എപ്പടിയിറുക്ക് ; തമിഴ് പേസി സിവയും ധോണിയും; വിഡിയോ
ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യമങ്ങളിൽ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. നേരത്തെ റെയ്‌നയുടെ മകളുടെ ജന്മദിനത്തില്‍ ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം സിവ വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോൾ തമിഴും ബോജ്പൂരിയും സംസാരിക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്.
കിടക്കയിലിരുന്ന് അച്ഛനും മകളും തമ്മിലാണ് സംഭാഷണം. എപ്പടിയിറുക്ക് എന്ന ചോദ്യത്തിന് നല്ലാറുക്ക് എന്ന് ധോണി മറുപടിയും പറയുന്നുണ്ട്. 'ഗ്രീറ്റിങ്സ് ഇൻ ടു ലാംഗ്വേജെസ് എന്ന പേരിലാണ് ധോണി ഇൻസ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.