും പണവും അഭിമാനവും നഷ്ടപ്പെടുത്തുകയും ചെയ്യും. ഒറ്റയ്ക്ക് കര്‍മ്മരംഗം കൊണ്ടുപോകുക. രഹസ്യങ്ങള്‍ മറ്റുള്ളവരോട് പങ്കുവയ്ക്കരുത്. അത് മുതലാക്കി ചതിക്കുഴിയില്‍ വീഴ്ത്തും. പിശുക്കും ദേഷ്യവും കുറയ്ക്കുക. താങ്കള്‍ തന്നെ ജീവിതത്തിന്റെ കൊമ്പു മുറിച്ചാല്‍ അതിന്റെ ഫലം അനുഭവിക്കുന്നതും താങ്കള്‍ തന്നെയായിരിക്കും. ദൈവത്തെയും മറ്റുള്ളവരെയും കുറ്റം പറഞ്ഞിട്ടൊരുകാര്യവുമില്ല. ഞാന്‍ ഭാഗ്യഹീനനെന്നു പറഞ്ഞിട്ടെന്തുകാര്യം. താ ചൊല്ലു കേള്‍ക്കാത്ത വവ്വാലാണ് താങ്കള്‍. അതില്‍ പശ്ചാത്തപിച്ചിട്ട് കാര്യമില്ല. ഇനിയെങ്കിലും ബുദ്ധിയുപയോഗിച്ച് ജീവിക്കാന്‍ പഠിക്കൂ.
ഭാരതത്തില്‍ മുന്‍ഡേന്‍ ജ്യോതിഷപ്രകാരം:
തിയേറ്റര്‍, ഫിലിം സ്റ്റുഡിയോ, മ്യൂസിക് ഹാള്‍, പബ്ളിക് പാര്‍ക്ക്, ഉയര്‍ന്ന സൊസൈറ്റി, നടീനടന്മാര്‍, കാലാകാര്‍, സ്പോര്‍ട്സ് സ്റ്റേഡിയം, ലോട്ടറി, സന്താനസിദ്ധി, ദത്തെടുക്കല്‍, വിദ്യാഭ്യാസവകുപ്പ്, സ്കൂള്‍, കോളജ്, സ്റ്റോക്ക് എക്സ്ചേഞ്ച്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പബ്ളിക് നിക്ഷേപം, പാര്‍ലമെന്റ് ഹൌസ്, പൊതുജന സന്തോഷം, വിദേശ ഡിപ്ളോമേറ്റ്സ്, രാഷ്ട്രീയ ഫണ്ട്, പ്രതിപക്ഷം, ഗവണ്‍മെന്റ്, ഖനനലാഭം, ഗവണ്‍മെന്റ് ആഘോഷങ്ങള്‍.
കേരളത്തിന്റെ മുന്‍ഡേന്‍ ജ്യോതിഷപ്രകാരം:
അമ്പലങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, തത്വശാസ്ത്രം, ഉന്നതവിദ്യാഭ്യാസം, മതപ്രവര്‍ത്തനം, ദേശാഭിമാനം, കോടതികള്‍, ഇന്റര്‍നാഷണല്‍ ലാ, കപ്പല്‍, വിദേശകാര്യം, യാത്രകള്‍, ടൂറിസം, ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍, വിദ്യാഭ്യാസ മേഖല, ട്രാന്‍സ്പോര്‍ട്ട്, കമ്മ്യൂണിക്കേഷന്‍, സെക്രട്ടറിമാര്‍, പത്രസ്ഥാപനങ്ങള്‍, കാലാവസ്ഥ.
മുകളില്‍ പറഞ്ഞവയില്‍ വിദേശകാര്യങ്ങളുടെ പ്രതികൂലാവസ്ഥ തരണം ചെയ്യേണ്ടിവരും. ശുക്രനും ശനിയും ഒരുമിച്ച് വരുമ്പോള്‍ സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നടക്കാന്‍ സാധ്യതയുണ്ട്. ഈ വúകുപ്പുകളില്‍ തൊഴില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും. വാണിജ്യ വ്യാപാരം മോശമാകും. വിദേശചാരന്മാര്‍ രാജ്യത്തിന്റെ പ്രതികൂലാവസ്ഥ മുതലെടുത്ത് ബോംബ് ഭൂമിയുടെ അടിയില്‍ വയ്ക്കുക. ഈ വകുപ്പുമായി ബന്ധപ്പെട്ട ഭരണാധികാരികളും തൊഴിലാളികള്‍വരെ മരണത്തില്‍ അകപ്പെടാം. പ്രതിപക്ഷം രംഗത്തു വരുകയും തൊഴിലാളികള്‍ സമരം നടത്തുകയും ചാരന്മാരുടെ രംഗപ്രവേശനം മൂലം രാജ്യത്തില്‍ അരാജകത്വവും ധന അടിയന്തിരാവസ്ഥ പോലുള്ള അവസ്ഥയും വരും. ധനക്കമ്മി കാരണം നികുതി വര്‍ദ്ധിപ്പിക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യും. രവിയും ശനിയുമായി ബന്ധപ്പെടുന്ന സമയത്ത് രാജ്യത്തിന്റെ അഭിമാനം പോലും ചോദ്യം ചെയ്യപ്പെടും. ഈ മേഖലയിലുള്ളവര്‍ക്ക് അപകടം വരെ ഉണ്ടാകാം. ഭരണം ഭരണകര്‍ത്താക്കള്‍ മിസ്യൂസ് ചെയ്യുന്നതുകാരണം ഭരണമാറ്റം വരെ ഉണ്ടാകാം. ശുക്രന്‍ ഇടവത്തില്‍ വരുമ്പോള്‍ അവാര്‍ഡുകള്‍ ലഭിക്കാനും സന്താനം കിട്ടാനും സാധ്യത. സ്ത്രീകളെ അഭിമാനിക്കപ്പെടും, വിവാഹങ്ങള്‍ നടക്കും, മോചനം കുറയും.