
രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം
അരുവിക്കര ശ്രീകണ്ഠന്‍നായര്‍
വൃശ്ചികംരാശി(Scorpio)
30 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ശനി സ്വന്തം നക്ഷത്രത്തില്‍ ഏറ്റവും നല്ല രീതിയില്‍ സഞ്ചരിക്കുകയാണ്. ഐശ്വര്യം, കീര്‍ത്തി, ലോകപ്രശസ്തി, മാധ്യമത്തില്‍ തിളങ്ങിനില്‍ക്കും. താങ്കള്‍ കാണിക്കുന്ന തമാശകള്‍ പോലും ലോകപ്രശംസയ്ക്ക് പാത്രമാകാം. ഇന്ത്യന്‍ പ്രധാനമന്ത്രിയും കേരള മുഖ്യനും ഈ രാശിയില്‍ ജനിച്ചവരാണ്, ഇവരുടെ ജനാംഗീകാരം നമുക്കറിയാവുന്നതാണ്. താങ്കളുടെ കര്‍ത്തവ്യം എന്താണെന്ന് അറിയാവുന്നവരാണ് നിങ്ങള്‍ വളരെയധികം പ്രതിസന്ധികള്‍ തരണം ചെയ്ത് അവ ഉദ്ദേശിക്കുന്നതിലും വളരെയധികം നേട്ടങ്ങളുമായി നേടിയെടുക്കുന്ന നിങ്ങളുടെ കഴിവ് അപാരമാണ്. ആരോഗ്യവും ഊര്‍ജവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. നിങ്ങളുടെ കഴിവിനെ പ്രദര്‍ശിപ്പിക്കേണ്ട സമയമല്ല ചൊവ്വായെപോലെ പതുക്കെ പതുക്കെ പ്രദര്‍ശിപ്പിക്കേണ്ടതാണ്. രാജ്യസ്നേഹികളും പൊതുജനപ്രിയരുമായ നിങ്ങളുടെപ്രവര്‍ത്തനം 2015 നവംബര്‍ 30 വരെ നല്ലതായിരിക്കും. താങ്കളുടെ വാക്സ്ഥാനാധിപനും ഭാഗ്യാധിപനുമായ വ്യാഴന്‍ നിങ്ങളെ റോക്കറ്റ് പോലെ ഉയര്‍ത്തിക്കൊണ്ടു വരുന്നു. എല്ലാവിഭാഗക്കാരെയും തൊഴില്‍പരമായി ഉയര്‍ത്തുകയും വിദേശ രാജ്യത്തേക്കുള്ള പഠനവും, തൊഴിലും യാത്രകളും നടത്തിത്തരും. ആത്മീയതയും, ഈശ്വര ഭക്തിയും കൂടും. തൊഴില്‍ മാറ്റമുണ്ടാകും.
ആരോഗ്യം: 6,8,12,1,5,1,511 കൊണ്ടാണ് ചിന്തിക്കേണ്ടത്. ചൊവ്വാ ബുധന്‍ മൌഢ്യമാണ്. 4-ാം ഭാവാധിപന്‍ ശനി ലഗ്നത്തില്‍ നില്‍ക്കുന്നു 5ല്‍ കേതു നില്‍ക്കുന്നു, 10 ല്‍ രാഹു നില്‍ക്കുന്നു ഇതുവഴി മോശമായാണ് കാണുന്നത്. മാരകമായ അസുഖങ്ങള്‍ ഉണ്ടാകുവാനും ചാരാത്മാക്കളുടെ ബോംബു സ്ഫോടനങ്ങള്‍ ഉണ്ടാകാനും ജീവാപായവും അപകടങ്ങളും ആശുപത്രി വാസവും കാണുന്നതിനാല്‍ ഇവരുടെ സുരക്ഷശക്തമാക്കേണ്ടതാണ്. ഊര്‍ജം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വ്യായാമവും ഈശ്വര ചിന്തയും ഭക്ഷണക്രമീകരണങ്ങളും മരുന്നു സേവയും യോഗാഭ്യാസവുംകൊണ്ട് പരിഹരിക്കേണ്ടതാണ്. സ്പൈനല്‍ കോഡിന് അസുഖവും ശരീരക്ഷീണവും വരും. ഗൃഹപ്രീതിസമ്പാദിക്കുകയും രോഗമുണ്ടാന്നിടത്ത് മന്ത്രജപത്തിലൂടെ ദൈവത്തെ ധ്യാനിച്ച് പരിഹാരം കാണേണ്ടതുമാണ്. ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തില്‍ വിഷബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കിഡ്നി, ഹൃദയം, തല, ഉദരം എന്നിവയില്‍ അസുഖമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദേഷ്യവും ടെന്‍ഷനും വിഷമവും കുറയ്ക്കേണ്ടതാണ്. ശരീരത്തിന് വിശ്രമവും ആവശ്യമാണ്.
