'പൂർണിമയുടെ കുരുവികൾ' ; 'ഒന്നുമുതൽ പൂജ്യം വരെ'യിലെ ദീപമോളെന്ന് ആരാധകർ
നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസും പൂർണിമയും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ഒത്തുകൂടലുകളുടെ വിശേഷങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ഗീതുവും പൂർണിമയും തമ്മിലുള്ള സൗഹൃദം പോലെ തന്നെ ഇവരുടെ മക്കളുടെ ഇടയിലും നല്ല സൗഹൃദമുണ്ട്.
ഗീതു മോഹൻ ദാസിന്റേയും സംവിധായകനായ രാജീവ് രവിയുടെയും മകൾ ആരാധനയും പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും മക്കളായ നക്ഷത്രയുടേയും പ്രാർഥനയുടേയും ചിത്രങ്ങളും പൂർണിമ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം പൂർണിമ പങ്കുവച്ചുവച്ച ആരാധനയുടേയും നക്ഷത്രയുടേയും ഒരു ക്യൂട്ട് ചിത്രത്തിന് നിറയെ ആരാധകരാണ്. വിടർന്ന വലിയ കണ്ണുകളും ക്യൂട്ട് ചിരിയുമായി നിൽക്കുന്ന ആരാധനയെ കണ്ട് 'ഒന്നുമുതൽ പൂജ്യം വരെ' എന്ന സിനിമയിലെ ദീപമോള്‍ തന്നെയല്ലേ എന്നാണ് പലരും ചോദിക്കുന്നത്. അതുപോലെ പൂർണിമയുടെ ഒരു കൊച്ചു പതിപ്പാണ് നക്ഷത്ര എന്നും ആരധകർ പറയുന്നു. ഇത് കുഞ്ഞു ഗീതുവും കുഞ്ഞു പൂർണിമയും എന്നാണ് മറ്റൊരു കമന്റ്. My Sparrows 💕 എന്ന അടിക്കുറിപ്പോടെയാണ് ഈ സുന്ദരിക്കുട്ടികളുടെ ചിത്രം പൂർണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുന്‍പ് ആരാധനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് പൂർണിമ എത്തിയിരുന്നു. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാൾ ആശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ അന്ന് ആരാധനയുടേയും നക്ഷത്രയുടേയും പ്രാർഥനയുടേയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.