'നീ പോടാ കൊറോണാ വൈറസേ'; കൊച്ചുമിടുക്കന്റെ വൈറൽ വിഡിയോ,  Finance minister, Thomas Isaac, post a video of boy, covid, social media post, Kidsclub,  Manorama Online

'നീ പോടാ കൊറോണാ വൈറസേ'; കൊച്ചുമിടുക്കന്റെ വൈറൽ വിഡിയോ

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് രണ്ട് കൊച്ചുകുട്ടികൾ. എൽ കെ ജിയിൽ പഠിക്കുന്ന അനിയനെ നായകനാക്കി 8 ൽ പഠിക്കുന്ന നിരഞ്ജൻ സംവിധാനം ചെയ്ത വിഡിയോ ധനമന്ത്രി തോമസ് പങ്കുവെച്ചതോടെ വൈറലായി. നിരഞ്ജനും അനിയൻ നീരജും ചേർന്ന് പുറത്തിറക്കിയ വിഡിയോയുടെ രണ്ടാം ഭാഗമാണിത്. തട്ടത്തുമല ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.

വിഡിയോ പങ്കുവെച്ചുകൊണ്ട് ധനമന്ത്രി പോസ്റ്റ് ചെയ്ത കുറിപ്പ്:

'നീ പോടാ കൊറോണാ വൈറസേ' എന്ന പഞ്ച് ലൈനുമായി നിരഞ്ജനും നീരജും ചേർന്ന് പുറത്തിറക്കിയ വീഡിയോയുടെ രണ്ടാം ഭാഗവും കൗതുകകരമാണ്. പകർച്ച വ്യാധി തടയാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് പുതിയ വിഡിയോ ആരംഭിക്കുന്നത്.

വെള്ളത്തിൽ കളിക്കരുത് എന്ന അമ്മയുടെ വാണിംഗിന് ഇങ്ങനെ കളിച്ചില്ലെങ്കിൽ പണി കിട്ടുമമ്മേ എന്നാണ് കുട്ടിയുടെ കൗണ്ടർ. തുടർന്ന് ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാൻഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിർദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വിഡിയോ അവസാനിക്കുന്നത്.

അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ സഹോദരങ്ങൾ. നിരഞ്ജൻ എട്ടാം ക്ലാസിലും നീരജ് എൽകെജിയിലും. സ്കൂളിലെ സിനിമാപ്രവർത്തനങ്ങളിൽ സജീവമാണ് നിരഞ്ജൻ. നമ്മളിൽ നിന്ന് ആരിലേയ്ക്കും കൊറോണാ പടരാൻ ഇടവരരുത് എന്ന സന്ദേശമായിരുന്നു ആദ്യ വിഡിയോയിൽ''.