കളിപ്പാട്ടം അവിടെ വയ്ക്കു... ഇന്ന് നിന്റെ കല്യാണമാണ് !
പിങ്ക് വസ്ത്രങ്ങളിഞ്ഞ അതിസുന്ദരിയായ ഒരു ബാലിക. എട്ട് വയസ് മാത്രമാണ് അവളുടെ പ്രായം. നൃത്തത്തിന്റെയും ഗംഭീരവിരുന്നിന്റെയും വീടു നിറഞ്ഞ അതിഥികളുടെയും അകമ്പടിയോടെ അവൾ വിവാഹിതയാകുകയാണ്. വിവാഹവേദിയിൽ അവളെ കാത്ത് ഒരു പത്ത് വയസുകാരൻ നിൽക്കുന്നുണ്ട്.
അനേകം ആളുകളുടെ അകമ്പടിയില്‍ ആചാരങ്ങളോടും കൂടി പത്തുവയസ്സുകാരന്റെയും എട്ടു വയസ്സുകാരിയുടെയും വിവാഹം അവര്‍ കെങ്കേമമായി നടത്തി. ചടങ്ങിൽ പങ്കെടുത്ത നാടോടി ഗായകർ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സംഭവം റുമാനിയയിലെ ക്രെയോവ നഗരത്തിലാണ് അനേകം രാജ്യങ്ങളെ പോലെ തന്നെ ബാലവിവാഹത്തിന് നിരോധനമുളള രാജ്യമാണ് റുമാനിയ. ജിപ്‌സികളുടെ ഇടയിലെ ഒരു ആചാരം എന്ന നിലയിലാണ് വിവാഹം നടന്നത്. നാലുവര്‍ഷം മുമ്പ് ജിപ്‌സികള്‍ ഇതുപോലെ വിവാഹം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
നാടോടി സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം ചവിട്ടുന്ന വരന്റെയും വധുവിന്റെയും ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. എല്ലാവർക്കും കാണാൻ വേണ്ടി വധുവിനെ സ്റ്റൂളിൽ കയറ്റി നിർത്തിയാണ് ചടങ്ങുകൾ നിർവഹിച്ചതും. പാട്ട് ഇടയ്ക്ക് നിര്‍ത്തുമ്പോള്‍ പയ്യനോട് കളിപ്പാട്ടം അവിടെ വയ്ക്കൂ ഇന്ന് നിന്റ കല്യാണമാണെന്ന് പറയുന്നത് കേള്‍ക്കാംഅതേസമയം രണ്ടുകുട്ടികളെ എന്നന്നേക്കും ഒന്നിക്കുമെന്ന് വാഗ്ദാനം ചെയ്യിക്കുന്ന ഈ പരിപാടി വെറും ആചാരം മാത്രമാണെന്നും യഥാര്‍ത്ഥ വിവാഹമല്ലെന്നും രണ്ടു കുട്ടികളുടേയും യഥാര്‍ത്ഥ വിവാഹം പിന്നീട് പ്രായമാകുന്നതോടെയാകും ഉണ്ടാവുക എന്നും പങ്കെടുത്തവര്‍ പറയുന്നു.
2011 ലും റുമാനിയയിൽ സമാനമായ സംഭവം നടന്നിരുന്നു. മോള്‍ഡാവിയയില്‍ ആയിരുന്നു ബാലവിവാഹം നടന്നത്. എട്ടു വയസ്സുള്ള പയ്യനും ഏഴു വയസ്സുള്ള പെണ്‍കുട്ടിയുടെയും വിവാഹമാണ് നടത്തിയത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും നിയമപരമായ നടപടികൾ ഒന്നും നടന്നിട്ടില്ലെന്ന് മനസിലായതോടെ കേസെടുത്തിരുന്നില്ല.