പേടിയുടെയും കരുതലിന്റെയും ആറാം വയസ്സ്, അറിയാം 13 കാര്യങ്ങൾ!
ആറാം വയസ്, തങ്ങൾ അല്പം മുതിർന്നുവെന്ന് അവർ സ്വയം ചിന്തിച്ചു തുടങ്ങുന്ന കാലം. എന്നാൽ അത്രയ്ക്കൊന്നുമായിട്ടില്ലെന്ന് മാതാപിതാക്കൾ അരിയണം. കുട്ടികളുെട വളർച്ചയുടെ ഒാരോ ഘട്ടവും സ്വാഭാവികവും പടി പടിയായിട്ടുള്ളതുമാണ്. മിക്ക കുട്ടികളിലും ശാരീരിക മാനസിക ബൗദ്ധിക വളർച്ചയുെട തോത് ഒരേ അളവിലായിരിക്കും. എങ്കിലും ചില കുട്ടികളിൽ അൽപം വ്യത്യാസമൊക്കെയുണ്ടാകുന്നത് സ്വാഭാവികമാണ്. അതുപോലെ ചില കുട്ടികൾ ഈ വികാസങ്ങളിൽ കൂടുതൽ മികവ് കാട്ടിയെന്നും വരാം. അറിയാം ആറാം വയസിന്റെ പ്രത്യേകതകൾ.
∙ മിക്കവാറും ചുണ്ട് പൂട്ടിപ്പിടിച്ചാവും ഞങ്ങൾ ചിരിക്കുന്നത്, അത് വേറൊന്നും കൊണ്ടല്ല മുൻനിരയിലെ പാൽപ്പല്ലൊക്കെ പതിയെ കൊഴിയാൻ തുടങ്ങിയതു കൊണ്ടാണേ...
∙ ഞങ്ങൾക്ക് അണപ്പല്ലുകൾ മുളച്ച് തുടങ്ങുന്നത് ഇപ്പോഴാണ്.
∙ കഴിഞ്ഞ ബർത്ത് ഡേയെക്കാളും രണ്ട് രണ്ടര ഇഞ്ച് പൊക്കവും രണ്ട് കിലോ വെയ്റ്റുമൊക്കെ ഇപ്പോൾ ഞങ്ങൾ വച്ചിട്ടുണ്ടാകും.
∙ അത്യാവശ്യം എണ്ണാനൊക്കെ അറിയാവുന്ന ഞങ്ങൾക്ക്, വയസ്സൊക്കെ കൃത്യമായി പറയാൻ പറ്റും.
∙ സമയം അറിയണേൽ ചോദിച്ചാ മതി, ഉത്തരം റെഡി
∙ നല്ല വാക്കുകൾ ഉപയാഗിച്ച് നന്നായി സംസാരിക്കാനും അത്യാവശ്യം എഴുതാനുമൊക്കെ ഇപ്പോ അറിയാം.
∙ പ്രീ സ്കൂളിലെപ്പോലെയല്ല, ഞങ്ങൾക്കിപ്പോ ഈ പിള്ളേരെ പിടുത്തക്കാരെയും മറ്റുമൊക്കെ നല്ല പേടിയാ...
∙ ഭാവനകളുടെ ലോകത്താ മിക്കപ്പോഴും, കളികളും അങ്ങനൊക്കെത്തന്നെയാ..
∙ ഇളയകുട്ടികളെയൊക്കെ നോക്കാൻ ഞങ്ങൾക്ക് വല്ല്യ ഇഷ്ടാ, പക്ഷേ ഒത്തിരി നേരമൊന്നും പറ്റില്ല കേട്ടോ..
∙ മറ്റുള്ളവർക്ക് എന്ത് തോന്നും എന്നൊക്ക ഉണ്ടെങ്കിലും ഞങ്ങളുെട കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ.
∙ തമാശയൊക്കെ പറയാനും അതാസ്വദിക്കാനുമൊക്കെയുള്ള പ്രായമായേ..
∙ വീഴാതെ ഒാടാനും ചാടാനും മറ്റ് കായിക അഭ്യാസങ്ങൾ ചെയ്യാനുമൊക്കെ ഇപ്പോ പറ്റുമേ..
∙ തനിയെ ഒരുങ്ങാനും ഉടുപ്പിടാനുമൊക്കെ പറ്റുമെങ്കിലും ബട്ടൻസൊക്കെ ഇടാൻ ചെറിയ ഹെൽപ്പൊക്കെ ആകാം കേട്ടോ..