ദുൽഖറിന്റെ  മിന്നും നക്ഷത്രത്തിന്റെ പിറന്നാൾ ചിത്രം! , Dulquer salman, Maryam Ameerah Salmaan, Birthday, Viral post, Manorama Online

ദുൽഖറിന്റെ മിന്നും നക്ഷത്രത്തിന്റെ പിറന്നാൾ ചിത്രം!

ആരാധകർക്ക് ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും. അമീറക്കുട്ടിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും ദുൽഖറിന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട്.

ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സല്‍മാന്റെ രണ്ടാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. പിറന്നാൾ ദിനത്തിൽ കുഞ്ഞു മറിയത്തിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരം. 'ഞങ്ങളുടെ ലോകത്തെ മിന്നും നക്ഷത്രത്തിന് സ്നേഹം നിറഞ്ഞ പിറന്നാളാശംസകൾ. തിളക്കമാർന്ന രണ്ട് വര്‍ഷങ്ങൾ. നിന്നെക്കുറിച്ച് പറയാൻ വാക്കുകൾ പോരാ. അതിനായി ഇനി പുതിയ വാക്കുകൾ തേടണം' എന്നാണ് ഫോട്ടോയ്ക്കൊപ്പം ദുൽഖർ കുറിച്ചിരിക്കുന്നത്.

എന്തായാലും മറിയത്തിന്റെ പുതിയ ചിത്രം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കുഞ്ഞു മാലാഖക്കുട്ടി വലുതായി എന്നാണ് പലരും കമന്റിലൂടെ പറയുന്നത്.

ദുൽഖറിന്റെ അമീറക്കുട്ടി ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'