>നിറചിരിയോടെ അമീറക്കുട്ടിയും കരുതലോടെ ദുൽഖറും!, Dulquer Salman, Maryam Ameerah Salmaan, Viral Photo, Manorama Online

നിറചിരിയോടെ അമീറക്കുട്ടിയും കരുതലോടെ ദുൽഖറും! 

ആരാധകർക്ക് ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും. അമീറക്കുട്ടിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും ദുൽഖറിന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട്. മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ദുൽഖറിന്റെ കൈയിൽ തൂങ്ങി നിൽക്കുന്ന അമീറക്കുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിറചിരിയോടെ നിൽക്കുന്ന അമീറയും കരുതലോടെ മകളുടെ കൈകളിൽ മുറുകെപ്പിടിച്ചിരിക്കുന്ന ദുൽഖറുമാണ് ചിത്രത്തിൽ. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് ചിത്രം പകർത്തിയിരിക്കുന്നത്. കഴിഞ്ഞിടെ മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന അമീറയുടെ സൂപ്പർ ക്യൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതുപോലെ കഴിഞ്ഞ വനിതാദിനത്തിൽ ഈ കുഞ്ഞുമാലാഖയ്ക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പോസ്റ്റ് ചെയ്ത് ദുൽഖർ ഇങ്ങനെ കുറിച്ചു ‘കഷ്ടിച്ച് രണ്ടു വയസ്സേ ആയിട്ടുള്ളൂവെങ്കിലും അവൾ എന്നെ പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു, എന്റെ വെളിച്ചമേ എന്നും പ്രകാശിക്കുക...’

ദുൽഖറിന്റെ അമീറക്കുട്ടി ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'

Summary : Dulquer Salman, Maryam Ameerah Salmaan, Viral Photo