"പ്രിയപ്പെട്ടവരേക്കാൾ വലുതോ ഫോൺ'' ഒരമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ

ഇരട്ടക്കുട്ടികളായ റെയ്‌ലിൻറേയും ബ്ളെയ്‌ലിൻറേയും അമ്മയായ ബ്രെൻഡി നടത്തിയ ഒരു ചെറു പരീക്ഷണവും അതേ തുടർന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്. തൻറെ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ നടത്തിയ ഈ പരീക്ഷണത്തിൻറെ ഫലം എല്ലാ മാതാപിതാക്കൾക്കുമുള്ള ഒരു ഓർമപ്പെടുത്തലാണ്.

ടെക്നോളജി നമ്മുടെ കുടുംബത്തിലുണ്ടാക്കുന്ന അപകടത്തെ കുറിച്ചാണ് അവർ പറയുന്നത്. ഇരട്ടക്കുട്ടികളായ റെയ്‌ലിൻറേയും ബ്ളെയ്‌ലിൻറേയും കളികൾക്കിടെ മുറിയുടെ ഒരു കോണിലിരുന്നു അവരെ നിരീക്ഷിക്കുയായിരുന്നു ആ അമ്മ. കളികൾക്കിടയിൽ കുട്ടികൾ ഇടയ്ക്കിടെ അമ്മയെ നോക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവരുെട കുരുത്തക്കേടുകൾ അമ്മ കാണുന്നുണ്ടോ എന്നറിയാനും അവരുടെ കളികൾക്ക് അമ്മയുെട സമ്മതത്തിനു വേണ്ടിയും, അമ്മയുെട പ്രതികരണം അറിയാനുമൊക്കെയായി കുഞ്ഞുങ്ങൾ നിരവധി തവണ അമ്മയെ നോക്കുന്നതായി അവർക്ക് മനസിലായി.

"ഈ സമയം ഞാൻ ഫോണിലോ മറ്റ് ഡിവൈസിലോ നോക്കി ഇരിക്കുകയാണെന്നിരിക്കട്ടെ, അവർ എന്നെ നോക്കിയ 28 തവണയും അവഗണിക്കപ്പെട്ടു എന്ന തോന്നൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുമായിരുന്നു, 28 തവണയും ഇൻറർനെറ്റ് എൻറെ പൊന്നോമനകളേക്കാൾ പ്രാധാന്യമുള്ളതായേനേ, 28 തവണയും അവർക്ക് ശ്രദ്ധ കിട്ടാതെ വരുമായിരുന്നു, 28 തവണയും അവരോടുള്ള എൻറെ സ്േനഹം ചോദ്യം ചെയ്യപ്പെടുമായിരുന്നു,"

മറ്റുള്ളവരാൽ ജഡ്ജ് ചെയ്യപ്പെടുന്ന, കൂടുതൽ ലൈക്കുകളാലും കമൻറുകളാലും നിങ്ങൾ അറിയപ്പെടുന്ന ഒരു ലോകത്തിലാണ് നാം ഇപ്പോൾ. കുടുംബാംഗങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാന്‍ കഴിയുന്ന സമയം ഇന്ന് ഇത്തരം ഉപകരണങ്ങൾ കയ്യടക്കി വച്ചിരിക്കുകയാണ്. ഒരു മുറിയിലിരുന്ന് മറ്റൊരു മുറിയിലേയ്ക്ക് പോലും മെസേജുകളിലൂടെ മാത്രം സംസാരിക്കുന്നവരാണ് നമ്മൾ.