കുടുംബജീവിതം 3,12,10,9,1,5,7 എന്നീ ഭാവം കൊണ്ട് ചിന്തിക്കുന്നത് ഒക്ടോബര്‍ മുതല്‍ ഭൂസ്വത്തുക്കള്‍ വാങ്ങുന്നതിനും ഗൃഹം മോടി പിടിപ്പിക്കുന്നതിനും ആഡംബരവസ്തുക്കള്‍ വാങ്ങുന്നതിനും തൊഴില്‍ മാറ്റത്തിനും അനുയോജ്യസമയം. വിവാഹമോ ജനനമോ നടക്കും. ഇഷ്ടജന ആഗമനം മൂലം ഉദ്ദിഷ്ടാക്രയ സാധ്യം. സഹായ വാഗ്ദാനങ്ങള്‍ തിരസ്ക്കരിക്കരുത്. വിദ്യാഭ്യാസം നല്ല നിലയില്‍ നടക്കും. വീട്ടിലെ ഗ്രന്ഥപുര വിപൂലീകരിക്കുക പ്രണയത്തില്‍ കലാശിച്ച് വിദ്യയാല്‍ അലസത കാണുന്നു. ഉദ്ദേശിച്ച ഗ്രൂപ്പ് കിട്ടാന്‍ സാധിക്കും. മാതാവിനും മൂത്ത സഹോദരന്റെയും ജീവിത പങ്കാളിയുടെയും ആരോഗ്യവും ആയുസും ശ്രദ്ധിക്കണം. വസ്തുവകകള്‍ അന്യര്‍ കൈക്കലാക്കാതെ ശ്രദ്ധിക്കണം. ഗൃഹം ഒരു ആശുപത്രിയായും ഓഫീസാക്കിയും മാറ്റുന്നതാണ്. പഠനകാര്യത്തില്‍ കുടുംബാംഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകും. ഐശ്വര്യ പൂര്‍ണമായൊരു ജീവിതം 15,16 പ്രതീക്ഷിക്കാം.
തൊഴിലും ധനവും: 2,6,10.1.5.9.8.12.5 ഇവ കൊണ്ടാണ് ചിന്തിക്കേണ്ടത്. പണം വരുന്നതും പോകുന്നതും അറിയുന്നില്ല ഒക്ടോബേര്‍ 1 മുതല്‍ നവംബര്‍ 30 വരെ സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ കഴിയും. തൊഴില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. കൃത്യനിഷ്ഠയും ജാഗ്രതയും ഇല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടാനിടവരും. സന്താനത്തിന് അസുഖം വരാന്‍ സാധ്യതയും ധനനഷ്ടവും കാണുന്നു.
