'സന്തോഷമെന്നാൽ ഇതാണ്', മക്കൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് സമീറ, Sameera Reddy, Kids, shopping, Social Post, Manorama Online

'സന്തോഷമെന്നാൽ ഇതാണ്', മക്കൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് സമീറ

തെന്നിന്ത്യൻ താരസുന്ദരി സമീറ റെഡ്ഡിക്ക് ഒരു മകള്‍ ജനിച്ചത് കഴിഞ്ഞ ജൂലൈ 12 നായിരുന്നു. കുഞ്ഞ് ജനിച്ച വിവരം മനോഹരമായ ഒരു ചിത്രത്തോടൊപ്പം സമീറ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിക്കൈ പിടിച്ചൊരു മനോഹര ചിത്രം പങ്കുവച്ചാണ് സമീറ ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ മൂത്തമകൻ ഹൻസും കുഞ്ഞാവയുമൊത്തുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സമീറ റെഡ്ഡിയുടെ രാജകുമാരനും രാജകുമാരിയ്ക്കും നിരവധി ലൈക്കുകളാണ് കിട്ടുന്നത്.

Our little angel came this morning 🌸My Baby girl ! Thank you for all the love and blessings ❤️🙏🏻 #blessed എന്ന കുറിപ്പോടെയാണ് കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്.

മക്കളുമൊത്തുള്ള നിരവധി ചിത്രങ്ങൾ സമീറ പങ്കുവ്ക്കാറുണ്ട്. ഗർഭകാലത്തെ മനോഹരമായ ചിത്രങ്ങളും ആരാധകർക്കായി സമീറ പോസ്റ്റ് ചെയ്തിരുന്നു. സമീറയുടെ ആഗ്രഹം പോലെ ഒരു മകളെത്തന്നെ അവർക്ക് ലഭിച്ചിരിക്കുകയാണ്

താരത്തിന്റെ ബേബി ഷവർ ചടങ്ങുകൾ നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമീറ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്നാണ് ചടങ്ങുകളെ താരം വിശേഷിപ്പിച്ചത്. ചടങ്ങുകളുടെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.