
രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം
അരുവിക്കര ശ്രീകണ്ഠന്‍നായര്‍
തുലാംരാശി(Libra)
30 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ശനിയും വ്യാഴനും കേതുവും ചേര്‍ന്ന് ദുരിതമോചനവും ഐശ്വര്യവും കീര്‍ത്തിയും നല്‍കുന്നതാണ്. ദീര്‍ഘകാലമായി മനസില്‍ കൊണ്ടു നടന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതാണ്...
ആരോഗ്യം: ആരോഗ്യ നില 6,8,12 ഭാവങ്ങള്‍ ആശ്രയിച്ചിരിക്കും. ഈ വര്‍ഷം നിങ്ങള്‍ക്ക് മോശമാണ് മനഃശാന്തി കുറവുണ്ടാകും. ജീവിത പങ്കാളിക്കും താങ്കള്‍ക്കും അസുഖങ്ങള്‍ വരും. പ്രശ്നമുണ്ടാകാം. ഊര്‍ജം നഷ്ഷപ്പെടാതെ സൂക്ഷിക്കുകയും അനാവശ്യചിന്തകളും, കാര്യാദികളിലുള്ള ഇടപെടലും ഒഴിവാക്കുക. വ്യായാമവും ധാരാളം വെള്ളം ഉപയോഗിക്കുക. സ്വന്തം ശരീരം നോക്കേണ്ടത് സ്വന്തം കടമയാണ്
കുടുംബജീവിതം 3,12,10,9,1,5,7 ഇവയെക്കൊണ്ട് ചിന്തിക്കുമ്പോള്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ജീവിതം. വീടും കുടുംബവും നന്നായി നോക്കുന്ന താങ്കള്‍ കുപ്പിയിലെ മാണിക്യമാണ്. അമ്മയും സന്താനങ്ങളും മൂത്ത സഹോദരങ്ങളും ഇവരുടെ ജീവിതപങ്കാളികളും താങ്കളുടെ കുടുംബ ജീവിതം താറുമാറാക്കി ജീവിക്കാനനുവദിക്കുന്നില്ല, വീടും വാഹനവും വില്‍ക്കാനും വാങ്ങാനും സാധ്യത. ദൂര്‍ത്താളികളായ നിങ്ങള്‍ സെക്സിന് അടിമയായി, ലഹരിക്കടിമയായും പണം ഒഴുക്കുന്നു. ധനം വരുന്നതും പോകുന്നതും അറിയുകയില്ല. വേണ്ടപ്പെട്ടവരുടെ വേര്‍പാട് സഹിക്കേണ്ടി വരും.
തൊഴിലും ധനവും: 2, 6,10, 11,1,5,9,8,12,5 ഇവയെക്കൊണ്ട് ചിന്തിക്കുന്നു. സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. ധനപരമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന കാലമാണ്. പുതിയ ഇടപാടിലൂടെ ധനം വന്നുചേരാന്‍ ഇടയുണ്ട്. തൊഴില്‍ നഷ്ടപ്പെടാതെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. കര്‍മ്മരംഗം മോശമായികാണുന്നതിനാല്‍ സൂക്ഷ്മതയോടെ പെരുമാറുക. എഴുത്തുകുത്തുകളും സംസാരവും സൂക്ഷിക്കണം.
സാമൂഹിക ജീവിതവും പ്രണയവും: 2,5,11,7,6,10,1(5,11,6,12, പാര്‍ട്ടണ്‍ഷിപ്പ് വിജയപരാജയം) പ്രമയങ്ങവ് തമാശയായി കാണണം. കുടുംബജീവിതം തകരാറ് ആകുന്നതാണ്. ചാരാത്മക്കളെ കൊണ്ട് കുടുംബം കുളം തോണ്ടും. സ്വന്തമായി ബിസിനസ് നടത്തുക, വിവാഹമോചനം തിടുക്കത്തിലാകരുത്. വിദ്യാഭ്യാസം പ്രണയത്തില്‍ കുരുങ്ങി തടസമാകാതെ നോക്കണം. ഭക്ഷ്യ വിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണം. യാത്രയില്‍ അപകടത്തിലൂടെ ജീവഹാനിയോ ഒടിവോ ചതവോ ഉണ്ടാകാം.