സാമൂഹിക ജീവിതവും പ്രണയവും: 2.5.11.7.6.10,1(5,11,6,12 പാര്‍ട്ടണര്‍ ഷിപ് വിജയപരാജയം) ചിന്തിക്കുമ്പോള്‍ വളരെ മോശമായി കാണുന്നു പ്രണയത്തിലേര്‍പ്പെടാനും കുടുംബജീവിതം തകരാറിലാക്കുവാനും ചില ചരാത്മാക്കള്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. ആയതിനാല്‍ സൂക്ഷ്മതയോടെ പ്രണയത്തില്‍നിന്നും വിട്ടു നില്‍ക്കണം. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുകയും വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ശ്രമം പാടില്ല. അതിരു വിട്ടുള്ള പ്രവൃത്തികള്‍ ദോഷം വരുത്തി വയ്ക്കും. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്. ആഹാരീതികള്‍ കഴിക്കുന്നതിന് ബുദ്ധിമുട്ടാണ്. ഭക്ഷ്യവിഷബാധയുണ്ടാകും. പഴം, അപ്പം വിളമ്പുന്ന ആളിന്റെ മനോഭാവം മോശമാണ്. അവിയല്‍, ചോറ് വേവാത്തതോ കഴിഞ്ഞതോ ആകാം. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കുക. ആഹാരം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ദൈവനാമം പറഞ്ഞ് കഴിക്കുക. സംസാരിക്കരുത് അലര്‍ജി മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കിടപ്പറയില്‍ പ്രതിസന്ധികളുണ്ടാകും. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. കൂടെ നില്‍ക്കുന്നവര്‍ തന്നെ ചതിക്കാനിടയുള്ളതിനാല്‍ (ഇന്ദിരാഗാന്ധിക്കു സംഭവിച്ചതുപോലെ) സൂക്ഷിക്കുക. കൂടെ നില്‍ക്കുന്നവര്‍ അകലുന്നതായുള്ള അവസ്ഥ വരാം.
സ്വയംപര്യാപ്തത: ജീവിതനൈരാശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് പോകുവാനു ജീവിതം അവസാനിപ്പിക്കാനും തോന്നല്‍ വരും. മാനസിക തകര്‍ച്ചകള്‍ ഉണ്ടാകാം. ഉന്നത വ്യക്തി ബന്ധം ഇഷ്ടപ്പെടുകയും അതുവഴി ജീവിതത്തെ രാശ്യത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം. യാത്രാവേളയില്‍ അപകടവും ധനനഷ്ടവും വരാം. പ്രധാന രേഖകളും നഷ്ടം വരാം. ഗ്രഹത്തില്‍ കള്ളന്‍ കയറി ധനനഷ്ടവും പ്രധാന രേഖകളും നഷ്ടം വരും. ആത്മീയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യത.
മുന്‍ഡേന്‍ പ്രകാരം ഭാരതത്തിലും കേരളത്തിലും: ഏറ്റവുമധികം പ്രാധാന്യമുള്ള ഭാവമാണിത്. പാര്‍ലമെന്റ് നിയമസഭ, സ്റ്റേറ്റ് ഗവണ്‍മെന്റ് ബോഡീസ്, രാജ്യതാല്‍പര്യങ്ങള്‍ അത് നിറവേറ്റല്‍ എന്നിവയാണിതില്‍ പെടുന്നത്. സ്റ്റേറ്റ് ഗവണ്‍മെന്റുമായുള്ള സഹകരണം വിദേശ രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍, നാഷണല്‍ ട്രഷറി, അംബാസഡര്‍മാരെ വിടുന്നതും, വ്യവസായ വകുപ്പുകള്‍, വിദേശ ബന്ധങ്ങള്‍, രാജ്യ താല്‍പര്യങ്ങള്‍ അവയുടെ നേട്ടങ്ങള്‍, കോഓപ്പറേറ്റീവ് സൊസൈറ്റി ജനതാല്‍പര്യങ്ങള്‍ എം പിമാരുടെ ആയുരാരോഗ്യങ്ങള്‍, റയില്‍വേ, വിമാനങ്ങള്‍, ടെലഫോണ്‍, ടെലഗ്രാഫ്, ടെലിവിഷന്‍, റേഡിയോ, ബ്രോഡ്കാസ്റ്റിങ്, കമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്ടമെന്റ്, പത്രമാധ്യമങ്ങള്‍, വിദ്യാഭ്യാസം. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം, പട്ടാളം, പൊതുജനത്തിന്റെ മാനസികാവസ്ഥ, കാലാവസ്ഥ, അപകടങ്ങള്‍, മുകളില്‍ പറയുന്ന മേഖലകളിലെ ജീവനക്കാര്‍ സമരത്തിലിറങ്ങുകയും അത് സര്‍ക്കാരിനും ജനത്തിനും കഷ്ടപ്പാടുകളും നാശനഷ്ടങ്ങളും വരും. അത്യാഹിതങ്ങളും ഉണ്ടാകുകയും വകുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് മരണം വരെ സംഭവിക്കുന്നതുമാണ്. ജനം അസംതൃപ്തകാരും. സാമ്പത്തികപ്രതിസന്ധികാരണം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുകയോ ആനുകൂല്യങ്ങള്‍ കുറയ്ക്കുകയോ ചെയ്യും അയല്‍ രാജ്യങ്ങളുമായി യുദ്ധം നടക്കാനും സാധ്യത. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പദ്ധതി നിര്‍വഹണവും സാമ്പത്തിക ഇടപാടുകളില്‍ പുരോഗതി ഉണ്ടാകില്ല. ഒരു മന്ദത അനുഭവപ്പെടും. പാര്‍ലമെന്റിലും മന്ത്രിസഭയിലും ഭരണ പരമായ തടസങ്ങളും മെമ്പര്‍മാരുടെ മരണത്തിനും ഭരിയ്ക്കുന്ന പാര്‍ട്ടിയില്‍ തന്നെ പിളര്‍പ്പും ഭരണത്തിന് അനിശ്ചിതത്വവും ഉണ്ടാകും. സംസ്ഥാന ഭരണ നിര്‍വഹണത്തിലും ഇതുതന്നെ സംഭവിക്കും. സംസ്ഥാന മന്ത്രിസഭ തന്നെ രാജിയിലേക്കുവരെ നീളുന്ന സംഭവം വരെ ഉണ്ടാകും. ഭരണ കക്ഷിയിലെ അംഗങ്ങള്‍ക്കുതന്നെ അഭിപ്രായ വ്യത്യാസത്തിനിരയാകും. ഭരണം തന്നെ അനിശ്ചിതത്വത്തിലേക്കു നീങ്ങാനിടയുണ്ട്. പ്രതിപക്ഷവും തൊഴിവാളി പ്രസ്ഥാനങ്ങളും സമരങ്ങളും മറ്റും തുടങ്ങുകയും ഭരണാധികാരികള്‍ ഇതിനെ ശക്തമായി നേടുവാനും ബലപ്രയോഗവും നടത്താനുമിടയുണ്ട്. സാമ്പത്തിക അടിയന്തിരാവസ്ഥ പോലും ഉണ്ടാകാം. സര്‍ക്കാര്‍ സംവിധാനം ക്ഷീണപ്പെടുവാനും മറ്റു സ്വകാര്യമേഖലകള്‍ ശക്തിപ്പെടുവാനുംമിടയുണ്ടാകുന്നതാണ്. വിഷാംശത്തിലൂടെയോ, വെടിവയ്പ്പിലൂടെയോ, ഒടിവുചതവിലൂടെയോ, അപകടത്തിലൂടെയോ ഈ മേഘലയിലുളളവര്‍ക്ക് മരണം സംഭവിക്കാം. ചാരന്മാരുടെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ മൂലം മന്ത്രിസഭയെ മറിച്ചിടാം. വിദേശ രാജ്യങ്ങളുടെ മുമ്പില്‍ ഭാരത്തിന് അഭിമാനകരമായ അംഗീകാരങ്ങളും ബഹുമതികളും മതിപ്പു ലഭിക്കുന്നതാണ്. ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, രവി എന്നിവര്‍ ചാപവശാല്‍ നല്ല സ്ഥലത്താണെങ്കില്‍ ഗുണാനുഭവം കൂടും.