'ബേബി വൈആര്‍' ന് പേരിട്ടു; വിഡിയോ പങ്കുവച്ച് കെജിഎഫ് താരം യഷ്, Kannada actor Yash, Radhila Pandit, Baby, Naming Ceremony, Arya, Viral Video, Social Media, Manorama Online

'ബേബി വൈആര്‍' ന് പേരിട്ടു; വിഡിയോ പങ്കുവച്ച് കെജിഎഫ് താരം യഷ്

കെജിഎഫ് താരം യഷിന്റെ മാലാഖക്കുഞ്ഞിന്റെ പേരിടൽ ചടങ്ങായിരുന്നു ജൂൺ ഇരുപത്തിമൂന്നിന്. ഇത്രയും നാള്‍‘ബേബി വൈആര്‍’ എന്നു ആരാധകർ വിളിച്ചിരുന്ന കുഞ്ഞാവയ്ക്ക് ആയ്റ യഷ് എന്നാണ് അച്ഛനും അമ്മയും ചേർന്ന് പേരിട്ടത്. മകളുടെ പേരിടൽ ചടങ്ങിന്റെ മനോഹരമായ ഒരു വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റ്. കുഞ്ഞി പാവാടയും ടോപ്പുമണിഞ്ഞ് സൂപ്പർക്യൂട്ടായെത്തിയ വാവയക്ക് ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്റുകൾ വന്നുകൊണ്ടേയിരിക്കുകയാണ്.

മകൾക്ക് പേര് നിർദേശിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റും രാധിക ഇട്ടിരുന്നു. ആ പേരുകളെല്ലാം മനസിൽ വച്ചുകൊണ്ട് ഒരു മനോഹരമായ പേരുമായി ജൂൺ ഇരുപത്തിമൂന്നിന് എത്താമെന്നായിരുന്നു ആ പോസ്റ്റ്. ഇപ്പോളിതാ പേരിടൽ ചടങ്ങിന്റെ തകർപ്പൻ വിഡിയോ തന്നെ ആരാധകർക്കായി സമർപ്പിച്ചിരിക്കുകയാണിവർ.

കുറച്ചു നാൾ മുന്‍പ് കുഞ്ഞിന്റെ മനോഹരമായ ചിത്രത്തോടൊപ്പം ഇങ്ങനെ ഒരു കുറിപ്പ് രാധിക പോസ്റ്റ് ചെയ്തിരുന്നു ‘ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഇതാ നിങ്ങൾക്കു മുന്നില്‍. ഇതുവരെ അവള്‍ക്ക് ഞങ്ങൾ പേരിട്ടിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ നമുക്കിവളെ ‘ബേബി വൈആര്‍’ എന്നു വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും അവള്‍ക്ക് നല്‍കൂ,’

യഷും ഭാര്യ രാധിക പണ്ഡിറ്റും തങ്ങളുടെ പൊന്നോമനയുടെ ചിത്രം ആന്ന് ആദ്യമായി ആരാധകര്‍ക്കായി പങ്കുവച്ചതാണ്. അക്ഷയ തൃതീയയ്ക്ക് കുഞ്ഞു മാലാഖയുടെ ചിത്രം പങ്കുവയ്ക്കുമെന്ന് രാധിക നേരത്തെതന്നെ ഒരു കുറിപ്പിൽ പറഞ്ഞിരുന്നു. ആരാധകര്‍ക്കുള്ള സമ്മാനമായാണ് തങ്ങളുടെ കുഞ്ഞു മാലാഖയുടെ ചിത്രം രാധിക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകള്‍ ജനിച്ചത്. യഷ് മകള്‍ക്കൊപ്പം കളിക്കുന്ന ഒരു ചിത്രം രാധിക മെയ് അഞ്ചിന് പങ്കുവച്ചിരുന്നു. എന്നാല്‍ ആ ചിത്രത്തിൽ കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ലായിരുന്നു. ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. 2016ല്‍ ഇരുവരും വിവാഹിതരായി. 2008ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

postvideo">

postvideo">