സ്വയംപര്യാപ്തത: ദൈവീകമായ ചിന്തയിലൂടെ മുന്നേറുക. പുതിയ പ്രോജക്ടുകള്‍ നടപ്പിലാക്കി മുന്നേറുക. പുതിയ ധനാഗമ മാര്‍ഗത്തിലൂടെ ജീവിതം ഭദ്രമാക്കുക
മുന്‍ഡേന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും: വളരെ പ്രാധാന്യമുള്ള ഒരു രാശിയാണിത്. ഭരണം, ഭരണകക്ഷി, സംസ്ഥാന നിലനില്‍പ് , പ്രധാന വ്യക്തികള്‍, രാജ്യാഭിമാനം, വിദേശ സാമീപ്യം, നിയമം നിര്‍മ്മാണസഭ, വിദേശ വ്യാപാരം, വിപ്ളവങ്ങള്‍, നിയമ വിരുദ്ധം, രാഷ്ട്രീയം, രാജ്യ ഉദ്ദേശങ്ങള്‍, സംസ്ഥാന ധനസ്ഥിതി പൊതുജനങ്ങളുടെ വ്യാപാര വിനിമയം, സ്റ്റോക് എക്സേഞ്ച്, സ്റ്റോക് മാര്‍ക്കറ്റ് മുകളില്‍ പറഞ്ഞ വകുപ്പുകള്‍ക്കെല്ലാം വളരെ മോശമായ കാലഘട്ടമാണ്. കേരള സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ബഡ്ജറ്റ് ആണ് വരുന്നത്. ഗ്രഹനിലപ്രകാരം വളരെയധികം ഒഴിഞ്ഞകുടമാണ്. ജാലവിദ്യക്കാരനായ മന്ത്ര ജാലവിദ്യകള്‍ കാണിച്ചാലും നികുതി ഭാരങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. തൊഴിലാളി സമരങ്ങളും മറ്റു അരാജകത്വവും കൊണ്ട് രാജ്യം കുട്ടിചോറാകും. ജീവിതം പൊതുജനങ്ങള്‍ക്ക് പൊറുതി മുട്ടാന്‍ സാധ്യതയുണ്ട്. എസ്കര്‍ഷന്‍ യാത്രകൊണ്ടുള്ള പ്രയോജനങ്ങള്‍ ലഭിക്കുകയും, വിദേശത്തു നിന്നു ധാരാളം പണം ലഭിക്കുവാനും അതുവഴി പുതിയ പദ്ധതികള്‍ നാട്ടില്‍ നടപ്പിലാക്കാനും സാധിക്കുന്നതാണ്. സംസ്ഥാനത്തിന്റെ നില്‍നില്‍പ്പിനാവശ്യമായ തിരഞ്ഞെടുപ്പില്‍ അഭിമാനകരമായ വന്‍ജയം ഉണ്ടാകുന്നതാണ്. പല പദ്ധതികളും സംസ്ഥാനത്ത് നടപ്പിലാക്കും. രാജ്യാന്തരചാരന്മാര്‍ വിഷമദ്യംദുരന്തങ്ങളും മറ്റു സ്ഫോടന പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ 15 മുതല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജനങ്ങള്‍ തന്നെ സ്വയമേവാ ലഹരി ഉപയോഗിക്കാനിരിക്കുകയും ജീവഹാനിയും, അപകടവും ഉണ്ടാകാതെയും ശ്രദ്ധിക്കേണ്ടതാണ്. രാഹു കേരളത്തില്‍ വന്നതു കന്നി മുതല്‍ ലഹരിയെപ്പറ്റിയുള്ള കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന നിയമ പാലകര്‍ കര്‍ശനമായും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ടതാണ്. സാമ്പത്തിക അടിയന്തിരാവസ്ഥവരെ ഉണ്ടാകാം. നികുതിഭാരങ്ങള്‍ വര്‍ധിപ്പിക്കുകയും സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യും. തിരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ നിലവില്‍ വരും.