സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള‌ കണ്ണുനിറയ്ക്കും കാഴ്ച ;  വിഡിയോ  വൈറൽ Boy with down syndrome, comforting, his differently abled friend, Social media post,Viral Post,viral video, Social media post, Manorama Online

സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള‌ കണ്ണുനിറയ്ക്കും കാഴ്ച ; വിഡിയോ വൈറൽ

കൂട്ടുകാരൻ കരയുമ്പോൾ എങ്ങനെയാണ് വെറുതെ നോക്കിനിൽക്കുക. അവന്റെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുക തന്നെ വേണം. അത്തരം രണ്ടു കൂട്ടുകാരുടെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. അതെ പ്രത്യേക പരിഗണന വേണ്ടുന്ന രണ്ടു കുട്ടികളുടെ കണ്ണു നിറയ്ക്കുന്ന വിഡിയോയാണിത്. ആ സങ്കടം നോക്കി നിൽക്കാനാകാതെ അവനെ ആശ്വസിപ്പിക്കുന്ന ഈ സുഹൃത്ത് എല്ലാവർക്കും ഒരു മാതൃകയാണ്.

ഓട്ടിസം ബാധിച്ച കൂട്ടുകാരന്റെ കരച്ചില്‍ കാണാനാകാതെ അവനെ ആശ്വസിപ്പിക്കുന്ന ഡൗൺസിൻഡ്രോം ബാധിച്ച കുഞ്ഞിന്റെ വിഡിയോ ആരുടെയും കണ്ണുനനയിക്കും. കരയുന്ന കൂട്ടുകാരന്റെ കണ്ണീർ തുടച്ചുകൊടുത്തശേഷം കരച്ചിൽ മാറുവോളം അവനെ സ്നേഹപൂർവ്വം ഈ കുഞ്ഞ് കെട്ടിപിടിക്കുന്നത് വിഡിയോയിൽ കാണാം. കരച്ചിൽ മാറ്റിയ ശേഷം കൂട്ടുകാരനെ കളിപ്പിക്കുന്നതും കാണാം.

മെക്സിക്കോയിലെ ഒരു സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള കാഴ്ച ആരുടെയും കണ്ണുനനയിക്കുന്നതാണ്. അധ്യാപികയാണ് ഈ മനോഹരമായ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലേ‍ പങ്കുവച്ചത്. ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ.