പ്രളയത്തിൽ ആംബുലൻസിന് വഴികാട്ടിയായ ബാലന് രാജ്യത്തിന്റെ ആദരം, Bravery award, venkidesh, guiding ambulance, while flood, viral video, Kidsclub,  Manorama Online

പ്രളയത്തിൽ ആംബുലൻസിന് വഴികാട്ടിയായ ബാലന് രാജ്യത്തിന്റെ ആദരം

പുഴയും റോഡും തിരിച്ചറിയാത്ത വലഞ്ഞ ആംബുലൻസ് ഡ്രൈവർക്ക് വഴികാണിച്ചുകൊടുത്ത് ആ കൊച്ചുമിടുക്കനെ ഓർമയില്ലേ? പ്രളയത്തില്‍ യാത്ര തടസപ്പെട്ട ആംബുലന്‍സിന് വഴികാട്ടിയായി പാലത്തിലൂടെ ഓടിയ 12 വയസുകാരന്‍ വെങ്കിടേഷിന് ധീരതയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിക്കാൻ പോകുയാണ്. ഈ ജനുവരി 26ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെങ്കിടേഷിന് പുരസ്കാരം നൽകും. 22 കുട്ടികൾക്കാണ് ധീരതയ്ക്കുള്ള അവാർഡ് ലഭിക്കുക. 2019ലെ പുരസ്‌കാരത്തിന് വെങ്കിടേഷിനെ നിർദേശിച്ചത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരാണ്

കർണാടക സർക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരമുൽപ്പെടെ നിരവധി അവാർഡുകൾ വെങ്കിടേഷിനെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ ഈ കൊച്ചുമിടുക്കനെ രാജ്യവും ആദരിക്കുകയാണ്.

പ്രളയത്തിൽ കർണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകുകയും റോഡും നദിയും തമ്മിൽ തിരിച്ചറിയാനാകാതെ വരുകയുമായിരുന്നു. ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലാണ് ആ സംഭവം നടന്നത്. തടാകത്തിന് കുറുകെയുള്ള പാലത്തിൽ വെള്ളം കയറിയതോടെ അതുവഴിയുള്ള ഗതാഗതം തടസ്സമായി. യുവതിയുടെ മൃതദേഹവുമായി വന്ന ആംബുലൻസ് ഡ്രൈവർ വഴി മനസ്സിലാകാതെ വലഞ്ഞു. ഇത് കണ്ട വെങ്കിടേഷ് പാലത്തിലൂടെ ആംബുലൻസിന് വഴികാണിക്കാനായി ഓടുകയായിരുന്നു. തന്റെ പിന്നാലെ വരാൻ ഡ്രൈവർക്ക് നിർദേശം നൽകിയിട്ടാണ് അവൻ ഈ ധീരകൃത്യം ചെയ്തത്. പലപ്പോഴും അവന്റെ കുഞ്ഞ് കാല് കുഴഞ്ഞ് അവൻ വീണുപോകുന്നുണ്ടെങ്കിലും ആ ദൗത്യത്തിൽ നിന്നവൻ പിൻവാങ്ങിയില്ല. ഇടയ്ക്ക് തിരിഞ്ഞു ആംബുലൻസ് വരുന്നുണ്ടോയെന്നും നോക്കിയാണ് അവന്റെ ഓട്ടം.

ചെയ്യുന്നത് അപകടമാണെന്ന് കൂട്ടുകാർ വിലക്കിയിട്ടും ആ ആറാംക്ലാസുകാരൻ പിൻവാങ്ങിയില്ല. താൻ ചെയ്യുന്നത് ധീരതയാണെന്നൊന്നും അറിയില്ലായിരുന്നെന്നും ആ ആംബുലൻസ് ഡ്രൈവറെ സഹായിക്കണമെന്നു മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അവൻ പറയുന്നു. രണ്ടു വർഷം മുൻപ് പുഴയിൽ വീണ ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഈ മിടുക്കൻ.

Summary : Bravery award for venkidesh to guide ambulance during flood

വിഡിേയാ കാണാം.